റെയില്‍വേ മന്ത്രാലയം

ഇതാദ്യമായി   റെയിൽ‌വേയുടെ ഓക്സിജൻ എക്സ്പ്രസ് 10 കണ്ടയ്നറുകളിൽ  200 മെട്രിക് ടൺ ലിക്വിഡ് മെഡിക്കൽ ഓക്സിജൻ ബംഗ്ലാദേശിലേക്ക് എത്തിക്കുന്നു.

Posted On: 24 JUL 2021 1:03PM by PIB Thiruvananthpuram

 



ന്യൂ ഡൽഹി. 24 , ജൂലായ്  2021
ഇന്ത്യൻ റെയിൽ‌വേയുടെ ഓക്സിജൻ എക്സ്പ്രസ് ബംഗ്ലാദേശിലേക്കുള്ള യാത്ര ആരംഭിച്ചു. ഇതാദ്യമായാണ് ഓക്സിജൻ എക്സ്പ്രസ്  ഏതെങ്കിലും ഒരു അയൽരാജ്യത്തേക്ക് ഓക്സിജൻ എത്തിക്കുന്നത് .ഇന്ന്, തെക്ക് കിഴക്കൻ റെയിൽ‌വേയ്ക്ക് കീഴിലുള്ള ചക്രധർപൂർ ഡിവിഷനിലെ ടാറ്റയിൽ നിന്ന്  200 മെട്രിക് ടൺ ലിക്വിഡ് മെഡിക്കൽ ഓക്സിജൻ ബംഗ്ലാദേശിലെ ബെനാപോളിലേക്ക് എത്തിക്കാനുള്ള  ഉടമ്പടിസ്ഥാപിക്കപ്പെട്ടു  .


10 കണ്ടെയ്നറുകളിൽ 200 മെട്രിക് ടൺ  ലിക്വിഡ് മെഡിക്കൽ ഓക്സിജൻ  നിറയ്ക്കുന്നത്  രാവിലെ 09.25 ഓടെ   പൂർത്തിയായി.
 ലിക്വിഡ് മെഡിക്കൽ ഓക്സിജൻ ആവശ്യമുള്ള ഇന്ത്യൻ സംസ്ഥാനങ്ങൾക്ക് ആശ്വാസം നൽകുന്നതിനായി 2021 ഏപ്രിൽ 24 ന് ആണ് ഇന്ത്യൻ റെയിൽ‌വേ ഓക്സിജൻ എക്സ്പ്രസ് ആരംഭിച്ചത്  . ഇതിനോടകം 35000 മെട്രിക് ടൺ ലിക്വിഡ് മെഡിക്കൽ ഓക്സിജൻ  15 സംസ്ഥാനങ്ങളിലേക്ക് എത്തിച്ചു. ഏകദേശം 480 ഓക്സിജൻ എക്സ്പ്രസ്സുകൾ ഇതിനുവേണ്ടി ഉപയോഗിച്ചു ..


കഴിയുന്നത്ര കുറഞ്ഞ സമയത്തിനുള്ളിൽ ലിക്വിഡ് മെഡിക്കൽ ഓക്സിജൻ ആവശ്യമുള്ള ഇടങ്ങളിൽ എത്തിക്കാനാണ്   ഇന്ത്യൻ റെയിൽ‌വേ ശ്രമിച്ചുകൊണ്ടിരിക്കുന്നത് .
IE 



(Release ID: 1738758) Visitor Counter : 234