പ്രധാനമന്ത്രിയുടെ ഓഫീസ്‌

ആഷാഢ പൂർണിമ-ധർമ്മ ചക്ര ദിന പരിപാടിയിൽ പ്രധാനമന്ത്രിയുടെ സന്ദേശം

കൊറോണ മഹാമാരിയുടെ കാലഘട്ടത്തിൽ ബുദ്ധൻ കൂടുതൽ പ്രസക്തനാണ്: പ്രധാനമന്ത്രി


ബുദ്ധന്റെ പാത പിന്തുടർന്ന് നമുക്ക് ഏറ്റവും ബുദ്ധിമുട്ടുള്ള വെല്ലുവിളിയെ പോലും എങ്ങനെ നേരിടാമെന്ന് ഇന്ത്യ കാണിച്ചു: പ്രധാനമന്ത്രി


ദുരന്തസമയത്ത്, അദ്ദേഹത്തിന്റെ അനുശാസനങ്ങളുടെ ശക്തി ലോകത്തിന് അനുഭവപ്പെട്ടു: പ്രധാനമന്ത്രി

Posted On: 24 JUL 2021 8:58AM by PIB Thiruvananthpuram

കൊറോണ മഹാമാരിയുടെ ഇന്നത്തെ കാലഘട്ടത്തിൽ ബുദ്ധൻ കൂടുതൽ പ്രസക്തനാണെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു. ബുദ്ധന്റെ പാത പിന്തുടർന്ന് നമുക്ക് ഏറ്റവും ബുദ്ധിമുട്ടുള്ള വെല്ലുവിളിയെ പോലും എങ്ങനെ നേരിടാമെന്ന് ഇന്ത്യ കാണിച്ചു. ബുദ്ധന്റെ പഠിപ്പിക്കലുകൾ പിന്തുടർന്ന് മുഴുവൻ ലോകവും ഐക്യദാർഢ്യത്തോടെ മുന്നേറുകയാണ്. ഇതിൽ അന്താരാഷ്ട്ര ബുദ്ധമത കോൺഫെഡറേഷന്റെ ‘പ്രാർത്ഥനയോടൊപ്പം കരുതലും " സംരംഭം പ്രശംസ നീയമാണെന്ന് ആഷാഢ പൂർണിമ-ധർമ്മ ചക്ര ദിന പരിപാടിക്ക് പ്രധാനമന്ത്രി തന്റെ സന്ദേശത്തിൽ പറഞ്ഞു.

നമ്മുടെ മനസ്സ്, സംസാരം, ദൃഢനിശ്ചയം  എന്നിവ തമ്മിലുള്ള പൊരുത്തവും നമ്മുടെ പ്രവർത്തനവും പരിശ്രമവും നമ്മെ  വേദനയിൽ നിന്ന് അകറ്റുകയും  സന്തോഷത്തിലേക്കും നയിക്കുകായും ചെയ്യുമെന്ന്  പ്രധാനമന്ത്രി പറഞ്ഞു. നല്ല സമയങ്ങളിൽ പൊതുക്ഷേ മത്തിനായി പ്രവർത്തിക്കാൻ ഇത് നമ്മെ  പ്രചോദിപ്പി ക്കുകയും പ്രയാസകരമായ  വേളകളെ  അഭിമുഖീകരി ക്കാൻ ശക്തി നൽകുകയും ചെയ്യുന്നു. ഈ ഐക്യം കൈവരിക്കുന്നതിന് ബുദ്ധൻ നമുക്ക്  എട്ടു മാര്ഗങ്ങൾ  നൽകി, പ്രധാനമന്ത്രി പറഞ്ഞു.

ത്യാഗത്തിന്റെയും സഹിഷ്ണുതയുടെയും തീയിൽ  ബുദ്ധൻ സംസാരിക്കുമ്പോൾ, ഇത് കേവലം വാക്കുകളല്ല, മറിച്ച് ‘ധർമ്മ’ത്തിന്റെ ഒരു മുഴുവൻ ചക്രം ആരംഭിക്കുകയും അദ്ദേഹത്തിൽ  നിന്ന് ഒഴുകുന്ന അറിവ് ലോകക്ഷേമത്തിന്റെ പര്യായമായി മാറുകയും ചെയ്യുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. അതുകൊ ണ്ടാണ് ഇന്ന് അദ്ദേഹത്തിന് ലോകമെമ്പാടും അനുയായികളുള്ളതെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ശത്രുത ശത്രുതയെ ശമിപ്പിക്കുന്നില്ലെന്ന് ‘ധർമ്മപദം ' ഉദ്ധരിച്ച് ശ്രീ മോദി അഭിപ്രായപ്പെട്ടു. മറിച്ച്, ശത്രുതയെ സ്നേഹത്തോടും വലിയ ഹൃദയത്തോടും ശാന്തമാക്കു ന്നു. ദുരന്തസമയത്ത്, സ്നേഹത്തിന്റെയും ഐക്യത്തി ന്റെയും ഈ ശക്തി ലോകത്തിന് അനുഭവ പ്പെട്ടു. ബുദ്ധനെക്കുറിച്ചുള്ള ഈ അറിവ്, മാനവികത യുടെ ഈ അനുഭവം സമ്പുഷ്ടമാകുമ്പോൾ, ലോകം വിജയ ത്തിന്റെയും സമൃദ്ധിയുടെയും പുതിയ ഉയരങ്ങ ളിൽ എത്തുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

****



(Release ID: 1738450) Visitor Counter : 143