പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഐക്യ രാഷ്ട്ര പൊതുസഭയുടെ നിയുക്ത അധ്യക്ഷൻ മാലദ്വീപ് വിദേശകാര്യ മന്ത്രി പ്രധാനമന്ത്രിയെ സന്ദർശിച്ചു

Posted On: 23 JUL 2021 6:47PM by PIB Thiruvananthpuram

ഐക്യ രാഷ്ട്രസഭയുടെ  എഴുപത്തിയാറാം  പൊതുസമ്മേളനത്തിന്റെ നിയുക്ത അധ്യക്ഷൻ മാലദ്വീപ് വിദേശകാര്യ മന്ത്രി അബ്ദുല്ല  ഷാഹിദ് ഇന്ന്   പ്രധാനമന്ത്രിയെ സന്ദർശിച്ചു 

2021  ജൂലൈ 7 ന് ന്യൂയോർക്കിൽ നടന്ന തിരഞ്ഞെടുപ്പിനെ തുടർന്ന് ഐക്യ രാഷ്ട്രസഭയുടെ എഴുപത്തിയാറാം പൊതുസമ്മേളനത്തിന്റെ നിയുക്ത അധ്യക്ഷൻ എന്ന പദവിയിലാണ് ശ്രീ. അബ്ദുല്ല  ഷാഹിദ് ഇന്ത്യ സന്ദർശിക്കുന്നത് 

തിരഞ്ഞെടുപ്പിൽ നേടിയ പ്രശസ്തമായ വിജയത്തിന് പ്രധാനമന്ത്രി അബ്ദുല്ല ഷാഹിദിനെ അഭിനന്ദിച്ചു. ലോകവേദി യിൽ മാലിദ്വീപിന്റെ വർദ്ധിച്ചുവരുന്ന ഔന്നത്യത്തെ  ഇത് പ്രതിഫലിപ്പിക്കുന്നുവെന്ന്  അദ്ദേഹം ചൂണ്ടിക്കാട്ടി .

"പ്രത്യാശയുടെ അധ്യക്ഷപദം " എന്ന ദർശന രേഖയുടെ പേരിൽ പ്രധാനമന്ത്രി  നിയുക്ത  അധ്യക്ഷനെ  അഭിനന്ദിച്ചു 

ലോകത്തിന്റെ നിലവിലെ യാഥാർത്ഥ്യങ്ങളെയും ലോക ജനസംഖ്യയുടെ ബഹുഭൂരിപക്ഷത്തിന്റെയും അഭിലാഷ ങ്ങളെയും പ്രതിഫലിപ്പിക്കുന്നതിനായി ഐക്യരാഷ്ട്ര സഭയുടെ ഘടകങ്ങൾ ഉൾപ്പെടെയുള്ള ബഹുരാഷ്ട്ര വ്യവസ്ഥയെ പരിഷ്കരിക്കുന്നതിന്റെ പ്രാധാന്യം പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു.

അടുത്ത കാലത്തായി ഇന്ത്യ-മാലദ്വീപ് ഉഭയകക്ഷി ബന്ധത്തിലെ ദ്രുതഗതിയിലുള്ള വളർച്ചയെക്കുറിച്ചും പ്രധാന മന്ത്രിയും  അബ്ദുല്ല ഷാഹിദും  ചർച്ച ചെയ്തു. കോവിഡ് -19 മഹാമാരിയുടെ  പരിമിതികൾക്കിടയിലും ഉഭയകക്ഷി പദ്ധതികൾ നന്നായി പുരോഗമിക്കുന്നതിൽ പ്രധാനമന്ത്രി സംതൃപ്തി പ്രകടിപ്പിച്ചു. ഇന്ത്യയുടെ അയൽപ്പക്കം ആദ്യമെന്ന  നയത്തിന്റെയും സാഗറിന്റെ കാഴ്ചപ്പാടിന്റെയും പ്രധാന സ്തംഭമെന്ന നിലയിൽ മാലിദ്വീപിന്റെ പ്രാധാന്യം അദ്ദേഹം  ഊന്നിപ്പറഞ്ഞു.

*****



(Release ID: 1738374) Visitor Counter : 173