ഉപരാഷ്ട്രപതിയുടെ കാര്യാലയം
ഉപരാഷ്ട്രപതി ജനങ്ങൾക്ക് ഈദ്-ഉൽ-സുഹ ആശംസകള്‍ നേര്‍ന്നു
Posted On:
20 JUL 2021 3:30PM by PIB Thiruvananthpuram
ന്യൂഡൽഹി , ജൂലൈ 20,2021
ഈദ്-ഉൽ-സുഹയുടെ തലേദിവസം ഉപരാഷ്ട്രപതി ശ്രീ എം. വെങ്കയ്യ നായിഡു രാജ്യത്തെ ജനങ്ങൾക്ക് ആശംസകൾ നേർന്നു .
അദ്ദേഹത്തിന്റെ സന്ദേശത്തിന്റെ പൂർണരൂപം : -
“ഈദ്-ഉൽ-സുഹ” ദിനത്തിൽ രാജ്യത്തെ ജനങ്ങൾക്ക് ഞാൻ ഊഷ്മളമായ ആശംസകളും നന്മകളും നേരുന്നു.
ത്യാഗത്തിന്റെ ഉത്സവമായ ഈദ്-ഉൽ-സുഹ, ദൈവത്തോടുള്ള ആത്യന്തിക ഭക്തിയുടെ മാതൃകയാണ് .
നമ്മുടെ രാജ്യത്ത്,ഉത്സവങ്ങൾ എന്നാൽ കുടുംബങ്ങളും സമൂഹങ്ങളും ഒത്തുചേർന്ന് ആഘോഷിക്കുന്നതിനുള്ള അവസരങ്ങളാണ് .എന്നാൽ കോവിഡ് -19 മഹാമാരി മൂലം , ഈ വർഷം മിതമായ ആഘോഷങ്ങളിൽ നമ്മൾ സംതൃപ്തരായി തുടരേണ്ടതുണ്ട് .
വളരെയധികം മുൻകരുതലുകൾ എടുത്ത് കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ഈദ് ആഘോഷിക്കാൻ എല്ലാവരോടും ഞാൻ അഭ്യർത്ഥിക്കുന്നു
ഈ ഈദ്-ഉൽ-സുഹ നമ്മുടെ ജീവിതത്തിൽ സമാധാനവും ഐക്യവും സന്തോഷവും കൊണ്ടുവരട്ടെ "
IE/SKY
(Release ID: 1737220)
Visitor Counter : 125