പാര്‍ലമെന്ററികാര്യ മന്ത്രാലയം

പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിനു മുൻപ് ആയുള്ള സർവകക്ഷി നേതൃയോഗം നടന്നു 

Posted On: 18 JUL 2021 4:05PM by PIB Thiruvananthpuram

 

 
ന്യൂ ഡൽഹി, ജൂലൈ 18, 2021
 
പാർലമെന്റിന്റെ വർഷകാല സമ്മേളനം നടക്കാനിരിക്കെ ഇന്ന് സർവകക്ഷി നേതൃയോഗം ചേർന്നു.
 
ഗുണകരമായ നിർദ്ദേശങ്ങൾ പാർലമെന്റ് അംഗങ്ങൾ മുൻപോട്ടു വെച്ചതായി അഭിപ്രായപ്പെട്ട പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി, പാർലമെന്റിലെ ഇരുസഭകളിലും അർത്ഥപൂർണ്ണമായ ചർച്ചകൾ ഉണ്ടാവണമെന്ന ആഗ്രഹവും ഇന്നത്തെ യോഗത്തിൽ പങ്കുവെച്ചു. അംഗങ്ങളുടെയും നിർദേശങ്ങൾ നടപ്പാക്കുന്നതിന് ആവശ്യമായ സമഗ്രമായ ശ്രമങ്ങൾ ഉണ്ടാകും എന്ന ഉറപ്പും ശ്രീ മോദി നൽകി.
 
നമ്മുടെ ആരോഗ്യപരമായ ജനാധിപത്യ സംവിധാനത്തിന്റെ കീഴ്‌വഴക്കങ്ങൾ അനുസരിച്ച് ജനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങൾ സൗഹൃദപരമായ രീതിയിൽ ഉന്നയിക്കപ്പെടണമെന്നും, ഇത്തരം ചർച്ചകളോട് പ്രതികരിക്കാൻ ഭരണകൂടത്തിന് അവസരം നൽകേണ്ടതുണ്ടെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഇത്തരത്തിൽ ഒരു അന്തരീക്ഷം സൃഷ്ടിക്കുക എന്നത് എല്ലാവരുടെയും ഉത്തരവാദിത്തമാണെന്നും പ്രധാനമന്ത്രി ഓർമിപ്പിച്ചു. ജനപ്രതിനിധികൾക്ക് താഴെക്കിടയിലെ സ്ഥിതിഗതികളെ പറ്റി കൃത്യമായ ധാരണ ഉള്ളതിനാൽ ചർച്ചകളിൽ അവർക്ക് ലഭിക്കുന്ന പങ്കാളിത്തം തീരുമാനങ്ങൾക്ക് രൂപം നൽകുന്നതിനെ ഗുണകരമായി സഹായിക്കുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. പാർലമെന്റ് അംഗങ്ങൾ പ്രതിരോധകുത്തിവെപ്പ് സ്വീകരിച്ച പശ്ചാത്തലത്തിൽ പാർലമെന്റ് നടപടികൾ മികച്ച രീതിയിൽ നടപ്പാക്കാനാകും എന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവച്ചു.
 
പാർലമെന്റിൽ ആരോഗ്യപരമായ ചർച്ചകൾ വേണമെന്ന് അഭിപ്രായപ്പെട്ട പ്രധാനമന്ത്രി ഇതിനായി എല്ലാ രാഷ്ട്രീയ പാർട്ടി നേതാക്കളുടെ സഹകരണവും അഭ്യർത്ഥിച്ചു. സമ്മേളനം തടസ്സങ്ങളില്ലാതെ നടക്കുമെന്നും, ഏൽപ്പിക്കപ്പെട്ട ദൗത്യങ്ങൾ പൂർണമായി നിർവഹിക്കാൻ ആകുമെന്ന പ്രതീക്ഷയും പ്രധാനമന്ത്രി പങ്കുവെച്ചു. കോവിഡ് മഹാമാരിയെ തുടർന്ന് ജീവൻ നഷ്ടമായവർക്ക് അദ്ദേഹം അനുശോചനവും രേഖപ്പെടുത്തി.
 
ജൂലൈ 19 തിങ്കളാഴ്ച മുതൽ പാർലമെന്റിന്റെ 2021ലെ വർഷകാല സമ്മേളനത്തിന് തുടക്കമാകും എന്ന് പാർലമെന്റ് കാര്യ മന്ത്രി ശ്രീ പ്രഹ്ലാദ് ജോഷി അറിയിച്ചു. വർഷകാല സമ്മേളനം ഓഗസ്റ്റ് 13 വരെ തുടരും.
 
ഇക്കാലയളവിലെ 19 സമ്മേളനങ്ങളിൽ ഭരണകൂടവുമായി ബന്ധപ്പെട്ട 31 വിഷയങ്ങൾ (29 ബില്ലുകളും രണ്ട് ധനകാര്യ വിഷയങ്ങളും) ചർച്ചയ്ക്കായി എടുക്കും. നിലവിലെ ഓർഡിനൻസുകൾ നീക്കം ചെയ്യുന്നതിനായി 6 ബില്ലുകളും അവതരിപ്പിക്കും.
 
33 രാഷ്ട്രീയ പാർട്ടികളിലെ നേതാക്കൾ സർവ്വകക്ഷി യോഗത്തിൽ പങ്കെടുത്തു.


(Release ID: 1736680) Visitor Counter : 237