ആഭ്യന്തരകാര്യ മന്ത്രാലയം

വിവരസാങ്കേതിക നിയമം 2000 ലെ റദ്ദാക്കപ്പെട്ട 66-എ വകുപ്പ് പ്രകാരം കേസുകൾ രജിസ്റ്റർ ചെയ്യരുതെന്ന നിർദ്ദേശം രാജ്യത്തെ എല്ലാ പോലീസ് സ്റ്റേഷനുകൾക്കും നൽകണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും അഭ്യർത്ഥിച്ചു

Posted On: 14 JUL 2021 6:37PM by PIB Thiruvananthpuram
 
 
ന്യൂ ഡൽഹിജൂലൈ 14, 2021


വിവരസാങ്കേതിക നിയമം 2000 ലെ റദ്ദാക്കപ്പെട്ട 66 എ വകുപ്പ് പ്രകാരം (ഇൻഫർമേഷൻ ടെക്നോളജി ആക്റ്റ് 2000 - സെക്ഷൻ 66 എ) കേസുകൾ രജിസ്റ്റർ ചെയ്യരുതെന്ന നിർദ്ദേശം തങ്ങളുടെ അധികാരപരിധിയിലുള്ള എല്ലാ പോലീസ് സ്റ്റേഷനുകൾക്കും നൽകണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം (MHA) സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും അഭ്യർത്ഥിച്ചു. ഇത് സംബന്ധിച്ച് 24.03.2015 ന് ബഹുമാനപ്പെട്ട സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവ് പാലിക്കപ്പെടുന്നുണ്ടെന്ന് സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ഉറപ്പാക്കണം. വിവരസാങ്കേതിക നിയമം 2000 ലെ റദ്ദാക്കപ്പെട്ട  66 എ വകുപ്പ് പ്രകാരം സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും കേസെടുത്തിട്ടുണ്ടെങ്കിൽ അത്തരം കേസുകൾ ഉടൻ പിൻവലിക്കണമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദ്ദേശിച്ചു.

ശ്രേയ സിംഘൽ vs. യൂണിയൻ ഓഫ് ഇന്ത്യ എന്ന കേസിൽ, 24.03.2015 ന് പുറപ്പെടുവിച്ച വിധിന്യായത്തിലാണ് വിവരസാങ്കേതിക നിയമം 2000 ലെ 66 എ വകുപ്പ് സുപ്രീം കോടതി അസാധുവാക്കിയത്. ഉത്തരവ് തീയതി മുതൽ ഇത് പ്രാബല്യത്തിൽ വരികയും ചെയ്തു. അതുകൊണ്ടു തന്നെ 66 എ വകുപ്പ് പ്രകാരമുള്ള കേസുകൾ ഇനി നിലനിക്കുകയുമില്ല.(Release ID: 1735875) Visitor Counter : 214