ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

കോവിഡ്-19 വാക്സിനേഷൻ നൽകിയത് ഇതുവരെ 39 കോടിയിൽ അധികം പേർക്ക് 

Posted On: 15 JUL 2021 9:44AM by PIB Thiruvananthpuram

 

ന്യൂ ഡൽഹിജൂലൈ 15, 2021

ഇന്ന് രാവിലെ 7 മണി വരെയുള്ള താൽകാലിക കണക്ക് പ്രകാരംകോവിഡ്-19 വാക്സിനേഷൻ നൽകിയത് ഇതുവരെ 39 കോടിയിൽ അധികം (39,13,40,491പേർക്ക്. 49,41,567 സെഷനുകൾ ആയാണ് വാക്സിൻ നൽകിയത്. കഴിഞ്ഞ 24 മണിക്കൂറിൽ34,97,058 വാക്സിൻ ഡോസുകൾ നൽകി.

രാജ്യത്താകെ 3,01,43,850 പേരാണ് ഇതിനകം കോവിഡ് മുക്തരായത്കഴിഞ്ഞ 24 മണിക്കൂറിനിടെ 39,130 പേര്‍ സുഖം പ്രാപിച്ചുദേശീയ രോഗമുക്തി നിരക്ക് പതിവായി വര്ധിച്ച് 97.28% ആയി.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ പ്രതിദിനം 41,806 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തുതുടര്ച്ചയായ 18-ആം ദിവസവും അരലക്ഷത്തില്‍ താഴെയാണ് പുതിയ പ്രതിദിന രോഗബാധിതരുടെ എണ്ണം.

നിലവില്‍ രാജ്യത്തു ചികിത്സയിലുള്ളത് 4,32,041 പേരാണ്. ചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ 1.39%.

രാജ്യത്തെ പരിശോധനാശേഷി ഗണ്യമായി വര്ദ്ധിപ്പിച്ചതോടെ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ആകെ 19,43,488 പരിശോധനകള്‍ നടത്തിആകെ 43.80 കോടിയിലേറെ (43,80,11,958പരിശോധനകളാണ് രാജ്യത്ത് ഇതുവരെ നടത്തിയത്.

പരിശോധനകള്‍ വര്ധിപ്പിച്ചപ്പോഴും പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് തുടര്ച്ചയായി കുറയുകയാണ്പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് നിലവില് 2.21% ശതമാനവും, പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് ഇന്ന് 2.15% ശതമാനവുമാണ്തുടർച്ചയായ 24-ആം ദിവസവും പ്രതിദിന പോസിറ്റീവ് നിരക്ക് 3 ശതമാനത്തിൽ താഴെയാണ്. 38 ദിവസമായി ഇത് 5 ശതമാനത്തിൽ താഴെയാണ്.

 

RRTN


(Release ID: 1735869) Visitor Counter : 192