ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

കോവിഡ് വാക്സിൻ ക്ഷാമം സംബന്ധിച്ച പ്രശ്നങ്ങളെ കേന്ദ്ര ആരോഗ്യമന്ത്രി ശ്രീ മൻസുഖ് മാണ്ഡവ്യ അഭിസംബോധന ചെയ്തു

Posted On: 14 JUL 2021 3:34PM by PIB Thiruvananthpuram



ന്യൂഡൽഹിജൂലൈ 14, 2021

രാജ്യത്ത് കോവിഡ് വാക്സിനുകളുടെ കുറവുണ്ടെന്നും ലഭ്യത മന്ദഗതിയിൽ ആണെന്നും ചില സംസ്ഥാനങ്ങളിൽ നിന്നും രാഷ്ട്രീയ പ്രതിനിധികളിൽ നിന്നും നിരവധി പ്രസ്താവനകൾ വന്നിട്ടുണ്ട്ഇത്തരം പ്രസ്താവനകൾ വസ്തുതകളെ അടിസ്ഥാനമാക്കിയുള്ളതല്ലെന്നും ജനങ്ങൾക്കിടയിൽ പരിഭ്രാന്തി സൃഷ്ടിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും അവ നിരാകരിച്ചുകൊണ്ട് കേന്ദ്ര ആരോഗ്യകുടുംബക്ഷേമ മന്ത്രി ശ്രീ മൻസുഖ് മാണ്ഡവ്യ ട്വീറ്ററിലൂടെ അറിയിച്ചു.

തെളിവുകളുടെയും വസ്തുതകളുടെയും അടിസ്ഥാനത്തിലുള്ള വിശകലനത്തിലൂടെ നിലവിലുള്ള സാഹചര്യം നന്നായി മനസ്സിലാക്കാൻ കഴിയുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി പ്രസ്താവിച്ചുഗവൺമെന്റ്/സ്വകാര്യ ആശുപത്രികൾ വഴി വാക്സിനേഷൻ ലഭ്യമാക്കുന്നതിനായി 11.46 കോടി വാക്സിൻ ഡോസുകൾ 2021 ജൂണിൽ സംസ്ഥാന സർക്കാരുകൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ലഭ്യമാക്കി.  ജൂലൈ മാസത്തിൽ  ലഭ്യത 13.50 കോടി ഡോസായി ഉയർത്തിയതായും അദ്ദേഹം പറഞ്ഞു.

നിർമ്മാതാക്കളുമായുള്ള ചർച്ചയുടെ അടിസ്ഥാനത്തിൽ, 2021 ജൂൺ 19 ന് കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം ജൂലൈ മാസത്തിൽ എത്ര ഡോസ് വാക്സിൻ സംസ്ഥാനങ്ങൾക്കും / കേന്ദ്രഭരണ പ്രദേശങ്ങൾക്കും ലഭ്യമാക്കുമെന്ന് അവരെ അറിയിച്ചിരുന്നുതുടർന്ന്ജൂൺ 27ന് അടുത്ത രണ്ടാഴ്ചത്തെക്ക് നൽകുന്ന ഡോസിന്റെ എണ്ണവും, ജൂലൈ 13ന് അടുത്ത രണ്ടാഴ്ചത്തേക്ക് സംസ്ഥാനങ്ങൾക്ക് നൽകുന്ന ഡോസുകളുടെ എണ്ണവും സംസ്ഥാനങ്ങളെ മുൻകൂട്ടി അറിയിച്ചിരുന്നുസംസ്ഥാനങ്ങൾക്ക്സംസ്ഥാന / ജില്ലാതലത്തിൽ വാക്സിനേഷൻ പരിപാടി മികച്ചതും ഫലപ്രദവുമായ രീതിയിൽ ആസൂത്രണം ചെയ്യാൻ വേണ്ടിയാണു ഇത് ചെയ്തത്.

വാക്സിൻ ലഭ്യതയെക്കുറിച്ച് സംസ്ഥാനങ്ങൾക്ക് മുൻകൂട്ടി വിവരങ്ങൾ നൽകിയിട്ടുംതെറ്റായ നിർവ്വഹണവും വാക്സിനേഷൻ കേന്ദ്രത്തിൽ ഗുണഭോക്താക്കളുടെ നീണ്ട നിരകളും കാണുന്നുണ്ടെങ്കിൽയഥാർത്ഥ പ്രശ്നം എന്താണെന്നും  അവസ്ഥയ്ക്ക് ആരാണ് ഉത്തരവാദിയെന്നും വ്യക്തമാണ് എന്നും കേന്ദ്ര ആരോഗ്യമന്ത്രി ട്വിറ്ററിൽ കുറിച്ചു.

 

RRTN/SKY

(Release ID: 1735514) Visitor Counter : 198