ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
കോവിഡ്-19: പുതിയ വിവരങ്ങൾ
Posted On:
14 JUL 2021 10:16AM by PIB Thiruvananthpuram
രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നൽകിയത് 38.76 കോടി ഡോസ് വാക്സിൻ
രാജ്യത്താകമാനം ഇതുവരെ 3,01,04,720 പേർ രോഗമുക്തരായി
രോഗമുക്തി നിരക്ക് 97.28% ആയി വർദ്ധിച്ചു
കഴിഞ്ഞ 24 മണിക്കൂറിനിടെ 41,000 പേർ സുഖം പ്രാപിച്ചു
കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 38,792 പേർക്ക്
രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളവർ 4,29,946
ചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ 1.39 ശതമാനം
പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 5 ശതമാനത്തിൽ താഴെയായി തുടരുന്നു; നിലവിൽ ഇത് 2.25 ശതമാനമാണ്
പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 2.10%, തുടർച്ചയായ 23-ാം ദിവസവും 3 ശതമാനത്തിൽ താഴെ
പരിശോധനാശേഷി ഗണ്യമായി വർധിപ്പിച്ചു - ആകെ നടത്തിയത് 43.59 കോടി പരിശോധനകൾ.
(Release ID: 1735281)
Visitor Counter : 218