പരിസ്ഥിതി, വനം മന്ത്രാലയം

കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന വകുപ്പ് സഹമന്ത്രിയായി ശ്രീ അശ്വിനി കുമാർ ചൗബെ ചുമതലയേറ്റു

Posted On: 12 JUL 2021 1:12PM by PIB Thiruvananthpuram

 

ന്യൂഡൽഹി, ജൂലൈ 12, 2021

കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന വകുപ്പ് സഹമന്ത്രിയായി ശ്രീ അശ്വിനി കുമാർ ചൗബെ ന്യൂഡൽഹിയിൽ ചുമതലയേറ്റു. പരിസ്ഥിതി മന്ത്രാലയം സെക്രട്ടറി ശ്രീ ആർ പി ഗുപ്തയും മന്ത്രാലയത്തിലെ മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും അദ്ദേഹത്തെ സ്വാഗതം ചെയ്തു.

 

ചുമതലയേൽക്കുന്നതിനുമുമ്പ് ശ്രീ ചൗബെ പരിസ്ഥിതി മന്ത്രാലയത്തിന്റെ പരിസരത്ത് ഒരു വൃക്ഷത്തൈ നട്ടു.

 

 

തുടർന്ന് മാധ്യമ പ്രവർത്തകരോട് സംസാരിക്കവെ, മന്ത്രാലയത്തിന്റെ ഉത്തരവാദിത്തം ഏല്പിച്ചതിനു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയോട് നന്ദി പറഞ്ഞ മന്ത്രി, കഴിഞ്ഞ ഏഴു വർഷത്തിനിടയിൽ പരിസ്ഥിതി മന്ത്രാലയം അഭൂതപൂർവമായ നിരവധി പ്രവർത്തനങ്ങൾ ചെയ്തുവെന്ന് പറഞ്ഞു. വനമേഖല ഇനിയും കൂടുതൽ വർദ്ധിപ്പിക്കുന്നത്തിനു കൂടുതൽ മുൻ‌ഗണന നൽകുമെന്നും അദ്ദേഹം അറിയിച്ചു.

 

 

RRTN/SKY


(Release ID: 1734793) Visitor Counter : 241