ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

കോവിഡ്-19 വാക്സിനേഷൻ നൽകിയത് ഇതുവരെ 37.60 കോടിയിൽ അധികം പേർക്ക് 

Posted On: 11 JUL 2021 10:08AM by PIB Thiruvananthpuram

ന്യൂ ഡൽഹിജൂലൈ 11, 2021

ഇന്ന് രാവിലെ 7 മണി വരെയുള്ള താൽകാലിക കണക്ക് പ്രകാരംകോവിഡ്-19 വാക്സിനേഷൻ നൽകിയത് ഇതുവരെ 37.60 കോടിയിൽ അധികം (37,60,32,586) പേർക്ക്. 48,33,797 സെഷനുകൾ ആയാണ് വാക്സിൻ നൽകിയത്. കഴിഞ്ഞ 24 മണിക്കൂറിൽ37,23,367 വാക്സിൻ ഡോസുകൾ നൽകി.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ പ്രതിദിനം 41,506 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തുതുടര്ച്ചയായ 14-ആം ദിവസവും അരലക്ഷത്തില്‍ താഴെയാണ് പുതിയ പ്രതിദിന രോഗബാധിതരുടെ എണ്ണം.

നിലവില്‍ രാജ്യത്തു ചികിത്സയിലുള്ളത് 4,54,118 പേരാണ്. ചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ 1.47%.   


രാജ്യത്താകെ 2,99,75,064 പേരാണ് ഇതിനകം കോവിഡ് മുക്തരായത്കഴിഞ്ഞ 24 മണിക്കൂറിനിടെ 41,526 പേര്‍ സുഖം പ്രാപിച്ചുദേശീയ രോഗമുക്തി നിരക്ക് പതിവായി വര്ധിച്ച് 97.20% ആയി.

രാജ്യത്തെ പരിശോധനാശേഷി ഗണ്യമായി വര്ദ്ധിപ്പിച്ചതോടെ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ആകെ 18,43,500 പരിശോധനകള്‍ നടത്തിആകെ 43 കോടിയിലേറെ (43,08,85,470) പരിശോധനകളാണ് രാജ്യത്ത് ഇതുവരെ നടത്തിയത്.

പരിശോധനകള്‍ വര്ധിപ്പിച്ചപ്പോഴും പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് തുടര്ച്ചയായി കുറയുകയാണ്പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് നിലവില് 2.32% ശതമാനവും, പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് ഇന്ന്  2.25% ശതമാനവുമാണ്തുടർച്ചയായ 20-ആം ദിവസവും പ്രതിദിന പോസിറ്റീവ് നിരക്ക് 3 ശതമാനത്തിൽ താഴെയാണ്. 34 ദിവസമായി ഇത് 5 ശതമാനത്തിൽ താഴെയാണ്.

 

RRTN


(Release ID: 1734780) Visitor Counter : 182