പ്രധാനമന്ത്രിയുടെ ഓഫീസ്‌

ജനങ്ങളുടെ പദ്‌മ പുരസ്‌ക്കാരങ്ങൾക്ക് പ്രചോദനാത്മകമായ പേരുകൾ നാമനിർദ്ദേശം ചെയ്യാൻ പ്രധാനമന്ത്രി പൊതുജനങ്ങളോട് ആവശ്യപ്പെട്ടു

Posted On: 11 JUL 2021 11:03AM by PIB Thiruvananthpuram


താഴേത്തട്ടിൽ അസാധാരണമായ പ്രവർത്തനങ്ങൾ നടത്തുന്നവരെയും  എന്നാൽ കൂടുതൽ അറിയപ്പെടാ ത്തവരുമായവരുടെ  പേരുകൾ  ജനങ്ങളുടെ  പദ്‌മ  പുരസ്‌ക്കാരങ്ങൾക്കായി  നാമനിർദ്ദേശം ചെയ്യണ മെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പൊതുജനങ്ങ ളോട് ആവശ്യപ്പെട്ടു. സെപ്റ്റംബർ 15 വരെ നാമനിർദ്ദേശങ്ങൾ സമർപ്പിക്കാം.

ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു, "ഇന്ത്യയിൽ നിരവധി കഴിവുള്ള ആളുകളുണ്ട്, അവർ താഴേത്തട്ടിൽ അസാധാരണമായ പ്രവർത്തനങ്ങൾ ചെയ്യുന്നു. പലപ്പോഴും, ഞങ്ങൾ അവരിൽ അധികപേരെയും കാണുന്നില്ല, കേൾക്കുന്നില്ല. പ്രചോദനം നൽകുന്ന അത്തരം ആളുകളെ നിങ്ങൾക്ക് അറിയാമോ? നിങ്ങൾക്ക് അവരെ നാമനിർദ്ദേശം ചെയ്യാൻ കഴിയും. സെപ്റ്റംബർ 15 വരെ നാമനിർദ്ദേശ പത്രികകൾ സമർപ്പിക്കാം. https://padmaawards.gov.in

****


(Release ID: 1734567) Visitor Counter : 198