മന്ത്രിസഭ

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യയും (ഐ.സി.ഒ.എല്‍) അസോസിയേഷന്‍ ഓഫ് ചാര്‍ട്ടേഡ് സര്‍ട്ടിഫൈഡ് അക്കൗണ്ടന്റ്‌സ് (എ.സി.സി.എ), യുണൈറ്റഡ് കിംഗ്ഡവും (യു.കെ) തമ്മിലുള്ള ധാരണാപത്രത്തിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

Posted On: 08 JUL 2021 7:30PM by PIB Thiruvananthpuram

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യയും (ഐ.സി.ഒ.എല്‍) അസോസിയേഷന്‍ ഓഫ് ചാര്‍ട്ടേഡ് സര്‍ട്ടിഫൈഡ് അക്കൗണ്ടന്റ്‌സ് (എ.സി.സി.എ), യുണൈറ്റഡ് കിംഗ്ഡവും (യു.കെ) തമ്മിലുള്ള ധാരണാപത്രത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കി. ഇരു  പ്രൊഫഷണല്‍ സ്ഥാപനങ്ങളിലും പ്രവേശന   യോഗ്യത നേടുന്നതിന് ഭൂരിഭാഗം പേപ്പറുകളിലും ഹാജരാകുന്നത് ഒഴിവാക്കികൊണ്ട്  രണ്ടു സ്ഥാപനങ്ങളിലെ അംഗങ്ങള്‍ക്കും പരസ്പരം മുന്‍കൂട്ടി പ്രവേശനം നല്‍കുന്നതിനും സംയുക്ത ഗവേഷണങ്ങള്‍ ഏറ്റെടുക്കുന്നതിനും, പ്രൊഫഷണല്‍ വികസന പ്രവര്‍ത്തനങ്ങള്‍ തുടരുന്നതിനും ഈ ധാരണാപത്രത്തിലൂടെ കഴിയും.

നേട്ടം:

രണ്ടു അധികാരപരിധിയിലും നല്ല ഭരണപ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനുള്ള അറിവുകള്‍ കൈമാറുന്നതിനും ഗവേഷണ-പ്രസിദ്ധീകരണങ്ങളുടെ കൈമാറ്റത്തിനും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലേക്ക് ഈ ധാരണാപത്രം നയിക്കും. സാങ്കേതിക മേഖലകളിലെ സഹകരണ ഗവേഷണം ഉള്‍ക്കൊള്ളുന്ന കോസ്റ്റ് അക്കൗണ്ടന്‍സി തൊഴിലുമായി  ബന്ധപ്പെട്ട സംയുക്ത ഗവേഷണത്തിന് ഇരു കക്ഷികളും തുടക്കം കുറിയ്ക്കും. ഈ ധാരണാപത്രം രണ്ട് അധികാരപരിധിയിലുമുള്ള പ്രൊഫഷണലുകളുടെ യാത്രയെ സുഗമമാക്കുകയും ഇന്ത്യയിലെയും വിദേശത്തെയും കോസ്റ്റ് അക്കൗണ്ടന്റുമാരുടെ തൊഴില്‍ ശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്യും.

വിശദാംശങ്ങള്‍:
പ്രൊഫഷണല്‍ തലത്തില്‍ ഏറ്റവും കുറഞ്ഞ വിഷയങ്ങളില്‍ വിജംനേടി രണ്ട് സ്ഥാപനങ്ങളിലേയും അംഗങ്ങള്‍ക്ക് മറ്റ് സ്ഥാപനത്തിന്റെ പൂര്‍ണ്ണ അംഗത്വ പദവി നേടുന്നതിനും രണ്ട് അധികാരപരിധിയിലെ പ്രൊഫഷണലുകളുടെ യാത്ര സുഗമമാക്കുന്നതിനും ഈ ധാരണാപത്രം പാതയൊരുക്കും.

പശ്ചാത്തലം:

കോസ്റ്റ് അക്കൗണ്ടന്‍സി പ്രൊഫഷന്‍ പ്രോത്സാഹിപ്പിക്കുക, നിയന്ത്രിക്കുക, വികസിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെ കമ്പനി നിയമത്തിന് കീഴില്‍ 1944ല്‍ ആദ്യമായി സ്ഥാപിച്ച രജിസ്റ്റര്‍ ചെയ്ത കമ്പനിയാണ് ദി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യ. 1959 മേയ് 28 ന്, കോസ്റ്റ് ആന്‍ഡ് വര്‍ക്ക്‌സ് അക്കൗണ്ടന്റ്‌സ് ആക്റ്റ്, 1959 എന്ന പാര്‍ലമെന്റിന്റെ ഒരു പ്രത്യേക നിയമപ്രകാരം കോസ്റ്റ് ആന്‍ഡ് വര്‍ക്ക്‌സ് അക്കൗണ്ടന്‍സിയുടെ തൊഴില്‍ നിയന്ത്രിക്കുന്നതിനുള്ള ഒരു നിയമപരമായ പ്രൊഫഷണല്‍ ബോഡിയായി ഇന്‍സ്റ്റിറ്റ്യൂട്ട് പ്രമാണീകരിച്ചു,
കോസ്റ്റ് ആന്റ് വര്‍ക്കസ് അക്കൗണ്ടന്‍സിയില്‍ മാത്രം സ്‌പെഷ്യലൈസ് ചെയ്യുന്ന ഇന്ത്യയിലെ ഏക അംഗീകൃത നിയമപരമായ പ്രൊഫഷണല്‍ സംഘടനയും ലൈസന്‍സിംഗ് ബോഡിയുമാണ് ഇന്‍സ്റ്റിറ്റ്യൂട്ട്. 1904-ല്‍ സ്ഥാപിതമായ അസോസിയേഷന്‍ ഓഫ് ചാര്‍ട്ടേഡ് സര്‍ട്ടിഫൈഡ് അക്കൗണ്ടന്റ്‌സ് (എ.സി.സി.എ) 1947-ല്‍ ഇം ണ്ടിലെയും വെയില്‍സിലെയും നിയമപ്രകാരം റോയല്‍ ചാര്‍ട്ടര്‍ സംയോജിപ്പിച്ച് രൂപീകരിച്ച പ്രൊഫഷണല്‍ അക്കൗണ്ടന്റുമാരുടെ ആഗോള സ്ഥാപനമാണ്, ഇതില്‍ ലോകമെമ്പാടുമായി 2,27,000-ത്തിലധികം പൂര്‍ണ യോഗ്യതയുള്ള അംഗങ്ങളും ഭാവിയില്‍ 5,44,000 ഭാവി അംഗങ്ങളുമുണ്ട്.

 

***



(Release ID: 1733910) Visitor Counter : 289