പഞ്ചായത്തീരാജ് മന്ത്രാലയം

ആസാദി കാ അമൃത് മഹോത്സവത്തിൽ തെരഞ്ഞെടുത്ത  (Beacon)   225 പഞ്ചായത്തുകൾക്കായി,പഞ്ചായത്തിരാജ് മന്ത്രാലയം, ഓറിയന്റേഷൻ പരിശീലന പരിപാടി സംഘടിപ്പിച്ചു.

Posted On: 07 JUL 2021 2:50PM by PIB Thiruvananthpuram



ന്യൂഡൽഹി. 07 ജൂലൈ 2021

 ആസാദി കാ അമൃത് മഹോത്സവിനോടാനുബന്ധിച്ച് (ഇന്ത്യ @ 75), 
തെരഞ്ഞെടുത്ത  (Beacon)  225   പഞ്ചായത്തുകൾക്കായി ഒരു ഓറിയന്റേഷൻ പരിശീലന പരിപാടി, പഞ്ചായത്തിരാജ് മന്ത്രാലയം സംഘടിപ്പിച്ചു. പഞ്ചായത്തിരാജ് മന്ത്രാലയം അഡീഷണൽ സെക്രട്ടറി ശ്രീ (ഡോ) ചന്ദ്ര ശേഖർ കുമാർ അധ്യക്ഷത വഹിച്ചു. പരിപാടിയിൽ പഞ്ചായത്തീരാജ് മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറിമാർ, സംസ്ഥാന / കേന്ദ്രഭരണ പ്രദേശങ്ങളിലെ പഞ്ചായത്തിരാജ് വകുപ്പുകളുടെ പ്രതിനിധികൾ, ദേശീയ ഗ്രാമവികസന പഞ്ചായത്തിരാജ് ഇൻസ്റ്റിറ്റ്യൂട്ട്, സംസ്ഥാന ഗ്രാമവികസന പഞ്ചായത്തിരാജ് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിലെ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

 

ബന്ധപ്പെട്ട എല്ലാവരുടേയും സജീവ പങ്കാളിത്തത്തോടെ അടുത്ത രണ്ട്-മൂന്ന് മാസങ്ങളിൽ നടത്തേണ്ട പ്രവർത്തനങ്ങൾക്കായി ആസൂത്രണം ആരംഭിക്കാൻ, പഞ്ചായത്തീരാജ് മന്ത്രാലയം അഡീഷണൽ സെക്രട്ടറി, സംസ്ഥാനങ്ങൾ / കേന്ദ്രഭരണ പ്രദേശങ്ങളിലെ പഞ്ചായത്തീരാജ് വകുപ്പ് ഉദ്യോഗസ്ഥർ, സംസ്ഥാന ഗ്രാമവികസന പഞ്ചായത്തിരാജ് ഇൻസ്റ്റിറ്റ്യൂട്ട് ഉദ്യോഗസ്ഥർ   എന്നിവരോട് അഭ്യർത്ഥിച്ചു. ഇന്ത്യൻ ഭരണഘടനയുടെ പതിനൊന്നാം ഷെഡ്യൂളിന് കീഴിൽ പട്ടികപ്പെടുത്തിയിരിക്കുന്ന 29 വിഷയങ്ങൾ തുടങ്ങി പ്രത്യേകം നിർദ്ദേശിക്കപ്പെട്ടിരിക്കുന്ന ആശയങ്ങളെ അടിസ്ഥാനമാക്കി വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളിലൂടെയും, സമൂഹ മാധ്യമങ്ങളിലൂടെയും വ്യാപകമായി പ്രചരിപ്പിക്കുന്നതിന്, ആഴ്ചതോറും ലഘുലേഖ തയ്യാറാക്കാനും അദ്ദേഹം അഭ്യർത്ഥിച്ചു.

ഗ്രാമീണ യുവാക്കൾ / കുട്ടികൾക്കിടയിൽ വായനാശീലം വളർത്തുകയെന്ന ലക്ഷ്യത്തോടെ ഗ്രാമപഞ്ചായത്തിൽ ഗ്രന്ഥശാല സ്ഥാപിക്കാൻ ലക്ഷ്യമിടാൻ , അദ്ദേഹം എല്ലാ ബീക്കൺ  ഗ്രാമപഞ്ചായത്തുകളോടും അഭ്യർത്ഥിച്ചു. പ്രാദേശിക വ്യവസ്ഥകൾ / അനുയോജ്യതയ്ക്ക് അനുസരിച്ച് നിർദ്ദേശിച്ച പ്രവർത്തനങ്ങളിൽ മാറ്റം വരുത്തി ആസാദി കാ അമൃത് മഹോത്സവം ഉചിതമായ രീതിയിൽ ആഘോഷിക്കാവുന്നതാണ്. മാതൃക പഞ്ചായത്തുകളുടെ മികച്ച പ്രവർത്തനങ്ങൾ / വിജയഗാഥകൾ എന്നിവയും അവ രാജ്യത്തിന്റെ മറ്റ് പ്രദേശങ്ങളിൽ ആവർത്തിക്കപ്പെട്ട വിധവും കൃത്യമായ രേഖകളുടെ അടിസ്ഥാനത്തിൽ പ്രദർശിപ്പിക്കുന്നതിനുള്ള അവസരവും ആസാദി കാ അമൃത് മഹോത്സവ് നൽകുന്നു.

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ (കില), തൃശ്ശൂർ തുടങ്ങി നിരവധി സ്ഥാപനങ്ങൾ ഇന്ത്യ @75 ൽ ഇതുവരെ നടത്തിയതും, വരുംനാളുകളിൽ ആസൂത്രണം ചെയ്തിരിക്കുന്നതുമായ പ്രവർത്തനങ്ങളെക്കുറിച്ച് വിശദമായ അവതരണങ്ങൾ നടത്തി.
 
 
IE/SKY


(Release ID: 1733423) Visitor Counter : 252