രാജ്യരക്ഷാ മന്ത്രാലയം
സ്വർണിം വിജയ് വർഷ് ആഘോഷങ്ങളുടെ ഭാഗമായി ഇന്ത്യൻ സൈന്യം നടത്തുന്ന ഓൺലൈൻ പെയിന്റിംഗ് മത്സരത്തിനായി എൻട്രികൾ ക്ഷണിച്ചു
Posted On:
06 JUL 2021 12:50PM by PIB Thiruvananthpuram
ന്യൂഡൽഹി, ജൂലൈ 06, 2021
ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന സ്വർണിം വിജയ് വർഷ് ആഘോഷങ്ങളുടെ ഭാഗമായി ഇന്ത്യൻ സൈന്യം 2021 ജൂലൈ 01 മുതൽ ഓഗസ്റ്റ് 31 വരെ ഒരു ഓൺലൈൻ പെയിന്റിംഗ് മത്സരം സംഘടിപ്പിക്കുന്നു. 1971 ലെ ഇന്തോ-പാകിസ്ഥാൻ യുദ്ധത്തിൽ പാകിസ്ഥാനെതിരെ ഇന്ത്യ നേടിയ വിജയത്തിന്റെ 50 വർഷത്തെ ഓർമയ്ക്കായാണ് സ്വർണിം വിജയ് വർഷ് ആഘോഷങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത്.
ഇന്ത്യയിലെ എല്ലാ പൗരന്മാർക്കും മത്സരത്തിൽ പങ്കെടുക്കാം. എൻട്രികൾ swarnimvijayvarsh.adgpi[at]gmail[dot]com എന്ന ഇമെയിൽ വിലാസത്തിലേക്ക് അയക്കാം. മത്സരത്തിന്റെ കൂടുതൽ വിശദാംശങ്ങൾ ഇന്ത്യൻ സൈന്യത്തിന്റെ ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, ട്വിറ്റർ ഹാൻഡിലുകളിൽ ലഭ്യമാണ്.
തിരഞ്ഞെടുത്ത പെയിന്റിംഗുകൾ ഇന്ത്യൻ സൈന്യത്തിന്റെ ഔദ്യോഗിക മീഡിയ ഹാൻഡിലുകൾ ഉപയോഗിക്കുകയും വിജയിച്ച എൻട്രികൾക്ക് സമ്മാനത്തുകയും നൽകും. പെയിന്റിംഗ് മത്സരത്തിന് ശേഷം കൂടുതൽ പരിപാടികളും മത്സരങ്ങളും സംഘടിപ്പിക്കുന്നുണ്ട്. അതിന്റെ വിശദാംശങ്ങൾ അച്ചടി, സമൂഹമാധ്യമങ്ങൾ വഴി അറിയിക്കുന്നതായിരിക്കും
1971 ലെ വിമോചന യുദ്ധത്തിൽ ഇന്ത്യൻ സായുധ സേനയുടെ സംഭാവനകളെ ഉയർത്തിക്കാട്ടുന്നതിനായും സഹ പൗരന്മാരുമായി സൈന്യത്തിന് കൂടുതൽ അടുത്ത ബന്ധം സ്ഥാപിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായും ആണ് മത്സരം സംഘടിപ്പിക്കുന്നത്.
RRTN/SKY
(Release ID: 1733079)
Visitor Counter : 357