പരിസ്ഥിതി, വനം മന്ത്രാലയം

വനവിഭവങ്ങളുടെ കൃത്യമായ ഉപയോഗത്തിനായി പട്ടികവർഗ്ഗക്കാർ, വന മേഖലയിൽ അധിവസിക്കുന്ന മറ്റു ജനവിഭാഗങ്ങൾ എന്നിവരെ ശാക്തീകരിക്കുന്നത്  ലക്ഷ്യമിട്ടുള്ള  ഒരു സംയുക്ത അറിയിപ്പ് ശ്രീ അർജുൻ മുണ്ടയും ശ്രീ പ്രകാശ് ജാവദേക്കറും  നാളെ പുറത്തിറക്കും

Posted On: 05 JUL 2021 4:14PM by PIB Thiruvananthpuram


 ന്യൂഡൽഹി , ജൂലൈ 05,2021


 വനവിഭവങ്ങൾ പ്രയോജനപ്പെടുത്തുന്നതിൽ ഗിരിവർഗ്ഗ സമൂഹങ്ങൾക്ക് കൂടുതൽ അധികാരം നൽകുന്നതിനു  ഗിരിവർഗ്ഗ കാര്യ- പരിസ്ഥിതി വന  കാലാവസ്ഥവ്യതിയാന മന്ത്രാലയങ്ങൾ സംയുക്തമായി തീരുമാനിച്ചു  . ഇതുമായി ബന്ധപ്പെട്ട് ഒരു സംയുക്ത അറിയിപ്പ് നാളെ രാവിലെ 11ന് ന്യൂഡൽഹിയിലെ ഇന്ദിര പര്യാവരൺ ഭവനിൽ ഒപ്പുവയ്ക്കും
.
 ഹൈബ്രിഡ് മാതൃകയിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ വന വകുപ്പ്  സെക്രട്ടറി ശ്രീ രാമേശ്വർ പ്രസാദ് ഗുപ്ത, ഗിരിവർഗ്ഗ കാര്യ മന്ത്രാലയ സെക്രട്ടറി ശ്രീ അനിൽകുമാർ ഝാ , എല്ലാ സംസ്ഥാനങ്ങളിലെയും റവന്യൂ സെക്രട്ടറിമാർ എന്നിവർ പങ്കെടുക്കും


 ഗിരിവർഗ്ഗ കാര്യ മന്ത്രി  ശ്രീ  അർജുൻ മുണ്ടെ, പരിസ്ഥിതി വന കാലാവസ്ഥാവ്യതിയാന വകുപ്പ്  മന്ത്രി ശ്രീപ്രകാശ് ജാവദേക്കർ എന്നിവർ ചടങ്ങിനെ  അഭിസംബോധന ചെയ്യും. പരിസ്ഥിതി മന്ത്രാലയത്തിന്റെ  ചുമതലയുള്ള കേന്ദ്ര സഹമന്ത്രി ശ്രീ ബാബുൽ സുപ്രിയോ, ഗിരിവർഗ്ഗ മന്ത്രാലയത്തിന്റെ  ചുമതലയുള്ള സഹമന്ത്രി രേണുക സിംഗ് സറുതാ   എന്നിവരും ചടങ്ങിൽ പങ്കെടുക്കും.


 വനാവകാശ നിയമം(FRA) എന്ന പേരിൽ പൊതുവായി അറിയപ്പെടുന്ന ഷെഡ്യൂൾഡ്  ട്രൈബ്സ്  ആൻഡ് അദർ ട്രഡീഷണൽ ഫോറസ്റ്റ് ട്വല്ലേഴ്‌സ് (റിക്കഗിനിഷൻ ഓഫ് ഫോറെസ്റ്റ് റൈറ്റ്സ്) നിയമത്തിന്റെ ഫലപ്രദമായ നടപ്പാക്കലുമായി ബന്ധപ്പെട്ടതാണ് ഈ  സംയുക്ത അറിയിപ്പ്


 വനമേഖലയിൽ തലമുറകളായി താമസിച്ചു വരുന്നതും, എന്നാൽ ആ അവകാശങ്ങൾ രേഖകളായി ലഭിക്കാത്തതും ആയ, വനമേഖലകളിൽ അധിവസിക്കുന്ന പട്ടികജാതി - മറ്റ് പരമ്പരാഗത വന അധിവാസ വിഭാഗങ്ങൾ (scheduled tribes (FDSTs) and other traditional forest dwellers -OTFDs) ക്ക് അർഹതയുള്ള അവകാശങ്ങൾ നൽകുന്നതിനു നിയമം ലക്ഷ്യമിടുന്നു

 ഇതിനൊപ്പം  ഇത്തരം വന ഭൂമിയുമായി ബന്ധപ്പെട്ട അവകാശങ്ങൾ , അവ സ്വന്തമാക്കുന്നതിന് ആവശ്യമായ തെളിവുകൾ  എന്നിവ തിരിച്ചറിയുന്നതിനു ഒരു ചട്ടക്കൂടിനും  നിയമം വഴി തുറക്കുന്നു 
 
IE/SKY


(Release ID: 1733029) Visitor Counter : 204