വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
52-ാമത് ഐ.എഫ്.എഫ്.ഐ 2021 നവംബർ 20 മുതൽ 28 വരെ ഗോവയിൽ നടക്കും
ശ്രീ പ്രകാശ് ജാവദേക്കർ ചലച്ചിത്ര മേളയുടെ പോസ്റ്റർ പുറത്തിറക്കി
അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ (ഐ.എഫ്.എഫ്.ഐ) 52-ാം പതിപ്പിന്റെ ചട്ടങ്ങളും പോസ്റ്ററും വാർത്താവിതരണ പ്രക്ഷേപണ മന്ത്രി ശ്രീ പ്രകാശ് ജാവദേക്കർ ഇന്ന് പുറത്തിറക്കി. മേള 2021 നവംബർ 20 മുതൽ 28 വരെ ഗോവയിൽ നടക്കും.
ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യ (ഐഎഫ്‌എഫ്‌ഐ) ഏഷ്യയിലെ ഏറ്റവും പഴക്കമേറിയതും ഇന്ത്യയിലെ ഏറ്റവും വലിയ അന്താരാഷ്ട്ര ചലച്ചിത്രമേളയുമായി കണക്കാക്കപ്പെടുന്നു. 2021 ജനുവരിയിൽ 51-ാം പതിപ്പിന്റെ വിജയം കണക്കിലെടുത്ത് ഐ.എഫ്.എഫ്.ഐയുടെ 52-ാമത് പതിപ്പ് ഒരു ഹൈബ്രിഡ് ഫോർമാറ്റിലാണ് നടക്കുക. ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ ഡയറക്ടറേറ്റ് ഓഫ് ഫിലിം ഫെസ്റ്റിവൽസ് (ഡി.എഫ്.എഫ്) ആണ്. ഗോവ സംസ്ഥാന ഗവൺമെന്റിന്റെയും , ഇന്ത്യൻ ചലച്ചിത്ര വ്യവസായത്തിന്റെയും സഹകരണത്തോടെയാണ് മേള സംഘടിപ്പിക്കുന്നത്. .
ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻസ് (FIAPF) ഐ.എഫ്.എഫ്.ഐയെ അംഗീകരിച്ചിട്ടുണ്ട് . എല്ലാ വർഷവും ഫെസ്റ്റിവൽ മികച്ച ചില ചലച്ചിത്ര സൃഷ്ടികൾ ആഘോഷിക്കുകയും ഇന്ത്യയിൽ നിന്നും ലോകമെമ്പാടുമുള്ള മികച്ച ചിത്രങ്ങളുടെ നിര പ്രദർശിപ്പിക്കുകയും ചെയ്യുന്നു.
അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ 52-ാം പതിപ്പിലെ മത്സര വിഭാഗത്തിൽ പങ്കെടുക്കാനുള്ള എൻട്രികൾ 2021 ഓഗസ്റ്റ് 31 വരെ സമർപ്പിക്കാം .
ഇന്ത്യൻ സിനിമയുടെ ആചാര്യന്‍ ശ്രീ സത്യജിത് റേയുടെ ജന്മശതാബ്ദിയോടനുബന്ധിച്ച്, ഇത്തവണ ഡയറക്ടറേറ്റ് ഓഫ് ഫിലിംസ് ഫെസ്റ്റിവൽസ്, വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം, ഐ.എഫ്.എഫ്.ഐയിലെ പ്രത്യേക റിട്രോസ്പെക്റ്റീവ് വഴി ആദരാഞ്ജലി അർപ്പിക്കും. കൂടാതെ, സ്വതസിദ്ധമായ ശൈലിയില്‍ സിനിമയെടുക്കുന്ന സംവിധായകന്റെ പാരമ്പര്യത്തെ അംഗീകരിച്ച്, “സിനിമയിലെ മികവിനുള്ള സത്യജിത് റേ ലൈഫ് ടൈം അച്ചീവ്മെൻറ് അവാർഡ്” ഈ വർഷം മുതൽ എല്ലാ വർഷവും ഐഎഫ്‌എഫ്‌ഐയിൽ നൽകും.
***
(Release ID: 1732946)
Visitor Counter : 337