പ്രധാനമന്ത്രിയുടെ ഓഫീസ്‌

അന്തരിച്ച രാം വിലാസ് പാസ്വാനെ അദ്ദേഹത്തിന്റെ ജന്മദിനത്തിൽ പ്രധാനമന്ത്രി അനുസ്മരിച്ചു

Posted On: 05 JUL 2021 9:53AM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി  അന്തരിച്ച രാം വിലാസ് പാസ്വാൻ ജിയെ അദ്ദേഹത്തിന്റെ ജന്മദിനത്തിൽ അനുസ്മരിച്ചു,  രാജ്യത്തെ  ഏറ്റവും പരിചയസമ്പന്നരായ പാർലമെന്റ് അംഗങ്ങളിലും  ഭരണാധികാരികളിലും    പെട്ട  ഒരാളായിരുന്നു രാം വിലാസ് പാസ്വാനെന്ന് പ്രധാനമന്ത്രി പറഞ്ഞു. 


ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു, "ഇന്ന് എന്റെ സുഹൃത്ത് അന്തരിച്ച രാം വിലാസ് പാസ്വാൻ ജിയുടെ ജന്മദിനമാണ്. അദ്ദേഹത്തിന്റെ അസാന്നിധ്യം എനിക്ക് വളരെ  വലിയ  നഷ്ടമാണ് . രാജ്യത്തെ  ഏറ്റവും പരിചയസമ്പന്നരായ പാർലമെന്റ് അംഗങ്ങളിലും  ഭരണാധികാരികളിലും    പെട്ട  ഒരാളായിരുന്നു രാം വിലാസ് പാസ്വാൻ . പൊതുസേവനത്തിനും  അധഃസ്ഥിതരുടെ ശാക്തീകരണത്തിനും അദ്ദേഹം നൽകിയ സംഭാവനകൾ എക്കാലവും ഓർക്കപ്പെടും. "

 

*** (Release ID: 1732741) Visitor Counter : 174