റെയില്‍വേ മന്ത്രാലയം

റെയിൽവേയുടെ,ട്രെയിൻ മാർഗ്ഗമുള്ള ചരക്കുനീക്കം 2020 സെപ്റ്റംബർ മുതൽ 2021 ജൂൺ വരെയുള്ള തുടർച്ചയായ 10 മാസക്കാലം  ഏറ്റവും ഉയർന്ന നിലയിൽ

Posted On: 02 JUL 2021 3:16PM by PIB Thiruvananthpuram



ന്യൂഡൽഹി , ജൂലൈ 02, 2021

 2021 ജൂൺമാസം ഇന്ത്യൻ റെയിൽവേയുടെ ചരക്കുനീക്കം 112.65 ദശലക്ഷം ടണ്ണിൽ എത്തി. ഒരു സാധാരണ വർഷമായ 2019 ജൂൺ മാസത്തേക്കാൾ   (101.31 മില്യൺ  ടൺ ) 11.19 % അധികമാണ് ഇത്. കഴിഞ്ഞ വർഷം ഇതേ കാലയളവിനെക്കാൾ  (93.59 മില്യൺ  ടൺ ) 20.37 ശതമാനം  അധികം ചരക്കുനീക്കം ആണ് ഈ മാസം റിപ്പോർട്ട് ചെയ്തത്




 2021 ജൂൺ മാസം ട്രെയിൻ മാർഗം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എത്തിച്ച  പ്രധാനചരക്കുകളിൽ കൽക്കരി , ഇരുമ്പുരുക്ക്, പിഗ് അയൺ& ഫിനിഷ്ഡ്  സ്റ്റീൽ , ഭക്ഷ്യധാന്യങ്ങൾ, വളം, ധാതു എണ്ണ, ക്ലീങ്കർ, ക്ലിങ്കർ ഒഴിവാക്കിയ  സിമന്റ് എന്നിവ ഉൾപ്പെടുന്നു


 ചരക്ക് നീക്കത്തിലൂടെ 2021 ജൂൺ മാസം ഇന്ത്യൻ റെയിൽവേക്ക് ലഭിച്ചത് 11186.81 കോടി രൂപയാണ്. ഇത് കഴിഞ്ഞ വർഷം ഇതേ കാലയളവിൽനേക്കാൾ (8829.68 കോടി) 26.7 ശതമാനം അധികമാണ്.

 2019 ജൂൺ മാസത്തെക്കാൾ (10707.53 കോടി)  4.48 ശതമാനം അധികവരുമാനം ആണ് 2021 ജൂൺ  മാസം ലഭിച്ചത്

. ട്രെയിൻ മാർഗം ഉള്ള ചരക്കുനീക്കം കൂടുതൽ ആകർഷകമാക്കുന്നതിനായി നിരവധി ഇളവുകളും കിഴിവുകളും ഇന്ത്യൻ റെയിൽവേ ലഭ്യമാക്കിയിരുന്നു

 കഴിഞ്ഞ 19 മാസക്കാലയളവിൽ  ചരക്ക് നീക്കത്തിന് എടുക്കുന്ന സമയം പകുതിയായി കുറഞ്ഞിട്ടുണ്ട്.തന്മൂലം  ഇതുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരുടെ ചിലവിൽ വലിയ തോതിലുള്ള കുറവാണ് ഉണ്ടാക്കിയിട്ടുള്ളത്

 
IE/SKY
 
****


(Release ID: 1732301) Visitor Counter : 182