ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

ലോകാരോഗ്യ സംഘടനയിൽ കാതലായ  പരിഷ്കാരങ്ങൾ നടപ്പാക്കേണ്ടത് അടിയന്തിര ആവശ്യമെന്ന് ഇന്ത്യ വിശ്വസിക്കുന്നതായി ഡോ. ഹർഷവർദ്ധൻ

Posted On: 30 JUN 2021 4:16PM by PIB Thiruvananthpuram

 



ന്യൂഡൽഹി, ജൂൺ 30, 2021


 ഷാങ്ഹായി സഹകരണ സംഘടനയിലെ (SCO) ആരോഗ്യ മന്ത്രിമാരുടെ യോഗത്തെ   കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രി ഡോ. ഹർഷവർദ്ധൻ വീഡിയോ കോൺഫറൻസിലൂടെ ഇന്ന്അഭിസംബോധന ചെയ്തു.


 ആരോഗ്യ മേഖലയിലെ വിവിധ വശങ്ങളുമായി  ബന്ധപ്പെട്ട് രാജ്യങ്ങൾ തമ്മിൽ വലിയതോതിലുള്ള സഹകരണം വേണ്ടതിന്റെ ആവശ്യകത, മഹാമാരി വെളിവാക്കിയതായി  കേന്ദ്ര ആരോഗ്യ മന്ത്രി അഭിപ്രായപ്പെട്ടു
.
 നമ്മുടെ അനുഭവങ്ങൾ, അറിവുകൾ, മികച്ച മാതൃകകൾ, നൂതനാശയങ്ങൾ എന്നിവ  പൊതുജനാരോഗ്യ സംവിധാനങ്ങളെ ശാക്തീകരിക്കുന്നതിനായി പരസ്പരം കൈമാറേണ്ടത് അഭികാമ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി


 പൊതുജനാരോഗ്യ മേഖലയിലെ നിക്ഷേപത്തിന് മികച്ച പരിഗണന നൽകുന്നതിനൊപ്പം, ആഗോള പങ്കാളിത്തങ്ങളെ തുടർച്ചയായി ശാക്തീകരിക്കുകയും , വെല്ലുവിളികൾ ഒഴിവാക്കുകയും ലഘൂകരിക്കുകയും വേണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു  

 ആരോഗ്യ പ്രവർത്തകരുടെ ലഭ്യത,മികച്ച വിന്യാസം എന്നിവയ്ക്കായുള്ള  സ്ഥാപന ചട്ടക്കൂടിന് രൂപം നൽകേണ്ടതിനായി  ബഹുമുഖതല  സമീപനം  ആവശ്യമാണെന്ന് ഡോ. ഹർഷവർധൻ വ്യക്തമാക്കി
.

 ഉദാഹരണമായി  ഒരു നഴ്സിംഗ് സേവന കൈമാറ്റ പരിപാടിയുമായി ബന്ധപ്പെട്ട് ഇന്ത്യ നിലവിൽ ജപ്പാനുമായി സഹകരിക്കുന്നുണ്ട്. യുകെ മറ്റ്, യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങൾ  എന്നിവയുമായുള്ള ചർച്ചകളും പുരോഗമിക്കുകയാണ്

 മറ്റ് പല രാജ്യങ്ങളെയും പോലെ തന്നെ  ലോക ആരോഗ്യ സംഘടനയിൽ കാതലായ പരിഷ്കാരങ്ങൾ നടപ്പാക്കേണ്ടത് അടിയന്തിര ആവശ്യമെന്ന്   ഇന്ത്യയും വിശ്വസിക്കുന്നതായി അദ്ദേഹം വ്യക്തമാക്കി

 ഭാവിയിൽ മഹാമാരികൾ ഉണ്ടാകാൻ ഇടയായാൽ സമയോചിതവും, കേന്ദ്രീകൃതവും, മികച്ചതുമായ പ്രതികരണം ഉറപ്പാക്കാൻ ഇതിലൂടെ സാധിക്കും.

SCO യ്ക്ക് കീഴിൽ പാരമ്പര്യ വൈദ്യവുമായി ബന്ധപ്പെട്ട ഒരു വിദഗ്ധ കർമ്മ സംഘത്തിന് രൂപം നൽകണമെന്ന നിർദ്ദേശം ഉൾക്കൊള്ളുന്ന കരട് ഇന്ത്യ കഴിഞ്ഞവർഷം വിതരണം ചെയ്തിരുന്നു . ഇതുമായി ബന്ധപ്പെട്ട രീതികളെ പറ്റി ചർച്ച ചെയ്യാനും അവയ്ക്ക് അന്തിമ രൂപം നൽകാനും ലക്ഷ്യമിട്ട് ഒരു യോഗം ഡോക്ടർ ഹർഷവർധൻ വിളിച്ചുചേർത്തിട്ടുണ്ട്.

 
IE/SKY


(Release ID: 1731591) Visitor Counter : 188