ഉപരാഷ്ട്രപതിയുടെ കാര്യാലയം
ഐഐടി മദ്രാസിലുള്ള ഇന്ത്യയിലെ ആദ്യത്തെ 3 ഡി പ്രിന്റഡ് ഹൗസ് സൈറ്റ് ഉപരാഷ്ട്രപതി സന്ദർശിച്ചു
Posted On:
30 JUN 2021 1:26PM by PIB Thiruvananthpuram
ന്യൂഡൽഹി , ജൂൺ 30,2021
രാജ്യത്തിന്റെ താൽപ്പര്യങ്ങളെ വ്രണപ്പെടുത്തുന്നതിനായുള്ള തീവ്രവാദികളുടെ പദ്ധതികളെ തകർക്കാൻ ബുദ്ധിപരമായ പരിഹാരങ്ങൾ കൊണ്ടുവരണമെന്ന് ശ്രീ എം വെങ്കയ്യ നായിഡു ഗവേഷണ സമൂഹത്തോടും ഐഐടികളെപ്പോലുള്ള സ്ഥാപനങ്ങളോടും ആവശ്യപ്പെട്ടു.ഐഐടി മദ്രാസിലുള്ള ഇന്ത്യയിലെ ആദ്യത്തെ 3 ഡി പ്രിന്റഡ് ഹൗസ് സൈറ്റ് അദ്ദേഹം സന്ദർശിച്ചു. തീവ്രവാദികൾ,താഴ്ന്ന് പറക്കുന്ന ഡ്രോണുകൾ ഉപയോഗിക്കുന്നതായും ഇവയെ കണ്ടെത്താൻ സൈനിക റഡാറുകൾക്ക് കഴിയില്ലെന്നും ഉപ രാഷ്ട്രപതി ചൂണ്ടിക്കാട്ടി.
ഐഐടി മദ്രാസിന്റെയും ടി വസ്ത മാനുഫാക്ചറിംഗ് സൊല്യൂഷൻസ് എന്ന സ്റ്റാർട്ടപ്പിന്റെയും സംയുക്ത സഹകരണത്തോടെയുള്ള ഇന്ത്യയുടെ ആദ്യത്തെ 3 ഡി പ്രിന്റഡ് ഹൗസിന്റെ നിർമ്മാണത്തിന് പിന്നിലുള്ള ശ്രമങ്ങളെ ശ്രീ നായിഡു അഭിനന്ദിച്ചു.
വളർന്നുവരുന്ന സാങ്കേതികവിദ്യകൾ വികസിപ്പിക്കുന്നതിലും വാണിജ്യപരമായ പ്രാപ്യത കൈവരിക്കുന്നതിലും ‘വ്യവസായങ്ങളും -ഇൻസ്റ്റിറ്റ്യൂട്ടുകളും തമ്മിലെ പങ്കാളിത്തത്തിന്റെ പ്രാധാന്യം ഉപരാഷ്ട്രപതി എടുത്തുപറഞ്ഞു.
നിർമ്മാണ രംഗത്ത 3 ഡി പ്രിന്റിംഗ്,പൂർണ്ണമായും കസ്റ്റമൈസ് ചെയ്യാവുന്ന വീടിന്റെ രൂപകൽപ്പന വാഗ്ദാനം ചെയ്യുന്നുവെന്നും മാനുഷിക ഇടപെടൽ കുറയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ ഭവന ക്ഷാമം പരിഹരിക്കുന്നതിന് ഇത്തരം കൂടുതൽ സാങ്കേതിക കണ്ടുപിടിത്തങ്ങൾക്ക് അദ്ദേഹം ആഹ്വാനം ചെയ്തു.
IE/SKY
(Release ID: 1731588)
Visitor Counter : 262