പ്രധാനമന്ത്രിയുടെ ഓഫീസ്‌

‘ഡിജിറ്റൽ ഇന്ത്യ’യുടെ ഗുണഭോക്താക്കളുമായി പ്രധാനമന്ത്രി ജൂലൈ 1 ന് സംവദിക്കും

Posted On: 29 JUN 2021 7:06PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ‘ഡിജിറ്റൽ ഇന്ത്യ’യുടെ ഗുണഭോക്താക്കളുമായി ജൂലൈ 1 ന് രാവിലെ 11 മണിക്ക്  വീഡിയോ കോൺഫറൻസിംഗ് വഴി സംവദിക്കും.

2015 ജൂലൈ 1 ന് പ്രധാനമന്ത്രി സമാരംഭിച്ച  'ഡിജിറ്റൽ ഇന്ത്യ'  ആറ് വർഷം പൂർത്തിയാക്കിയതിന്റെ ഭാഗമായി ഇലക്ട്രോണിക്സ്, ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയമാണ്  പരിപാടി  സംഘടിപ്പിക്കുന്നത്.  സേവനങ്ങൾ പ്രാപ്തമാക്കുക, ഗവണ്മെന്റിനെ  പൗരന്മാരുമായി കൂടുതൽ അടുപ്പിക്കുക, പൗരന്മാരുടെ ഇടപെടൽ പ്രോത്സാഹിപ്പിക്കുക, ജനങ്ങളെ  ശാക്തീകരിക്കുക തുടങ്ങിയവയിലൂടെ  പുതിയ ഇന്ത്യയുടെ ഏറ്റവും വലിയ വിജയഗാഥകളിലൊന്നാണ്  'ഡിജിറ്റൽ ഇന്ത്യ

കേന്ദ്ര ഇലക്‌ട്രോണിക്‌സ്, ഐടി മന്ത്രിയും  ചടങ്ങിൽ പങ്കെടുക്കും.

 

***


(Release ID: 1731232) Visitor Counter : 186