ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

ഇന്ത്യയിലെ കോവിഡ്-19 വാക്സിനേഷൻ കവറേജ് 32 കോടി എന്ന നാഴികക്കല്ല് പിന്നിട്ടു

Posted On: 27 JUN 2021 11:27AM by PIB Thiruvananthpuram

 

ന്യൂഡൽഹിജൂൺ 27, 2021

രാജ്യത്ത് പുരോഗമിച്ചുകൊണ്ടിരിക്കുന്ന കോവിഡ്-19 വാക്സിനേഷൻ യജ്ഞത്തിന്റെ ഭാഗമായിരാജ്യം മറ്റൊരു സുപ്രാധാന നേട്ടം കൂടി കൈവരിച്ചുഇതുവരെ നൽകിയ ആകെ ഡോസുകളുടെ എണ്ണം 32 കോടി എന്ന നാഴികക്കല്ല് ഇന്നലെ പിന്നിട്ടുഇന്ന് രാവിലെ 7 വരെയുള്ള താല്ക്കാലിക കണക്കനുസരിച്ച് 42,79,210 സെഷനുകളിലൂടെ ആകെ 32,17,60,077 വാക്സിന്‍ ഡോസുകളാണ് നല്കിയത്കഴിഞ്ഞ 24 മണിക്കൂറിനിടെ 64,25,893 വാക്സിന്‍ ഡോസുകള്‍ നല്കി.

കോവിഡ്-19 വാക്സിനേഷന്റെ സാർവത്രികവൽക്കരണത്തിന്റെ പുതിയ ഘട്ടം 2021 ജൂൺ 21 മുതൽ ആരംഭിച്ചിരുന്നുരാജ്യത്ത് ഉടനീളം കോവിഡ്-19 പ്രതിരോധ കുത്തിവയ്പ്പിന്റെ ഗതിയും പരിധിയും വ്യാപിക്കുന്നത്തിന് കേന്ദ്ര ഗവണ്മെന്റ് പ്രതിജ്ഞാബദ്ധമാണ്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 50,040 പേര്ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്തുടര്ച്ചയായ 20-ആം ദിവസവും പുതിയ രോഗബാധിതരുടെ എണ്ണം ഒരു ലക്ഷത്തില് താഴെയാണ്.
 
ചികിത്സയില് കഴിയുന്നവരുടെ എണ്ണവും തുടർച്ചയായി കുറഞ്ഞുവരികയാണ്രാജ്യത്തു നിലവില് ചികിത്സയിലുള്ളത് 5,86,403 പേരാണ്കഴിഞ്ഞ 24 മണിക്കൂറിനിടെ ചികിത്സയിലുള്ളവരുടെ എണ്ണത്തില് 9,162-ന്റെ കുറവാണ് രേഖപ്പെടുത്തിയത്രാജ്യത്തെ ആകെ രോഗബാധിതരുടെ 1.94% മാത്രമാണ് നിലവില് ചികിത്സയിലുള്ളത്.
 
കൂടുതല് പേര് സുഖം പ്രാപിക്കുന്നതിനാല്തുടര്ച്ചയായ 45-ാം ദിവസവും പ്രതിദിന രോഗമുക്തരുടെ എണ്ണം പുതിയ പ്രതിദിന രോഗബാധിതരേക്കാള് കൂടുതലാണ്കഴിഞ്ഞ 24 മണിക്കൂറിനിടെ 57,944 പേരാണ് രോഗമുക്തരായത്. ദിവസേനയുള്ള പുതിയ കേസുകളുമായി താരതമ്യം ചെയ്യുമ്പോൾ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഏകദേശം 8000 (7,904) പേരിൽ കൂടുതലായി രോഗമുക്തി റിപ്പോർട്ട് ചെയ്തു.
 
രാജ്യത്തിതുവരെ ആകെ 2,92,51,029 പേരാണ് കോവിഡ്-19 മഹാമാരിയില് നിന്നു സുഖം പ്രാപിച്ചത്കഴിഞ്ഞ 24 മണിക്കൂറിനിടെ 57,944 പേര് രോഗമുക്തരായിരോഗമുക്തി നിരക്ക് 96.75%, ശതമാനമായി വര്ധിച്ചു.


രാജ്യത്ത് പരിശോധനാശേഷി ഗണ്യമായി വര്ധിപ്പിച്ചതോടെ കഴിഞ്ഞ 24 മണിക്കൂറിനുള്ളില് നടത്തിയത് 17,77,309 പരിശോധനകളാണ്ആകെ 40.42 കോടിയിലേറെ (40,42,65,101പരിശോധനകളാണ് രാജ്യത്ത് ഇതുവരെ നടത്തിയത്.


രാജ്യത്തുടനീളം പരിശോധന വര്ധിപ്പിക്കുമ്പോഴുംപ്രതിവാര രോഗസ്ഥിരീകരണ നിരക്ക് തുടര്ച്ചയായി കുറയുകയാണ്പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് നിലവില് 2.91% ശതമാനവും പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് ഇന്ന് 2.82% ശതമാനവുമാണ്തുടര്ച്ചയായ 20  ദിവസമായി ഇത് 5 ശതമാനത്തില് താഴെയാണ്.

 
 


(Release ID: 1730885) Visitor Counter : 192