രാജ്യരക്ഷാ മന്ത്രാലയം

പുതു  തലമുറ അഗ്നി പി ബാലിസ്റ്റിക് മിസൈൽ ഡിആർഡിഒ വിജയകരമായി പരീക്ഷിച്ചു

Posted On: 28 JUN 2021 12:21PM by PIB Thiruvananthpuram

 

 
ന്യൂഡൽഹി , ജൂൺ 28,2021

2021 ജൂൺ 28 ന് രാവിലെ 10 :55  ന്  ഒഡീഷ തീരത്ത് ബലസോറിലെ ഡോ. എ പി ജെ അബ്ദുൾ കലാം ദ്വീപിൽ നിന്ന് പ്രതിരോധ ഗവേഷണ വികസന സംഘടന  (ഡിആർഡിഒ) ആണവശേഷിയുള്ള പുതുതലമുറ ബാലിസ്റ്റിക് മിസൈൽ അഗ്നി പി വിജയകരമായി  പരീക്ഷിച്ചു.കിഴക്കൻ തീരത്ത് സ്ഥാപിച്ചിരിക്കുന്ന വിവിധ ടെലിമെട്രി, റഡാർ സ്റ്റേഷനുകൾ മിസൈലിന്റെ പാത കൃത്യമായി  നിരീക്ഷിച്ചു.  മിസൈൽ,പിന്തുടർന്ന എല്ലാ ദൗത്യ ലക്ഷ്യങ്ങളും ഉയർന്ന കൃത്യതയോടെ പാലിച്ചു.

 അഗ്നി ക്ലാസ് പുതുതലമുറ മിസൈലുകളിലെ ഏറ്റവും നവീന   ഇനമാണ്  അഗ്നി പി.  1,000 മുതൽ 2,000 കിലോമീറ്റർ വരെ ദൂരപരിധിയുള്ള കാനിസ്റ്ററൈസ്ഡ് മിസൈലാണിത്
 
 
IE/SKY
 

(Release ID: 1730882) Visitor Counter : 414