പ്രധാനമന്ത്രിയുടെ ഓഫീസ്‌

ടൊയ്ക്കാത്തോണ്‍ 2021 ല്‍ പ്രധാന മന്ത്രിനടത്തിയ പ്രഭാഷണം

Posted On: 24 JUN 2021 1:54PM by PIB Thiruvananthpuram

നിങ്ങള്‍ പറഞ്ഞതെല്ലാം ഞാന്‍ ശരിക്കും ആസ്വദിച്ചു. നമ്മുടെ മറ്റു മന്ത്രിമാരായ പിയൂഷ് ജി, സഞ്ജയ് ജി തുടങ്ങിയവരും നമ്മോടൊപ്പം ഇന്ന് ഇവിടെ സന്നിഹിതരാണ് എന്നതിലും എനിക്കു സന്തോഷമുണ്ട്. രാജ്യമെമ്പാടും നിന്ന് ടൊയ്ക്കാത്തോണില്‍ പങ്കെടുക്കുന്ന സുഹൃത്തുക്കളെ, മറ്റ് വിശിഷ്ടാതിഥികളെ, ഇന്നത്തെ ഈ പരിപാടി വീക്ഷിക്കുന്നവരെ,
ധൈര്യത്തിലൂടെ മാത്രമെ പുരോഗതിയുള്ളു എന്ന് നമ്മുടെ രാജ്യത്ത് ഒരു ചൊല്ലുണ്ട്. വെല്ലുവിളികള്‍ നിറഞ്ഞ ഈ സമയത്ത് രാജ്യത്തെ പ്രഥമ ടൊയ്ക്കാത്തോണ്‍ സംഘടിപ്പിച്ചത് ഈ മനോഭാവത്തെ കൂടുതല്‍ ശക്തിപ്പെടുത്തുകയെ ഉള്ളൂ.
ശൈശവ സുഹൃത്തുക്കള്‍ മുതല്‍ യുവ സുഹൃത്തുക്കള്‍, അധ്യാപകര്‍, നവസംരംഭകര്‍, സംരംഭകര്‍ തുടങ്ങി നിങ്ങള്‍ എല്ലാവരും വളരെ ഉത്സാഹത്തോടെയാണ് ഈ ടൊയ്ക്കാത്തോണില്‍ പങ്കെടുത്തത്.ആദ്യമായി ഗ്രാന്റ് ഫിനാലെയില്‍ 1500 ല്‍ അധികം ടീമുകള്‍ പങ്കെടുത്തതു തന്നെ  ശോഭനമായ ഭാവിയുടെ സൂചനയാണ്. കളിപ്പാട്ടങ്ങല്‍ക്കും കളികള്‍ക്കും വേണ്ടിയുള്ള ആത്മനിര്‍ഭര്‍ പ്രചാരണ പ്രവര്‍ത്തനങ്ങളെ ഇത് ശക്തിപ്പെടുത്തുകയും ചെയ്യുന്നു. വളരെ മികച്ച ചില ആശയങ്ങള്‍ ഈ ടോയ്ക്കാത്തോണില്‍ ഉയര്‍ന്നു വന്നിട്ടുണ്ട്. ഏതാനും ചില സുഹൃത്തുക്കളുമായി സംവദിക്കാനും എനിക്ക് അവസരം ലഭിച്ചു. ഇതിന് നിങ്ങളെ ഒരിക്കല്‍ കൂടി ഞാന്‍ അഭിനന്ദിക്കുന്നു.
സുഹൃത്തുക്കളെ,
സഴിഞ്ഞ അഞ്ചാറു വര്‍ഷങ്ങളായി ഹാക്കത്തോണുകള്‍ രാജ്യത്തിന്റെ പ്രശ്‌നങ്ങള്‍ക്കു പരിഹാരം തേടി പ്രാമാണിക  വേദികളായി മാറിയിരിക്കുന്നു. രാജ്യത്തിന്റെ സാധ്യതകളെ തിരിച്ചുവിടുക എന്ന ആശയമാണ് ഇതിനു പിന്നിലുള്ളത്. രാജ്യത്തിന്റെ വെല്ലുവിളികളും അവയ്ക്കുള്ള പരിഹാരങ്ങളുമായി നമ്മുടെ യുവാക്കളെ നേരിട്ട് ബന്ധിപ്പിക്കുവാനുള്ള ശ്രമമാണിത്. ഈ ബന്ധങ്ങള്‍ ശക്തമാകുമ്പോള്‍ നമ്മുടെ യുവശക്തിയുടെ കഴിവുകള്‍ മുന്നിലേയ്ക്കു വരും, അങ്ങിനെ രാജ്യത്തിന് മികച്ച പരിഹാരമാര്‍ഗ്ഗങ്ങള്‍ ലഭിക്കുകയും ചെയ്യും. ഇതു തന്നെയാണ് രാജ്യത്തെ പ്രഥമ ടൊയ്ക്കാത്തോണിന്റെയും ഉദ്ദേശ്യം. സ്വാശ്രയത്തിനും കളിപ്പാട്ടങ്ങളുടെയും ഡിജ്റ്റല്‍ വിനോദങ്ങളുടെയും മേഖലയില്‍ പ്രാദേശിക പരിഹാരങ്ങള്‍ക്കുമായി  യുവസുഹൃത്തുക്കളോട് അഭ്യര്‍ത്ഥിച്ചത് ഞാന്‍ ഓര്‍മ്മിക്കുന്നു. അതിന്റെ ക്രിയാത്മകമായ പ്രതികരണങ്ങള്‍ രാജ്യത്ത് കണ്ടു തുടങ്ങിയിരിക്കുന്നു.  കളിപ്പാട്ടങ്ങളെ സംബന്ധിച്ച് ഇത്ര ഗൗരവമായ ഒരു ചര്‍ച്ചയുടെ ആവശ്യമുണ്ടോ എന്ന് ചില ആളുകള്‍ ചിന്തിച്ചേക്കാം. സത്യത്തില്‍ ഈ കളിപ്പാട്ടങ്ങളും വിനോദങ്ങളും നമ്മുടെ മനശക്തിയില്‍ മ്ാത്രമല്ല സര്‍ഗ്ഗാത്മകതയിലും സമ്പദ് വ്യവസ്ഥയിലും മറ്റ നിരവധി ഘടകങ്ങളിലും വലിയ സ്വാധീനം ചെലുത്തുന്നുണ്ട്. അതിനാല്‍ ഈ കാര്യങ്ങളെ സംബന്ധിച്ച ചര്‍ച്ചകള്‍ക്കും തുല്യ പ്രാധാന്യമുണ്ട്. ഒരു കുഞ്ഞിന്റെ ആദ്യ വിദ്യാലയം അന്റെ കുടുംബം തന്നെയാണ് എന്ന് നമുക്കറിയാം. അങ്ങിനെയെങ്കില്‍ അവന്റെ ആദ്യ പാഠപുസ്തകങ്ങളും കൂട്ടുകാരും ഈ കളിപ്പാട്ടങ്ങളാണ്.  സമൂഹവുമായുള്ള കുഞ്ഞിന്റെ ആദ്യ ആശയവിനിമയം നടക്കുന്നത് ഈ കളിപ്പാട്ടങ്ങളിലൂടെയാണ്. അവര്‍ കളിപ്പാട്ടങ്ങളോടു സംസാരിക്കുന്നതും നിര്‍ദ്ദേശം നല്‍കുന്നതും അവയെകൊണ്ട് ജോലികള്‍ ചെയ്യിപ്പിക്കുന്നതും മറ്റും നിങ്ങള്‍ കണ്ടിട്ടില്ലേ. കാരണം, ഒരു തരത്തില്‍ പറഞ്ഞാല്‍ അവിടെ നിന്നാണ് അവരുടെ സമൂഹ ജീവിതത്തിന്റെ തുടക്കം. അതുപോലെ തന്നെ ഈ കളിപ്പാട്ടങ്ങളും വിനോദങ്ങളും സാവകാശത്തില്‍ അവരുടെ സ്‌കൂള്‍ ജീവിതത്തിന്റെ പ്രധാന ഭാഗമായും മാറും. ഒപ്പം പഠനത്തിന്റെയും ശിക്ഷണത്തിന്റെയും ഉപകരണവും . ഇതിനുമപ്പുറം കളിപ്പാട്ടങ്ങളുമായി ബന്ധപ്പെട്ട മറ്റൊരു വലിയ ഘടകം കൂടിയുണ്ട്. അത് തീര്‍ച്ചയായും നിങ്ങള്‍ എല്ലാവരും മനസിലാക്കേണ്ടതുണ്ട്.  അതാണ് കളിപ്പാട്ട സമ്പദ്‌വ്യവസ്ഥ അഥവ ടോയ്‌ക്കേണമി. ലോകത്തില്‍ കളിപ്പാട്ടങ്ങളും വിനോദ ഉപാധികളുമായി ബന്ധപ്പെട്ട വിപണി. ഇന്ന് 100 ബില്യണ്‍ ഡോളറിന്റെതാണ് കളിപ്പാട്ടങ്ങളുടെ  ആഗോള വിപണി ഇതില്‍ ഇന്ത്യയുടെ വിഹിതം 1.5 ബില്യണിന്റെതു മാത്രവും. ഇന്ന് നമുക്ക് ആവശ്യമുള്ളതിന്റെ 80 ശതമാനം കളിപ്പാട്ടങ്ങളും നാം വിദേശത്തു നിന്ന് ഇറക്കുമതി ചെയ്യുകയാണ്. അതായത് ഈ കളിപ്പാട്ടങ്ങള്‍ക്കു മാത്രമായി രാജ്യത്തിന്റെ  കോടിക്കണക്കിനു രൂപയാണ് പുറത്തേയ്ക്ക് ഒഴുകുന്നത്.അതിനാല്‍ ഈ സാഹചര്യം മാറിയേ മതിയാവൂ. ഇത് സ്ഥിതി വിവരക്കണക്കുകളുടെ കാര്യം മാത്രമല്ല, മറിച്ച് രാജ്യത്തിന്റെ ആ മേഖലയില്‍, ആ ഭാഗത്ത് വികസനം കൊണ്ടുവരുന്നതിനുള്ള സാധ്യത ഈ മേഖലയ്ക്ക് ഉണ്ട്. അതാണ് ഇന്നിന്റെ ആവശ്യവും. കായിക മേഖലയുമായി ബന്ധപ്പെട്ടതാണ് നമ്മുടെ കുടില്‍ വ്യവസായങ്ങള്‍. അവ നമ്മുടെ കലാസൃഷ്ടികളാണ്. നമ്മുടെ ദളിത്, ഗോത്രവര്‍ഗ്ഗ കലാകാരന്മാര്‍ ഏറ്റവും കൂടുതല്‍  താമസിക്കുന്നത് ഗ്രാമങ്ങളിലാണ്. പരിമിതമായ വിഭവങ്ങള്‍ മാത്രം ഉപയോഗിച്ച് ഈ സുഹൃത്തുക്കള്‍ അവരുടെ ഉല്‍കൃഷ്ട കലാവാസന കൊണ്ട് കളിപ്പാട്ടങ്ങളിലൂടെ  നമ്മുടെ പാരമ്പര്യത്തെയും സംസ്‌കാരത്തെയും ആവിഷ്‌കരിക്കുകയാണ്. ഇക്കാര്യത്തില്‍ നമ്മുടെ സഹോദരിമാരും പെണ്‍മക്കളും വളരെ വലിയ പങ്കാണ് വഹിക്കുന്നത്.രാജ്യത്തിന്റെ വിദൂര മേഖലകളില്‍ താമസിക്കുന്ന നമ്മുടെ പാവപ്പെട്ട ഗോത്രവര്‍ഗ സുഹൃത്തുക്കളായ അത്തരം വനിതകള്‍ക്ക് ഈ കളിപ്പാട്ട മേഖലയുടെ വികസനം വന്‍ തോതില്‍ പ്രയോജനപ്പെടും. എന്നാല്‍ നമ്മുടെ നാടന്‍ കളിപ്പാട്ടങ്ങള്‍ക്കായി നാം ശബ്ദിച്ചാല്‍ മാത്രമെ ഇതു സാധ്യമാകൂ. പ്രാദേശിക കാര്യങ്ങള്‍ക്കായി നാം ശബ്ദിക്കേണ്ടതുണ്ട്. എല്ലാ തലങ്ങളിലും അവരെ അഭിവൃദ്ധിക്കായി നാം ഉത്തേജനം നല്‍കും. അങ്ങിനെ ആഗോള വിപണിയില്‍  അവരെ നാം മത്സരക്ഷമരാക്കി മാറ്റും.അതിനാല്‍ നൂതന കണ്ടുപിടുത്തങ്ങള്‍ മുതല്‍ സാമ്പത്തിക സഹായം വരെയുള്ള മേഖലകളില്‍ ഇതിനായി പുതിയ മാതൃകകള്‍ വികസിപ്പിക്കേണ്ടത് വളരെ പ്രധാനപ്പെട്ടതാണ്. ഓരോ പുതിയ ആശയവും വികസിപ്പിക്കുക എന്നത് സുപ്രധാന കാര്യമാണ്. പുതിയ നവ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുക എന്നതും സുപ്രധാനം തന്നെ. ഒപ്പം പരമ്പരാഗത കലയിലൂടെ കളിപ്പാട്ടങ്ങള്‍ നിര്‍മ്മിക്കുന്ന നമ്മുടെ കലാകാരന്മാര്‍ക്ക്  പുതിയ സാങ്കേതിക വിദ്യകളും  പുത്തന്‍ വിപണിയുടെ ആവശ്യകതകളും പരിചയപ്പെടുത്തേണ്ടതും അത്യാവശ്യമാണ്. ഇതാണ് ടോയ്ക്കത്തോണിന്റെ ലക്ഷ്യം.
സുഹൃത്തുക്കളെ,

ചെലവു കുറഞ്ഞ വിവരങ്ങളും ഇന്റര്‍നെറ്റ് മുന്നേറ്റവും നമ്മുടെ ഗ്രാമങ്ങളെ തമ്മില്‍ ബന്ധിപ്പിച്ചിരിക്കുന്നു. ഈ സാഹചര്യത്തില്‍ വിനോദ ഉപാധികളും കളിപ്പാട്ടങ്ങളും  നിര്‍മ്മിക്കുന്ന മേഖലയില്‍ ഇന്ത്യയ്ക്ക് വലിയ ഭാവിയും സാധ്യതയും ഉണ്ട്. ഡിജിറ്റല്‍, ഓണ്‍ലൈന്‍ ഗെയിമുകളുടെ വര്‍ധനയും വളരെ വേഗത്തിലാണ്. എന്നാല്‍ ഈ മേഖലയില്‍ ഇന്നു ലഭ്യമായിരിക്കുന്ന ഓണ്‍ലൈന്‍ ഡിജിറ്റല്‍ ഗെയിമുകള്‍ ഒന്നു പോലും ഇന്ത്യന്‍ നിര്‍മ്മിതമല്ല. അതു നമുക്കു ചേരുന്നവയുമല്ല. ഇത്തരം വിനോദ ഉപാധികള്‍ അക്രമ വാസനകളെ പ്രോത്സാഹിപ്പിക്കുകയും  മാനസിക സമ്മര്‍ദ്ദത്തെ വര്‍ധിപ്പിക്കുന്നവയുമാണ്. അതിനാല്‍ അവയ്ക്കു ബദലായുള്ളതും ഇന്ത്യന്‍ തത്വശാസ്ത്രങ്ങള്‍ അടിസ്ഥാനമാക്കിയുള്ളതും മനുഷ്യന്റ സമഗ്ര ക്ഷേമത്തിനുതകുന്നതുമായ സങ്കല്‍പ്പങ്ങള്‍ രൂപകല്‍പന ചെയ്യുന്നതിനുള്ള ഉത്തരവാദിത്വം നമുക്കുണ്ട്. അവ സാങ്കേതികമായി ഉയര്‍ന്നതും വിനോദ ആരോഗ്യ ഘടകങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നവയും ആകണം. ഡിജിറ്റല്‍ വിനോദ ഉപാധികള്‍ വികസിപ്പിക്കുന്നതിന് ആവശ്യമായ ഉള്ളടക്കവും മത്സരക്ഷമതയും നമുക്ക് ധാരാളം ഉണ്ട് എന്ന് എനിക്ക് വ്യക്തമായിരിക്കുന്നു.  ഇന്ത്യയുടെ ഈ ശേഷി ടോയ്ക്കാത്തോണിലും വ്യക്തമായിട്ടുണ്ട്. ടോയ്ക്കാത്തോണില്‍ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന ആശയങ്ങള്‍ കണക്കും കെമിസ്ട്രിയും വളരെ എളുപ്പമാക്കുന്നു. ഒപ്പം ഈ ആശയങ്ങള്‍ മൂല്യാധിഷ്ഠ സമൂഹ്യ ക്രമത്തെ ശക്തിപ്പെടുത്തുകയും ചെയ്യും. നിങ്ങളുടെ ഐ കൊഗ്നിത്തോ ഗെയിമിംങ് സങ്കല്‍പ്പം ഇന്ത്യയുടെ അതെ ശക്തിയാണ് സ്വാംശീകരിക്കുന്നത്. യോഗയും വിര്‍ച്വല്‍ റിയാലിറ്റിയും  നിര്‍മ്മിത ബുദ്ധിയും എല്ലാം കൂടി സംയോജിപ്പിച്ചുള്ള പുതിയ വിനോദ ഉപാധി പരിഹാരം വലിയ സംരംഭം തന്നെയാണ്. അതുപോലെ ആയൂര്‍വേദവുമായി ബന്ധപ്പെട്ട കളിയും പഴമയുടെയും പുതുമയുടെയും  അത്ഭുതകരമായ സംയോജനമാണ്. ഇപ്പോള്‍ സംഭാഷണ  മധ്യേ യുവാക്കള്‍ ചൂണ്ടിക്കാട്ടിയതു പോലെ ഈ മത്സര കളി യോഗയെ ലോകത്തിലെമ്പാടും എത്തിക്കുന്നതിന് വളരെ സഹായകരമാകും.
സുഹൃത്തുക്കളെ
ഇന്ന് ഇന്ത്യന്‍ സമൂഹത്തെയും ഇവിടുത്തെ കലയെയും സംസ്‌കാരത്തെയും സാധ്യതകളെയും മനസിലാക്കുവാന്‍ ലോകം മുഴുവന്‍ വെമ്പുകയാണ്. നമ്മുടെ കളിപ്പാട്ടങ്ങള്‍ക്കും വിനോദവ്യവസായത്തിനും ഇക്കാര്യത്തില്‍ വലിയ പങ്കു വഹിക്കാന്‍ സാധിക്കും. ഓരോ യുവ മനസിനോടും നവ സംരഭകനോടും എനിക്ക് അഭ്യര്‍ത്ഥിക്കാനുള്ളത് ഒരു കാര്യം മനസില്‍ സൂ7ിക്കുക. അതായത് ലോകത്തിനു മുന്നില്‍ ഇന്ത്യ എന്ന ആശയത്തെയും ഇന്ത്യയുടെ സാധ്യതകളെയും അവതരിപ്പിക്കാനുള്ള ഉത്തരവാദിത്വം നിങ്ങള്‍ക്കും ഉണ്ട്.  ഏക ഭാരതം ശ്രേഷ്ഠ ഭാരതം, വസുധൈവ കുടംബകം  തുടങ്ങിയ സങ്കല്‍പ്പങ്ങളിലെ നമ്മുടെ ആത്മ സത്തയെ സമ്പന്നമാക്കുനും നിങ്ങള്‍ക്ക് ഉത്തരവാദിത്വം ഉണ്ട്. ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ കളിപ്പാട്ടങ്ങളുടെ നവീകരണവും നിര്‍മ്മാണവുമായി ബന്ധപ്പെട്ട എല്ലാവര്‍ക്കും വലിയ അവസരമാണ് ലഭിക്കുക. സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട അനേകം കഥകള്‍ ഉണ്ട്. അവയെ മുന്‍ നിരയിലേയ്ക്കു കൊണ്ടുവരേണ്ടതായുണ്ട്. നമ്മുടെ സ്വാതന്ത്ര്യ സമര സേനാനികളുടെയും വിപ്ലവകാരികളുടെയും  നേതൃത്വവും ധീരതയുമായി ബന്ധപ്പെട്ട നിരവധി സംഭവങ്ങള്‍ പുതിയ കളിപ്പാട്ടങ്ങളുടെയും കളികളുടെയും നിര്‍മ്മാണ ആശയമാക്കി മാറ്റാവുന്നതാണ്. ഇന്ത്യയുടെ ഭാവിയെ ജനസാമാന്യവുമായി ബന്ധിപ്പിക്കുന്ന ശക്തമായ കണ്ണിയാണ് നിങ്ങള്‍. അതിനാല്‍, വളരെ ആകര്‍ഷകമായ രീതിയില്‍ ഇന്ത്യന്‍ ആത്മസത്തയുടെ ഓരോ ഘടകവുമായി ആകര്‍ഷകമായ രീതിയില്‍ ബന്ധപ്പെടുത്തി പുതിയ കളിപ്പാട്ടങ്ങളും കളികളും വികസിപ്പിക്കുന്നതിലാവണം നമ്മുടെ ഊന്നല്‍.  ജനങ്ങളെ ബോധവത്ക്കരിക്കുകയും രസിപ്പിക്കുകയും സദാ വ്യാപൃതരാക്കുകയും ചെയ്യുന്നവായാണ്  നമ്മുടെ കളിപ്പാട്ടങ്ങളും വിനോദ ഉപാധികളും എന്ന് ഉറപ്പു വരുത്തണം. യുവാക്കളായ നിങ്ങളുടെ പുത്തന്‍ കണ്ടുപിടുത്തങ്ങളിലും നവീകരണത്തിലുമാണ് ഇന്ത്യയുടെ വലിയ പ്രതീക്ഷ. നിങ്ങള്‍ തീര്‍ച്ചയായും ലക്ഷ്യത്തിലെത്തുമെന്നും നിങ്ങളുടെ സ്വപ്‌നങ്ങള്‍ സാക്ഷാത്ക്കരിക്കപ്പെടുമെന്നും  എനിക്കുറപ്പുണ്ട്.  ഞാന്‍ നിങ്ങളെ അഭിനന്ദിക്കുന്നു, ഈ ടോയ്ക്കത്തണിന്റെ  വിജയകരമായ നടത്തിപ്പിന് എല്ലാ ആശംസകളും നേരുകയും ചെയ്യുന്നു.
നന്ദി.

 

***



(Release ID: 1730249) Visitor Counter : 174