യുവജനകാര്യ, കായിക മന്ത്രാലയം

ടോക്കിയോ-2020 ലെ ഇന്ത്യൻ ഒളിമ്പിക് ടീമിനായുള്ള ഔദ്യോഗിക തീം സോംഗ് പുറത്തിറക്കി 

Posted On: 24 JUN 2021 12:33PM by PIB Thiruvananthpuram

 


ന്യൂ ഡൽഹി, ജൂൺ 24, 2021

ടോക്കിയോ-2020 ഒളിമ്പിക് ഗെയിംസിലേക്കുള്ള ഇന്ത്യൻ ഒളിമ്പിക് ടീമിന്റെ ഔദ്യോഗിക തീം സോംഗ് ന്യൂഡൽഹിയിൽ ഒളിമ്പിക് ദിനത്തോടനുബന്ധിച്ച് കേന്ദ്ര യുവജനകാര്യ-കായിക മന്ത്രി ശ്രീ കിരൺ റിജിജു പുറത്തിറക്കി.
 
ജനപ്രിയ പിന്നണി ഗായകൻ ശ്രീ മോഹിത് ചൗഹാൻചിട്ടപ്പെടുത്തി അദ്ദേഹം തന്നെ ആലപിക്കുകയും ചെയ്ത ഈ ഗാനത്തിന്റെ വരികൾ  രചിച്ചത് അദ്ദേഹത്തിന്റെ ഭാര്യ ശ്രീമതി പത്‌ന ഗാഹിലോട്ടെയാണ്. 
 
കായിക രംഗത്തെ ഏറ്റവും ഉയർന്ന വേദിയിൽ നിന്നുകൊണ്ട് രാജ്യത്തിന് കീർത്തി കൈവരിക്കാനുള്ള ഓരോ അത്‌ലറ്റിന്റെയും സ്വപ്നത്തിന്റെ ആത്മാവിനെ ഈ ഗാനം വർധിത വീര്യത്തോടെ ഉൾക്കൊള്ളുന്നുവെന്ന് കേന്ദ്ര കായിക മന്ത്രി ശ്രീ കിരൺ റിജിജു പറഞ്ഞു. കായിക മന്ത്രാലയം രാജ്യവ്യാപകമായി #ചിയർ 4 ഇന്ത്യ (#Cheer4India) ക്യാംപെയ്നിലൂടെ ക്വിസ്സുകൾ, സംവാദങ്ങൾ,   ഒളിമ്പിക്സിനെക്കുറിച്ചുള്ള ചർച്ചകൾ തുടങ്ങി വിവിധ പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു. ഇന്ത്യയിലെ മികച്ച കായികതാരങ്ങൾക്ക് പ്രോത്സാഹജനകമായി ഓരോ ഇന്ത്യക്കാരനും മുന്നോട്ട് വന്ന് ഈ പ്രസ്ഥാനത്തിൽ പങ്കു ചേരണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. 
 
മുൻ ഇന്ത്യൻ ബാഡ്മിന്റൺതാരവും ഇന്ത്യൻ ബാഡ്മിന്റൺ ടീമിന്റെ പ്രധാന  ദേശീയ പരിശീലകനുമായ പുല്ലേല ഗോപിചന്ദിന്റെ പങ്കാളിത്തത്തോടെ  'ധ്യാന' സ്പോർട്സുമായി ചേർന്ന്, ഇന്ത്യൻ ഒളിംപിക്‌സ് അസ്സോസിയയേഷൻ ടോക്കിയോയിലെ ഒളിമ്പിക് വില്ലേജിൽ ഒറ്റപ്പെട്ടു കഴിയുന്ന സമയം നമ്മുടെ കായികതാരങ്ങളുടെ മനസ്സിനു ശക്തിയും സന്തോഷവും പകരാൻപര്യാപ്തമായ രീതിയിൽ ,    ധരിക്കുന്നതിനുള്ള ധ്യാന ഉപകരണങ്ങൾ, പങ്കെടുക്കക്കുന്ന എല്ലാ കായിക താരങ്ങൾക്കും ഒപ്പം ടോക്കിയോയിലേക്കുള്ള ഇന്ത്യൻ ടീമിലെ എല്ലാഅംഗങ്ങൾക്കും നൽകുന്നതാണ്.
 
IE

(Release ID: 1730064) Visitor Counter : 248