രാസവസ്തു, രാസവളം മന്ത്രാലയം
സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും കേന്ദ്ര സ്ഥാപനങ്ങൾക്കും ലിപ്പോസോമൽ ആംഫോട്ടെറിസിൻ-ബി-യുടെ 61,120 വൈലുകൾ അധികമായി അനുവദിച്ചു - ശ്രീ .ഡി. വി. സദാനന്ദ ഗൗഡ
Posted On:
23 JUN 2021 12:51PM by PIB Thiruvananthpuram
ന്യൂഡൽഹി, ജൂൺ 23, 2021
എല്ലാ സംസ്ഥാനങ്ങൾക്കും, കേന്ദ്രഭരണ പ്രദേശങ്ങൾക്കും, കേന്ദ്ര സ്ഥാപനങ്ങൾക്കും, ലിപ്പോസോമൽ ആംഫോട്ടെറിസിൻ-ബി-യുടെ 61,120 വൈലുകൾ അധികമായി അനുവദിച്ചതായി കേന്ദ്ര രാസവസ്തു, രാസവള വകുപ്പ് മന്ത്രി ശ്രീ ഡി. വി. സദാനന്ദ ഗൗഡ അറിയിച്ചു.
മുക്കോർമൈക്കോസിസ് രോഗികൾക്ക് മരുന്നിന്റെ മതിയായ ലഭ്യത ഉറപ്പുവരുത്താനായി ഇതുവരെ രാജ്യത്തുടനീളം ഏകദേശം 7.9 ലക്ഷം വൈലുകൾ അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
(Release ID: 1729720)
Visitor Counter : 205