ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

ഇന്ത്യയിലെ കോവിഡ്19 വാക്സിനേഷൻ കവറേജ് 29 കോടി എന്ന നാഴികക്കല്ല് പിന്നിട്ടു

Posted On: 23 JUN 2021 11:06AM by PIB Thiruvananthpuram

 



ന്യൂഡൽഹി , ജൂൺ 23  ,2021

രാജ്യത്ത് പുരോഗമിച്ചുകൊണ്ടിരിക്കുന്ന കോവിഡ്-19 വാക്സിനേഷൻ യജ്ഞത്തിന്റെ ഭാഗമായി, രാജ്യം മറ്റൊരു സുപ്രാധാന  നേട്ടം കൂടി കൈവരിച്ചു . ഇതുവരെ നൽകിയ ആകെ ഡോസുകളുടെ എണ്ണം 29  കോടി എന്ന നാഴികക്കല്ല് ഇന്നലെ പിന്നിട്ടു . ഇന്ന് രാവിലെ 7 വരെയുള്ള താല്‍ക്കാലിക കണക്കനുസരിച്ച് 39,49,630 സെഷനുകളിലൂടെ ആകെ 29,46,39,511 വാക്‌സിന്‍ ഡോസുകളാണ് നല്‍കിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 54,24,374  വാക്‌സിന്‍ ഡോസുകള്‍ നല്‍കി.കോവിഡ് 19 വാക്സിനേഷന്റെ സാർവത്രികവൽക്കരണത്തിന്റെ പുതിയ ഘട്ടം 2021 ജൂൺ 21 മുതൽ ആരംഭിച്ചിരുന്നു .


പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം രാജ്യത്തു കുറഞ്ഞുവരികയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 50,848 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.

തുടര്‍ച്ചയായ പതിനാറാം    ദിവസവും പുതിയ രോഗബാധിതരുടെ എണ്ണം ഒരു ലക്ഷത്തില്‍ താഴെയാണ്.


ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണവും പതിവായി കുറയുകയാണ്. രാജ്യത്തു നിലവില്‍ ചികിത്സയിലുള്ളത് 6,43,194 പേരാണ് .82 ദിവസത്തിനുള്ളിലെ ഏറ്റവും  താഴ്ന്ന നിലയിൽ .

കഴിഞ്ഞ 24 മണിക്കൂറിനിടെ ചികിത്സയിലുള്ളവരുടെ എണ്ണത്തില്‍ 19,327-ന്റെ കുറവാണ് രേഖപ്പെടുത്തിയത്. രാജ്യത്തെ ആകെ രോഗബാധിതരുടെ 2.14%   മാത്രമാണ് നിലവില്‍ ചികിത്സയിലുള്ളത്.
 
കൂടുതല്‍ പേര്‍ സുഖം പ്രാപിക്കുന്നതിനാല്‍, തുടര്‍ച്ചയായ 41 -ാം ദിവസവും പ്രതിദിന രോഗമുക്തരുടെ എണ്ണം പുതിയ പ്രതിദിന രോഗബാധിതരേക്കാള്‍ കൂടുതലാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 68,817   പേരാണ് രോഗമുക്തരായത്.

ദിവസേനയുള്ള പുതിയ കേസുകളുമായി താരതമ്യം ചെയ്യുമ്പോൾ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഏകദേശം 18,000 (17,969)   പേരിൽ കൂടുതലായി രോഗമുക്തി  റിപ്പോർട്ട് ചെയ്തു.


രാജ്യത്തിതുവരെ ആകെ 2,89,94,855   പേരാണ്  കോവിഡ്-19 മഹാമാരിയില്‍ നിന്നു സുഖം പ്രാപിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 68,817 പേര്‍ രോഗമുക്തരായി. രോഗമുക്തി നിരക്ക് 96.56%. ശതമാനമായി വര്‍ധിച്ചു.


രാജ്യത്ത് പരിശോധനാശേഷി ഗണ്യമായി വര്‍ധിപ്പിച്ചതോടെ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടത്തിയത് 19,01,056 പരിശോധനകളാണ്. ആകെ 39.59  കോടിയിലേറെ (39,59,73,198) പരിശോധനകളാണ് രാജ്യത്ത് ഇതുവരെ നടത്തിയത്.

രാജ്യത്തുടനീളം പരിശോധന വര്‍ധിപ്പിക്കുമ്പോഴും, പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് തുടര്‍ച്ചയായി കുറയുകയാണ്. പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് നിലവില്‍ 3.12  ശതമാനവും പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് ഇന്ന്2.67 ശതമാനവുമാണ്. തുടര്‍ച്ചയായ 16     ദിവസമായി ഇത് 5 ശതമാനത്തില്‍ താഴെയാണ്.

******



(Release ID: 1729659) Visitor Counter : 206