ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
കോവിഡ്-19: പുതിയ വിവരങ്ങള്‍
Posted On:
22 JUN 2021 9:15AM by PIB Thiruvananthpuram
രാജ്യത്ത് ഒറ്റദിവസം കൊണ്ടു നല്‍കിയത് 86.16 ലക്ഷം ഡോസ് വാക്‌സിന്‍; ലോകത്ത് ഇതുവരെയുള്ളതില്‍ ഏറ്റവും ഉയര്‍ന്ന പ്രതിദിന കുത്തിവയ്പ് നിരക്ക്
രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നല്‍കിയത് 28.87 കോടി ഡോസ് വാക്സിന്‍
കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 42,640 പേര്‍ക്ക്; പ്രതിദിന രോഗബാധിതരുടെ എണ്ണം 50,000-ത്തില്‍ താഴെയായത് 91 ദിവസത്തിനുശേഷം
രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 6,62,521 ആയി കുറഞ്ഞു; ഏഴു ലക്ഷത്തിനു താഴെയാകുന്നത് 79 ദിവസത്തിനുശേഷം
രാജ്യത്താകമാനം ഇതുവരെ 2,89,26,038 പേര്‍ രോഗമുക്തരായി
കഴിഞ്ഞ 24 മണിക്കൂറിനിടെ 81,839 പേര്‍ സുഖം പ്രാപിച്ചു
തുടര്‍ച്ചയായ 40-ാം ദിവസവും പ്രതിദിന രോഗമുക്തരുടെ എണ്ണം പുതിയ പ്രതിദിന രോഗബാധിതരേക്കാള്‍ കൂടുതല്‍
രോഗമുക്തി നിരക്ക് 96.49% ആയി വര്‍ദ്ധിച്ചു
പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 5 ശതമാനത്തില്‍ താഴെയായി തുടരുന്നു; നിലവില്‍ ഇത് 3.21 ശതമാനമാണ്
പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 2.56%, തുടര്‍ച്ചയായ 15-ാം ദിവസവും 5 ശതമാനത്തില്‍ താഴെ
പരിശോധന ശേഷി ഗണ്യമായി വര്‍ധിപ്പിച്ചു - ആകെ നടത്തിയത് 39.40 കോടി പരിശോധനകള്‍
***
(Release ID: 1729284)
Visitor Counter : 212
Read this release in:
Tamil
,
English
,
Urdu
,
Marathi
,
Hindi
,
Manipuri
,
Bengali
,
Punjabi
,
Gujarati
,
Odia
,
Telugu
,
Kannada