തൊഴില്‍, ഉദ്യോഗ മന്ത്രാലയം

ഇപിഎഫ്ഒ ശമ്പള ഡാറ്റ: 2021 ഏപ്രിലിൽ 12.76 ലക്ഷം വരിക്കാരെ (നെറ്റ്) ചേർത്തു

Posted On: 20 JUN 2021 5:09PM by PIB Thiruvananthpuram

 

 

 

2021 ജൂൺ 20 ന് പ്രസിദ്ധീകരിച്ച ഇപിഎഫ്ഒയുടെ താൽക്കാലിക ശമ്പള ഡാറ്റ പ്രകാരം, 2021 ഏപ്രിലിൽ 12.76 ലക്ഷം നെറ്റ് വരിക്കാരെ ഇപിഎഫ്ഒ ചേർത്തിട്ടുണ്ടെന്ന് വ്യക്തമാക്കുന്നുകോവിഡ്-19 മഹാമാരിയുടെ രണ്ടാം തരംഗത്തിനിടയിലും, 2021 ഏപ്രിലിൽതൊട്ടു മുൻപിലെ മാസത്തെ അപേക്ഷിച്ച് നെറ്റ് വരിക്കാരുടെ എണ്ണത്തിൽ 13.73% വർദ്ധന രേഖപ്പെടുത്തി. 2021 മാർച്ചിനെ അപേക്ഷിച്ച് 2021 ഏപ്രിൽ മാസത്തിൽ പദ്ധതിയിൽ നിന്നും ഒഴിവായവരുടെ എണ്ണം 87,821 ഉം, വീണ്ടും ചേർന്ന വരിക്കാരുടെ എണ്ണം 92,864 ആയും വർദ്ധിച്ചു.

 

 മാസത്തിൽ ചേർത്ത 12.76 ലക്ഷം നെറ്റ് വരിക്കാരിൽ, 6.89 ലക്ഷം പുതിയ അംഗങ്ങൾ ആദ്യമായി ഇപിഎഫ്ഒയുടെ സാമൂഹിക സുരക്ഷാ പരിരക്ഷയിൽ ഉൾപ്പെട്ടുഏകദേശം 5.86 ലക്ഷം നെറ്റ് വരിക്കാർ ആദ്യം പദ്ധതിയിൽനിന്ന് ഒഴിവാകുകയും ഇപിഎഫ്ഒയുടെ പരിധിയിൽ വരുന്ന സ്ഥാപനങ്ങളിൽ ജോലി മാറ്റിക്കൊണ്ട് വീണ്ടും ചേരുകയും ചെയ്തുഅത്തരം വരിക്കാർ അന്തിമ സെറ്റിൽമെന്റ് തിരഞ്ഞെടുക്കുന്നതിനു പകരം ഫണ്ട് കൈമാറ്റം വഴി അംഗത്വം നിലനിർത്തുകയാണ് ചെയ്തത്.

 

പ്രായത്തിന്റെ അടിസ്ഥാനത്തിൽ താരതമ്യം ചെയ്യുമ്പോൾ, 2021 ഏപ്രിൽ മാസത്തിൽ, 22-25 വയസ്സ് പ്രായ വിഭാഗത്തിൽപ്പെട്ടവർ, 3.27 ലക്ഷം കൂട്ടിച്ചേർക്കലുകളോടെഏറ്റവും കൂടുതൽ നെറ്റ് എൻറോൾമെൻറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് വ്യക്തമാകുന്നുതൊട്ടുപിന്നാലെ, 29-35 വയസ്സ് പ്രായ വിഭാഗത്തിൽപ്പെട്ട ഏകദേശം 2.72 ലക്ഷം നെറ്റ് വരിക്കാർ അംഗത്വം നേടി.

 

ലിംഗാധിഷ്ഠിത വിശകലനം സൂചിപ്പിക്കുന്നത്സ്ത്രീകളുടെ അംഗത്വ വിഹിതം  മാസത്തിൽ കൂട്ടിച്ചേർക്കപ്പെട്ട മൊത്തം നെറ്റ് വരിക്കാരുടെ ഏകദേശം 22% ആണ്മാസംതോറുമുള്ള വിശകലനത്തിൽനെറ്റ് വരിക്കാരുടെ എണ്ണത്തിൽ സ്ത്രീകളുടെ എണ്ണം വർദ്ധിക്കുന്ന പ്രവണത പ്രകടമാണ്. 2021 മാർച്ചിലെ അംഗത്വം, 2.42 ലക്ഷം ആയിരുന്നത്, 2021 ഏപ്രിൽ ആയപ്പോൾ 2.81 ലക്ഷം അംഗത്വമായി വർദ്ധിച്ചു.

 

ജീവനക്കാരുടെ വിവരങ്ങൾ പുതുക്കുന്നത് തുടർച്ചയായ പ്രക്രിയയായതിനാൽ ശമ്പള ഡാറ്റ താൽക്കാലികമാണ്.



(Release ID: 1728952) Visitor Counter : 159