പ്രധാനമന്ത്രിയുടെ ഓഫീസ്
കോവിഡ് ബാധിച്ച ലോകത്ത് യോഗ പ്രതീക്ഷയുടെ കിരണമായി തുടരുന്നു : പ്രധാനമന്ത്രി മോദി
കൊറോണ മുന്നണിപോരാളികള്‍ യോഗയെ അവരുടെ പരിചയാക്കി: പ്രധാനമന്ത്രി
Posted On:
21 JUN 2021 8:34AM by PIB Thiruvananthpuram
ഏഴാമത് അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച്, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മഹാമാരിക്കാലത്ത് യോഗയുടെ പങ്കിനെക്കുറിച്ച് സംസാരിച്ചു. ഈ ദുഷ്‌കരമായ സമയത്ത് യോഗ ആളുകള്‍ക്ക് ശക്തിയുടെ ഒരു സ്രോതസും സാമര്‍ത്ഥ്യവുമാണെന്ന് തെളിയിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. തങ്ങളുടെ സംസ്‌ക്കാരത്തില്‍ അന്തര്‍ലീനമല്ലാത്തതുകൊണ്ടുതന്നെ രാജ്യങ്ങള്‍ക്ക് ഈ മഹാമാരിക്കാലത്ത് യോഗ ദിനം മറക്കാന്‍ എളുപ്പമായിരുന്നു എന്നാല്‍ അതിനുപകരം ആഗോളതലത്തില്‍ യോഗയോടുള്ള ഉത്സാഹം വര്‍ദ്ധിക്കുകയായിരുന്നെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
യോഗയുടെ പ്രധാന ഘടകങ്ങളിലൊന്ന് പ്രതികൂല സാഹചര്യങ്ങളെ നേരിടുന്ന മനോഭാവമാണ്.
മഹാമാരി പ്രത്യക്ഷപ്പെട്ടപ്പോള്‍, കാര്യശേഷിയുടെയോ, വിഭവങ്ങളുടെയോ അല്ലെങ്കില്‍ മാനസിക കാഠിന്യത്തിന്റെയോ കാര്യത്തില്‍ ആര്‍ക്കും ഒരു മുന്നൊരുക്കവുമുണ്ടായിരുന്നില്ല. ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് മഹാമാരിക്കെതിരായ പേരാട്ടത്തിന് ആത്മവിശ്വാസവും കരുത്തും കൂട്ടിചേര്‍ക്കുന്നതിന് യോഗ സഹായിച്ചു.
കൊറോണ മുന്‍നിര പോരാളികള്‍ യോഗയെ എങ്ങനെ തങ്ങളുടെ പരിചയാക്കി മാറ്റിയയെന്നതും യോഗയിലൂടെ തങ്ങളെത്തന്നെ ശക്തരാക്കിയതും വൈറസിന്റെ പ്രത്യാഘാതങ്ങളെ നേരിടാന്‍ ജനങ്ങളും, ഡോക്ടര്‍മാരും, നഴ്‌സുമാരും യോഗയെ സ്വീകരിച്ചതും പ്രധാനമന്ത്രി അനുസ്മരിച്ചു.
ഡോക്ടര്‍മാരും നഴ്‌സുമാരും യോഗ സെഷനുകള്‍ എല്ലായിടത്തും സംഘടിപ്പിച്ച സംഭവങ്ങളും പ്രത്യക്ഷപ്പെട്ടു. നമ്മുടെ ശ്വസനവ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിന് പ്രാണായാമം, അനുലോം-വിലോം തുടങ്ങിയ ശ്വസന വ്യായാമങ്ങളുടെ പ്രാധാന്യം വിദഗ്ധര്‍ ഊന്നിപ്പറയുന്നതായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
***
(Release ID: 1728931)
Visitor Counter : 276
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Assamese
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada