ആയുഷ്‌

അന്താരാഷ്ട്ര യോഗാ ദിനം 2021: ജൂണ്‍ 21ലെ ടെലിവിഷന്‍ സംപ്രേഷണത്തിന്റെ മുഖ്യ ആകര്‍ഷണമായി പ്രധാനമന്ത്രിയുടെ പ്രസംഗം

Posted On: 19 JUN 2021 4:07PM by PIB Thiruvananthpuram

 ലോകം മറ്റൊരു യോഗാ ദിനം ആചരിക്കാന്‍ ഒരുങ്ങുകയാണ്. കോവിഡ് 19 പകര്‍ച്ചവ്യാധിയും പൊതുപ്രവര്‍ത്തനങ്ങള്‍ക്കുള്ള പരിമിതികളും കണക്കിലെടുത്ത്, അന്താരാഷ്ട്ര യോഗാ ദിനം (ഐഡിവൈ) 2021 ന്റെ പ്രധാന ഭാഗം അതുമായി ബന്ധപ്പെട്ട ഒരു ടെലിവിഷന്‍ പരിപാടി ആയിരിക്കും, പ്രധാനമന്ത്രി അഭിസംബോധന ചെയ്യുന്നു എന്നതാണ് ടുത്തുപറയേണ്ട കാര്യം. എല്ലാ ദൂരദര്‍ശന്‍ ചാനലുകളിലും രാവിലെ 6.30 ന് ആരംഭിക്കുന്ന ഈ പരിപാടിയില്‍ ആയുഷ് സഹമന്ത്രി കിരണ്‍ റിജിജുവിന്റെ പ്രസംഗവും മൊറാര്‍ജി ദേശായി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് യോഗയുടെ തത്സമയ യോഗ പ്രകടനവും ഉള്‍പ്പെടും.

 ലോകം കോവിഡ് 19 നെ നേരിടുന്ന സമയത്താണ് ഏഴാമത്തെ അന്താരാഷ്ട്ര യോഗ ദിനം വരുന്നത്.  എന്നാല്‍ കഴിഞ്ഞ ഏതാനും ആഴ്ചകളായി ഡിജിറ്റല്‍ ഇടത്തില്‍ കണ്ടുകൊണ്ടിരിക്കുന്ന ഇരമ്പല്‍ യോഗയ്ക്കുള്ള ആവേശം മഹാമാരി കുറച്ചതായി തോന്നുന്നില്ല. അന്തര്‍ദ്ദേശീയ യോഗാ ദിനം (ഐഡിവൈ) വരെ സംഘടിപ്പിച്ച വിവിധ പ്രവര്‍ത്തനങ്ങളിലൂടെ ഒരാളുടെ മൊത്തത്തിലുള്ള ക്ഷേമത്തില്‍ യോഗയുടെ പ്രധാന പങ്ക് ഐഡിവൈ നോഡല്‍ മന്ത്രാലയമായ ആയുഷ് മന്ത്രാലയം ഉയര്‍ത്തിക്കാട്ടി.  ഐഡിവൈ 2021 ന്റെ പ്രധാനവിഷയം ''യോഗ സൗഖ്യത്തിന്'' എന്നതാണ്. മഹാമാരി കാരണം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടും മന്ത്രാലയം ഏടെുത്ത നിരവധി ഡിജിറ്റല്‍ സംരംഭങ്ങളും മറ്റ് 1000 ഓളം ഓഹരി പങ്കാളിത്ത സ്ഥാപനങ്ങളും യോഗ പരിശീലനം പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കി.  ജൂണ്‍ 21 വരെ വിദേശ രാജ്യങ്ങളിലെ മിഷനുകള്‍ അതത് രാജ്യങ്ങളില്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നുണ്ട്.റിപ്പോര്‍ട്ടുകള്‍ പ്രകാരം ആഗോളതലത്തില്‍ 190 ഓളം രാജ്യങ്ങളില്‍ യോഗാ ദിനം ആചരിക്കും.

 ഐക്യരാഷ്ട്രസഭ ജൂണ്‍ 21 ന് അന്താരാഷ്ട്ര യോഗാ ദിനം ആയി അംഗീകരിക്കുന്നതിന് പിന്നിലെ പ്രധാന ലക്ഷ്യം ആഗോളതലത്തില്‍ പൊതുജനാരോഗ്യത്തില്‍ യോഗയുടെ സാധ്യതകളെ അടിവരയിടുക എന്നതായിരുന്നു.  2014 ഡിസംബറിലെ ഐക്യരാഷ്ട്ര പൊതുസഭയുടെ (യുഎന്‍ജിഎ) ഐഡിവൈ പ്രമേയം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ മുന്‍കൈയില്‍ വന്നതാണ്, അത് ഏകകണ്ഠമായ സമ്മതത്തോടെ പാസാക്കി, അത് ഒരു റെക്കോര്‍ഡായിരുന്നു.  2015 മുതല്‍, ലോകമെമ്പാടുമുള്ള ആരോഗ്യത്തിനായുള്ള ഒരു ബഹുജന പ്രസ്ഥാനമായി യോഗാദിനം മാറി. മഹാമാരിയുടെ അനുഭവം യോഗയുടെ ആരോഗ്യഗുണങ്ങളെക്കുറിച്ച് പൊതുജനങ്ങളെ കൂടുതല്‍ ബോധവാന്മാരാക്കിയിട്ടുണ്ട്യ ഈ അനുഭവം ആയുഷ് മന്ത്രാലയം അതിന്റെ പ്രമോഷണല്‍ ശ്രമങ്ങളില്‍ ഉചിതമായി ഉള്‍ക്കൊള്ളുന്നു.  കോവിഡ് -19 രോഗികളെ ചികിത്സിക്കുന്നതിനുള്ള നടപടിക്രമങ്ങളായി പല ആശുപത്രികളിലും യോഗ പരിശീലനങ്ങള്‍ വിജയകരമായി ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും ഈ രോഗത്തില്‍ നിന്ന് വേഗത്തില്‍ സുഖം പ്രാപിക്കാന്‍ യോഗ സഹായിക്കുന്നുവെന്നും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
 

***



(Release ID: 1728643) Visitor Counter : 933