യുവജനകാര്യ, കായിക മന്ത്രാലയം

യുവജനകാര്യ കായിക മന്ത്രാലയം, സ്പോർട്സ് അവാർഡ് 2021 നായി അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ജൂൺ 28 വരെ  നീട്ടി

Posted On: 18 JUN 2021 5:05PM by PIB Thiruvananthpuram
ന്യൂഡൽഹി, ജൂൺ 18, 2021

രാജീവ് ഗാന്ധി ഖേൽ രത് അവാർഡുകൾ, അർജുന അവാർഡ്, ദ്രോണാചാര്യ അവാർഡ്, ധ്യാൻ ചന്ദ് അവാർഡ്, രാഷ്ട്രീയ ഖേൽ പ്രോത്സാഹൻ പുരസ്കാർ, മൗലാന അബുൾ കലാം ആസാദ് ട്രോഫി തുടങ്ങി 2021-ലെ കായിക പുരസ്കാരങ്ങൾക്കുള്ള അപേക്ഷകൾ/ശുപാർശകൾ കേന്ദ്ര യുവജനകാര്യ-കായിക മന്ത്രാലയം 2021 മെയ് 19, 20 തീയതികളിൽ ക്ഷണിച്ചിരുന്നു. മന്ത്രാലയത്തിന്റെ വെബ്സൈറ്റായ www.yas.nic.in വിജ്ഞാപനം അപ്ലോഡ് ചെയ്തിട്ടുണ്ട്.

നാമനിർദ്ദേശങ്ങൾ സ്വീകരിക്കുന്നതിനുള്ള അവസാന തീയതി 2021 ജൂൺ 21 നിന്നും 2021 ജൂൺ 28 ലേക്ക് (തിങ്കൾ) നീട്ടി. യോഗ്യതയുള്ള കായികതാരങ്ങൾ/പരിശീലകർ/സ്ഥാപനങ്ങൾ/ സർവ്വകലാശാലകളിൽ നിന്നുള്ള ശുപാർശകൾ/ അപേക്ഷകൾ അവാർഡിനായി ക്ഷണിക്കപ്പെടുന്നു. ഇവ surendra.yadav[at]nic[dot]in അല്ലെങ്കിൽ girnish.kumar[at]nic[dot]in എന്ന വിലാസത്തിലേക്ക് -മെയിൽ ചെയ്യേണ്ടതാണ്.

ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷനുകൾ/ സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ/അംഗീകൃത ദേശീയ സ്പോർട്സ് ഫെഡറേഷനുകൾ/സ്പോർട്സ് പ്രമോഷൻ ബോർഡുകൾ/ സംസ്ഥാന/കേന്ദ്രഭരണ പ്രദേശ ഗവൺമെൻറുകൾ എന്നിവയ്ക്ക് ഇതു സംബന്ധിച്ച അറിയിപ്പ് നൽകിയിട്ടുണ്ട്. 2021 ജൂൺ 28 ന് ശേഷം ലഭിക്കുന്ന നാമനിർദ്ദേശങ്ങൾ പരിഗണിക്കില്ല.

RRTN/SKY


(Release ID: 1728251) Visitor Counter : 169