തെരഞ്ഞെടുപ്പ് കമ്മീഷന്‍
2019 പൊതുതെരഞ്ഞെടുപ്പ് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ അറ്റ്ലസ് പുറത്തിറക്കി
Posted On:
18 JUN 2021 12:31PM by PIB Thiruvananthpuram
ന്യൂഡൽഹി, ജൂൺ 18, 2021
2019 പൊതുതെരഞ്ഞെടുപ്പ് സംബന്ധിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ അറ്റ്ലസ് പുറത്തിറക്കി. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ശ്രീ സുശീൽ ചന്ദ്ര, തിരഞ്ഞെടുപ്പ് കമ്മീഷണർ ശ്രീ രാജീവ് കുമാർ, തിരഞ്ഞെടുപ്പ് കമ്മീഷണർ ശ്രീ അനുപ് ചന്ദ്ര പാണ്ഡെ എന്നിവർ ചേർന്നാണ് 2021 ജൂൺ 15 ന് ‘പൊതുതെരഞ്ഞെടുപ്പ് 2019 - ഒരു അറ്റ്ലസ്’ (‘General Elections 2019 – An Atlas’) പുറത്തിറക്കിയത്. 2019 ലെ പൊതുതെരഞ്ഞെടുപ്പിനെ സംബന്ധിച്ച എല്ലാ ഡാറ്റയും സ്ഥിതിവിവരക്കണക്കുകളും അറ്റ്ലസ് ഉൾക്കൊള്ളുന്നു.
തിരഞ്ഞെടുപ്പിന്റെ വിവിധ വശങ്ങൾ ചിത്രീകരിക്കുന്ന 42 പ്രമേയപരമായ ഭൂപടങ്ങളും, 90 പട്ടികകളും ഇതിൽ ഉണ്ട്. ഇന്ത്യൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രസകരമായ വസ്തുതകളും, സംഭവവികാസങ്ങളും, നിയമപരമായ വ്യവസ്ഥകളും അറ്റ്ലസ് പങ്കിടുന്നു.
1951-52 ലെ ആദ്യ പൊതുതെരഞ്ഞെടുപ്പ് മുതൽ, കമ്മീഷൻ, വിവരണ, സ്റ്റാറ്റിസ്റ്റിക്കൽ പുസ്തകങ്ങളുടെ രൂപത്തിൽ തിരഞ്ഞെടുപ്പ് വിവരങ്ങളുടെ സമാഹാരം പ്രസിദ്ധീകരിച്ചു വരുന്നു. 2019 ൽ നടത്തിയ 17-ാമത് പൊതുതെരഞ്ഞെടുപ്പ് മനുഷ്യ ചരിത്രത്തിലെ ഏറ്റവും വലിയ ജനാധിപത്യ പ്രക്രിയയായിരുന്നു.
വോട്ടർമാരുടെ ലിംഗാനുപാതം, വിവിധ പ്രായ വിഭാഗങ്ങളിലെ വോട്ടർമാർ തുടങ്ങിയ താരതമ്യ ചാർട്ടുകളിലൂടെയും, വിവിധ വിഭാഗങ്ങളിലെ വോട്ടർമാരുടെ ഡാറ്റയും അറ്റ്ലസ് ചിത്രീകരിക്കുന്നു. 2019 ലെ പൊതുതെരഞ്ഞെടുപ്പ് ഇന്ത്യൻ തെരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ ലിംഗപരമായ അന്തരത്തിന് സാക്ഷ്യം വഹിച്ചു.
മറ്റ് വിവിധ വിഭാഗങ്ങളിൽ, 1951 മുതൽ പൊതുതെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ എണ്ണത്തെ അറ്റ്ലസ് താരതമ്യം ചെയ്യുന്നു. 2019 ലെ പൊതുതെരഞ്ഞെടുപ്പിൽ രാജ്യത്തൊട്ടാകെയുള്ള 11,692 നാമനിർദ്ദേശ പത്രികകളിൽ നിന്ന് നാമനിർദ്ദേശങ്ങളുടെ നിരസനം, പിൻവലിക്കൽ എന്നിവക്ക് ശേഷം 8054 യോഗ്യതയുള്ള മത്സരാർത്ഥികൾ ഉണ്ടായിരുന്നു.
വിശദാംശങ്ങൾ പരിശോധിക്കുന്നതിന്, ഇ-അറ്റ്ലസ് https://eci.gov.in/ebooks/eci-atlas/index.html എന്ന ലിങ്കിൽ ലഭ്യമാണ്. നിർദ്ദേശങ്ങൾ ഉണ്ടെങ്കിൽ, കമ്മീഷന്റെ ഇഡിഎംഡി ഡിവിഷനുമായി പങ്കിടാം.
(Release ID: 1728198)
Visitor Counter : 350