ആഭ്യന്തരകാര്യ മന്ത്രാലയം
സൈബര്‍ തട്ടിപ്പ് മൂലമുണ്ടായ സാമ്പത്തിക നഷ്ടം തടയുന്നതിനുള്ള റിപ്പോര്‍ട്ടിംഗ് വേദിയും, ദേശീയ ഹെല്‍പ്പ് ലൈനും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രവര്‍ത്തനക്ഷമമാക്കി
Posted On:
17 JUN 2021 7:38PM by PIB Thiruvananthpuram
സൈബര്‍ തട്ടിപ്പ് വഴി സാമ്പത്തിക നഷ്ടം തടയുന്നതിനുള്ള റിപ്പോര്‍ട്ടിംഗ് വേദിയും ദേശീയ ഹെല്‍പ്പ് ലൈന്‍ 155260 ഉം ആഭ്യന്തരമന്ത്രി ശ്രീ അമിത് ഷാ പ്രവര്‍ത്തനക്ഷമമാക്കി. സൈബര്‍ തട്ടിപ്പുകളില്‍ വഞ്ചിക്കപ്പെട്ട വ്യക്തികള്‍ക്ക് തങ്ങള്‍ ബുദ്ധിമുട്ടി സമ്പാദിച്ച പണം നഷ്ടപ്പെടുന്നത് തടയാന്‍ ഇത്തരം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനുള്ള സംവിധാനമാണ് ദേശീയ ഹെല്‍പ്പ് ലൈനും റിപ്പോര്‍ട്ടിംഗ് വേദിയുംനല്‍കുന്നത്.
2021 ഏപ്രില്‍ 01 ന് ഹെല്‍പ്പ് ലൈന്‍ നിയന്ത്രിമായി ആരംഭിച്ചിരുന്നു .
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ, എല്ലാ പ്രധാന ബാങ്കുകള്‍, പേയ്‌മെന്റ് ബാങ്കുകള്‍, വാലറ്റുകള്‍, ഓണ്‍ലൈന്‍ വ്യാപാരികള്‍ എന്നിവരില്‍ നിന്നുള്ള സജീവ പിന്തുണയോടെയും സഹകരണത്തോടെയും ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യന്‍ സൈബര്‍ ക്രൈം കോര്‍ഡിനേഷന്‍ സെന്റര്‍ (ഐ 4 സി) ആണ് ഹെല്‍പ്പ് ലൈന്‍ 155260 ഉം അതിന്റെ റിപ്പോര്‍ട്ടിംഗ് വേദിയും പ്രവര്‍ത്തനക്ഷമമാക്കുന്നത്.
നിയമ നിര്‍വ്വഹണ ഏജന്‍സികളെയും ബാങ്കുകളെയും സാമ്പത്തിക ഇടനിലക്കാരെയും സമന്വയിപ്പിക്കുന്നതിന് സിറ്റിസണ്‍ ഫിനാന്‍ഷ്യല്‍ സൈബര്‍ തട്ടിപ്പ് റിപ്പോര്‍ട്ടിംഗ്, മാനേജുമെന്റ് സംവിധാനം (സിറ്റിസണ്‍ ഫൈനാന്‍ഷ്യല്‍ സൈബര്‍ ഫ്രാഡ് റിപ്പോര്‍ട്ടിംഗ് ആന്റ് മാനേജ്‌മെന്റ് സിസ്റ്റം) ഐ 4 സി തദ്ദേശീയമായി വികസിപ്പിച്ചെടുത്തിട്ടുണ്ട്. രാജ്യത്തെ ജനസംഖ്യയുടെ 35 ശതമാനത്തിലധികം ഉള്‍ക്കൊള്ളുന്ന (ചത്തീസ്ഗഢ് , ഡല്‍ഹി, മദ്ധ്യപ്രദേശ്, രാജസ്ഥാന്‍, തെലുങ്കാന, ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ്) ഏഴ് സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും 155260 എന്നതിനൊപ്പം നിലവില്‍ നിലവില്‍ ഇത് ഉപയോഗിക്കുന്നുണ്ട്. തട്ടിപ്പുകാര്‍ തട്ടിയെടുക്കുന്ന പണത്തിന്റെ ഒഴുക്ക് തടയുന്നതിനായി ദേശവ്യാപകമായി ഇതിന്റെ പരിധിയില്‍ കൊണ്ടുവരുന്നതിനായി മറ്റ് സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തനനിരതമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. തുടക്കം കുറിച്ച് രണ്ട് മാസത്തിനുള്ളില്‍ ഡല്‍ഹി; രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്ന് യഥാക്രമം 58 ലക്ഷം 53 ലക്ഷം രൂപയോടെ വഞ്ചിക്കപ്പെട്ട 1.85 കോടി രൂപയില്‍ കൂടുതല്‍ പണം തട്ടിപ്പുകാരുടെ കൈകളില്‍ എത്തുന്നതില്‍ നിന്നും സംരക്ഷിക്കാന്‍ കഴിഞ്ഞു.
ഹെല്‍പ്പ്‌ലൈനും അതുമായി ബന്ധപ്പെട്ട വേദിയും താഴെപ്പറയുന്ന രീതിയിലാണ് പ്രവര്‍ത്തിക്കുന്നത് :
എ. ബന്ധപ്പെട്ട സംസ്ഥാന പോലീസ് പ്രവര്‍ത്തിപ്പിക്കുകയും കൈകാര്യം ചെയ്യുന്ന 155260 നമ്പറില്‍ സൈബര്‍ തട്ടിപ്പിന്റെ ഇരകള്‍ വിളിക്കുന്നു.
ബി. പോലീസ് ഓപ്പറേറ്റര്‍ തട്ടിപ്പിന്റെ ഇടപാട് വിശദാംശങ്ങളും വിളിച്ചയാളുടെ അടിസ്ഥാന വ്യക്തിഗത വിവരങ്ങളും രേഖപ്പെടുത്തുകയും അത് സിറ്റിസണ്‍ ഫിനാന്‍ഷ്യല്‍ സൈബര്‍ തട്ടിപ്പ് റിപ്പോര്‍ട്ടിംഗ്, മാനേജുമെന്റ് സിസ്റ്റത്തില്‍ ടിക്കറ്റിന്റെ രൂപത്തില്‍ സമര്‍പ്പിക്കുന്നു.
സി. ഇരയുടെ ബാങ്കാണോ അല്ലെങ്കില്‍ വഞ്ചിക്കപ്പെട്ട പണം പോയ ബാങ്ക്/ വാലറ്റാണോ എന്നതിനെ ആശ്രയിച്ച് ബന്ധപ്പെട്ട ബാങ്കുകള്‍, വാലറ്റുകള്‍, വ്യാപാരികള്‍ തുടങ്ങിയവയിലേക്ക് ടിക്കറ്റ് അതിവേഗം എത്തിക്കുന്നു.
ഡി. ദേശീയ സൈബര്‍ ക്രൈം റിപ്പോര്‍ട്ടിംഗ് പോര്‍ട്ടലില്‍ (https://cybercrime.gov.in/) 24 മണിക്കൂറിനുള്ളില്‍ അംഗീകരിച്ച രസീത് നമ്പര്‍ ഉപയോഗിച്ച് തട്ടിപ്പിന്റെ സമ്പൂര്‍ണ്ണ വിശദാംശങ്ങളോടെ പരാതി സമര്‍പ്പിക്കുന്നതിനായി അംഗീകരിച്ച രസീത് നമ്പര്‍ ഉള്‍പ്പെടെ ഒരു എസ്.എം.എസ് ഇരയ്ക്ക് അയയ്ക്കും. .
ഇ. റിപ്പോര്‍ട്ടിംഗ് പോര്‍ട്ടലിന്റെ ഡാഷ്‌ബോര്‍ഡില്‍ ടിക്കറ്റ് കാണാന്‍ കഴിയുന്ന ബന്ധപ്പെട്ട ബാങ്ക്, തങ്ങളുടെ ആഭ്യന്തര സംവിധാനങ്ങളിള്‍ വിശദാംശങ്ങള്‍ പരിശോധിക്കും.
എഫ്. വഞ്ചിക്കപ്പെട്ട പണം അപ്പോഴും ലഭ്യമാണെങ്കില്‍, ബാങ്ക് അത് തടഞ്ഞുവയ്ക്കും, അതായത്, തട്ടിപ്പുകാരന് പണം പിന്‍വലിക്കാന്‍ കഴിയില്ല. വഞ്ചിക്കപ്പെട്ട പണം മറ്റൊരു ബാങ്കിലേക്ക് മാറിയിട്ടുണ്ടെങ്കില്‍, പണം പോയ അടുത്ത ബാങ്കിലേക്ക് ടിക്കറ്റ് അതിവേഗം അയക്കും. തട്ടിപ്പുകാരുടെ കൈകളിലെത്തുന്നതില്‍ നിന്ന് പണം സംരക്ഷിക്കുന്നത് വരെ ഈ പ്രക്രിയ ആവര്‍ത്തിച്ചുകൊണ്ടിരിക്കും.
നിലവില്‍, ഹെല്‍പ്പ് ലൈനിലും അതിന്റെ റിപ്പോര്‍ട്ടിംഗ് വേദിയിലും എല്ലാ പ്രധാനപ്പെട്ട പൊതു, സ്വകാര്യ മേഖല ബാങ്കുകളുമുണ്ട്. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷണല്‍ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, ബാങ്ക് ഓഫ് ഇന്ത്യ, യൂണിയന്‍ ബാങ്ക്, ഇന്‍ഡസ്ഇന്‍ഡ്, എച്ച്.ഡി.എഫ്.സി ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക്, ആക്‌സിസ്, യെസ്, കൊട്ടക് മഹീന്ദ്ര ബാങ്ക് എന്നിവയാണ് ഇവയില്‍ ശ്രദ്ധേയമായ ചിലത്. എല്ലാ പ്രധാന വാലറ്റുകളും വ്യാപാരികളുമായ പേടിഎം, ഫോണ്‍പേ, മൊബിക്‌വിക്, ഫ്‌ളിപ്കാര്‍ട്ട്, ആമസോണ്‍ എന്നിവയും ഇതിലുണ്ട്
***
(Release ID: 1728030)
Visitor Counter : 324