റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം

1988 ലെ മോട്ടോർ വാഹന നിയമം, കേന്ദ്ര മോട്ടോർ വാഹന ചട്ടം എന്നിവയുമായി ബന്ധപ്പെട്ട രേഖകളുടെ സാധുത 2021 സെപ്റ്റംബർ 30 വരെ നീട്ടി

प्रविष्टि तिथि: 17 JUN 2021 6:57PM by PIB Thiruvananthpuram

സാമൂഹ്യ അകലം പാലിക്കുന്നതിനിടയിൽ ഗതാഗത സംബന്ധിയായ സേവനങ്ങൾ ലഭ്യമാക്കുന്നതിന് ജനങ്ങളെ  സഹായിക്കുന്നതിനായി, കേന്ദ്ര റോഡ് ഗതാഗത, ദേശീയപാത മന്ത്രാലയം 1988 ലെ മോട്ടോർ വാഹന നിയമം,  കേന്ദ്ര മോട്ടോർ വാഹന ചട്ടം  എന്നിവയുമായി ബന്ധപ്പെട്ട രേഖകളുടെ സാധുത 2021 സെപ്റ്റംബർ 30 വരെ നീട്ടി.

എല്ലാത്തരം ഫിറ്റ്നസ്, പെർമിറ്റുകൾ ,  ലൈസൻസ്, രജിസ്ട്രേഷൻ അല്ലെങ്കിൽ മറ്റേതെങ്കിലും ബന്ധപ്പെട്ട രേഖകളുടെ സാധുതയാണ്  നീട്ടിയിട്ടുള്ളത്. 

2020 ഫെബ്രുവരി 1 മുതൽ കാലഹരണപ്പെട്ടതോ , 2021 സെപ്റ്റംബർ 30 നകം കാലഹരണപ്പെടുന്നതോ ആയ എല്ലാ രേഖകളും ഇത്തിൽ ഉൾപ്പെടും.   2021 സെപ്റ്റംബർ 30 വരെ സാധുതയുള്ള അത്തരം രേഖകൾ പരിഗണിക്കാൻ എൻഫോഴ്‌സ്‌മെന്റ് അധികൃതരോട് നിർദ്ദേശിച്ചിട്ടുണ്ട് 
സാമൂഹ്യ അകലം പാലിക്കുന്നതിനൊപ്പം ഗതാഗത സംബന്ധിയായ സേവനങ്ങൾ ലഭ്യമാക്കുന്നതിനും ഇത് പൗരന്മാരെ സഹായിക്കും.

***


(रिलीज़ आईडी: 1728012) आगंतुक पटल : 406
इस विज्ञप्ति को इन भाषाओं में पढ़ें: Kannada , English , Urdu , Marathi , हिन्दी , Punjabi , Odia , Tamil