തൊഴില്‍, ഉദ്യോഗ മന്ത്രാലയം
കേന്ദ്ര തൊഴിൽ മന്ത്രാലയവും യുണിസെഫും ഉദ്ദേശ്യ പ്രസ്താവനയിൽ ഒപ്പുവച്ചു
Posted On:
17 JUN 2021 1:30PM by PIB Thiruvananthpuram
ന്യൂഡൽഹി, ജൂൺ 17, 2021
മെച്ചപ്പെട്ട അവസരങ്ങൾക്കായുള്ള ദീർഘകാല പ്രതിബദ്ധതയിലൂടെ, സ്ത്രീകളും ദുർബല വിഭാഗങ്ങളും ഉൾപ്പെടെ ഇന്ത്യയിലെ എല്ലാ യുവജനങ്ങൾക്കും തൊഴിൽ അവസരങ്ങൾ വർദ്ധിപ്പിക്കുന്നതിന് ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്ന് കേന്ദ്ര തൊഴിൽ സഹമന്ത്രി ശ്രീ സന്തോഷ് ഗംഗ്വാര്‍ പറഞ്ഞു.
തൊഴിൽ മന്ത്രാലയവും യുണിസെഫും തമ്മിലുള്ള ഉദ്ദേശ്യ പ്രസ്താവനയിൽ (Statement of Intent) ഒപ്പിട്ടതിന് ശേഷം സംസാരിച്ച മന്ത്രി, ആവശ്യമായ നൈപുണ്യവും മാഗ്ഗഗനിർദേശങ്ങളും നൽകി യുവാക്കളെ ശാക്തീകരിക്കുന്നതിന് മന്ത്രാലയവും യുനിസെഫും തമ്മിലുള്ള പങ്കാളിത്തത്തെ അഭിനന്ദിച്ചു.
ഇന്ത്യ ചെറുപ്പക്കാരുടെ രാജ്യമാണെന്ന് ശ്രീ ഗംഗ്വാര്‍ പറഞ്ഞു. 2011 ലെ സെൻസസ് അനുസരിച്ച്, ഇന്ത്യയിലെ ഓരോ അഞ്ചാമത്തെ വ്യക്തിയും ഒരു യുവാവാണ് (15-24 വയസ്സ്). 2015-ൽ ആരംഭിച്ച നാഷണൽ കരിയർ സർവീസ് (എൻസിഎസ്), യുവാക്കളുടെ തൊഴിൽ ആവശ്യങ്ങൾ നിറവേറ്റുന്നു.
കരിയർ കൗൺസിലിംഗ്, തൊഴിലധിഷ്ഠിത മാർഗ്ഗനിർദ്ദേശം, നൈപുണ്യ വികസന കോഴ്സുകളെക്കുറിച്ചുള്ള വിവരങ്ങൾ, അപ്രൻറ്റിസ്ഷിപ്പ്, ഇന്റേൺഷിപ്പ് മുതലായ വിവിധ തൊഴിൽ സംബന്ധിയായ സേവനങ്ങൾ ഇത് നൽകുന്നു.
കോവിഡ്-19 മൂലം തൊഴിൽ വിപണിയിൽ ഉണ്ടായ വെല്ലുവിളികൾ ലഘൂകരിക്കാൻ എൻസിഎസ് നിരവധി നടപടികൾ സ്വീകരിച്ചു. തൊഴിലന്വേഷകരും തൊഴിലുടമകളും തമ്മിൽ അടുപ്പിക്കാൻ ഓൺലൈൻ തൊഴിൽ മേളകൾ സംഘടിപ്പിക്കുന്നു. ഈ പോർട്ടലിൽ തൊഴിലവസരം പോസ്റ്റ് ചെയ്യുന്നത് മുതൽ ഉദ്യോഗാർത്ഥിയെ തിരഞ്ഞെടുക്കുന്നതുവരെയുള്ള എല്ലാ പ്രവർത്തനങ്ങളും പൂർത്തിയാക്കാൻ കഴിയും.
വർക്ക് ഫ്രം ഹോം തൊഴിലുകൾ, ഓൺലൈൻ പരിശീലനം എന്നിവ ആവശ്യപ്പെടുന്നവർക്ക് ഈ പോർട്ടലിൽ ഒരു പ്രത്യേക ലിങ്ക് രൂപീകരിക്കുകയും ചെയ്തിട്ടുണ്ട്. എൻസിഎസ് പോർട്ടലിലെ എല്ലാ സേവനങ്ങളും സൗജന്യമാണ്.
രാജ്യത്തെ യുവജനങ്ങളുടെ ശാക്തീകരണത്തിന് അടുത്ത മൂന്ന് വർഷത്തിനുള്ളിൽ യുണിസെഫും തൊഴിൽ മന്ത്രാലയവും യോജിച്ചുള്ള പ്രവർത്തനത്തിലൂടെ മികച്ച നേട്ടം കൈവരിക്കാനാകും എന്ന് ശ്രീ ഗംഗ്വാര്‍ പ്രത്യാശ പ്രകടിപ്പിച്ചു.
RRTN/SKY
(Release ID: 1727908)
Visitor Counter : 235