ഊര്‍ജ്ജ മന്ത്രാലയം

ഊർജ്ജ പരിവർത്തനത്തിന്റെയും ഊർജ്ജ കാര്യക്ഷമത നടപടികളുടെയും പുരോഗതി വൈദ്യുത സഹമന്ത്രി ശ്രീ ആർ കെ സിംഗ് അവലോകനം ചെയ്തു

Posted On: 17 JUN 2021 9:18AM by PIB Thiruvananthpuram


ന്യൂഡൽഹിജൂൺ 17, 2021

രാജ്യത്തെ വിവിധ ഊർജക്ഷമത പരിപാടികളുടെയുംകാലാവസ്ഥാ വ്യതിയാന പ്രതിരോധ പ്രവർത്തനങ്ങളുടെ മുന്നൊരുക്കങ്ങളുടെയും പുരോഗതിഇന്നലെ വീഡിയോ കോൺഫറൻസ് വഴി കേന്ദ്ര ഊർജപുനരുപയോഗ ഊർജ വകുപ്പ് സഹമന്ത്രി ശ്രീ ആർ കെ സിംഗ് വിലയിരുത്തി.

കാർബൺഡയോക്സൈഡ് ബഹിർഗമനംകുറയ്ക്കുക എന്ന ലക്ഷ്യത്തോടെ സമ്പദ്വ്യവസ്ഥയുടെ എല്ലാ മേഖലകളിലുമുള്ള ഊർജ്ജ കാര്യക്ഷമത പ്രവർത്തനങ്ങൾ യോഗത്തിൽ ചർച്ച ചെയ്തുഗതാഗതംഎംഎസ്എംഇവൈദ്യുത പ്ലാന്റുകൾ തുടങ്ങിയ മലിനീകരണ തീവ്രത ഉള്ള മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ശ്രീ സിംഗ് നിർദ്ദേശിച്ചു.

രാജ്യത്തുടനീളം ഊർജ്ജ സംരക്ഷണ പദ്ധതികൾ നടപ്പാക്കുന്നതിനായി വികസിപ്പിച്ച  - റോഷനി (ROSHANEE) - പദ്ധതി പ്രകാരം ക്രമീകരിച്ചിരിക്കുന്ന പ്രവർത്തനങ്ങളെക്കുറിച്ച് അദ്ദേഹം ചർച്ച ചെയ്തു.

ഊർജ്ജം പാഴാക്കുന്നത് കുറയ്ക്കുന്നതിന്ആവശ്യകത അടിസ്ഥാനമാക്കിയുള്ള സംരംഭങ്ങളിൽ ഉചിതമായ നടപടികൾ കൈക്കൊള്ളാനുംവ്യവസായമേഖലയിൽപ്രത്യേകിച്ച് എംഎസ്എംഇകളിൽകാർബൺ ബഹിർഗമനം കുറഞ്ഞ സാങ്കേതികവിദ്യകൾ വൻ തോതിൽ നടപ്പാക്കേണ്ടതുണ്ട് എന്നും അദ്ദേഹം മന്ത്രാലയങ്ങളോട് നിർദ്ദേശിച്ചു.

ഇലക്ട്രിക് വാഹനങ്ങൾ കൂടുതൽ പ്രോത്സാഹിപ്പിക്കാൻ അദ്ദേഹം എല്ലാ വകുപ്പുകളോടും നിർദ്ദേശിച്ചു.

ഇനിപ്പറയുന്ന നടപടികൾ സ്വീകരിക്കാനും ശ്രീ ആർ കെ സിംഗ് നിർദ്ദേശിച്ചു:


വിവിധ മേഖലകളിൽ വൈദ്യുതീകരണം പ്രോത്സാഹിപ്പിക്കുന്നതിന് വിശദമായ കർമരേഖ തയ്യാറാക്കണം

വൈദ്യുതിയുടെ ഹരിതവത്കരണം

ഊർജ്ജ കാര്യക്ഷമതകുറഞ്ഞ കാർബൺ സാങ്കേതികവിദ്യകൾ എന്നിവ സംബന്ധിച്ച കർമപദ്ധതി നടപ്പിലാക്കുന്നതിനായി എല്ലാ പ്രധാന മന്ത്രാലയങ്ങളിൽ നിന്നും അംഗങ്ങളുള്ള ഒരു സമിതി/സംഘം രൂപീകരിക്കണം

ബ്യൂറോ ഓഫ് എനർജി എഫിഷ്യൻസിയുടെയും സംസ്ഥാനങ്ങളുടെയും സംഘടനാ ഘടന ശക്തിപ്പെടുത്തുക.

 

RRTN/SKY


(Release ID: 1727887) Visitor Counter : 202