ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

കോവിഡ് വാക്സിനുമായി ബന്ധപ്പെട്ട അബദ്ധ പ്രചാരണങ്ങളും വസ്തുതകളും

Posted On: 16 JUN 2021 1:01PM by PIB Thiruvananthpuram




ന്യൂഡൽഹിജൂൺ 16, 2021

കോവാക്സിന്റെ ഘടനയുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ ചില പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടിരുന്നുകോവാക്സിനിൽ നവജാത പശു കുട്ടികളിൽ നിന്നും ശേഖരിക്കുന്ന സെറം ഉൾപ്പെടുന്നു എന്ന്  റിപ്പോർട്ടുകളിൽ അഭിപ്രായപ്പെട്ടിരുന്നുഎന്നാൽ വളച്ചൊടിച്ചുംതെറ്റായ രീതിയിലുമാണ് യാഥാർത്ഥ്യങ്ങളെ ഇത്തരം പോസ്റ്റുകളിൽ ചിത്രീകരിച്ചിരിക്കുന്നത്.

വെറോ സെല്ലുകളുടെ തയ്യാറാക്കലിനും വളർച്ചയ്ക്കും വേണ്ടി മാത്രമാണ് നവജാത പശു കുട്ടികളിൽ നിന്നും എടുക്കുന്ന സെറം ഉപയോഗിക്കുന്നത്ആഗോള തലത്തിൽതന്നെ വെറോ സെൽ വളർച്ചയ്ക്കായി ഉപയോഗിക്കുന്ന ഒരു സ്റ്റാൻഡേർഡ് ചേരുവയാണ് കന്നുകാലികളിൽ നിന്നും മറ്റ് മൃഗങ്ങളിൽ നിന്നും എടുക്കുന്ന വിവിധതരം സെറങ്ങൾ.

വാക്സിനുകളുടെ ഉത്പാദനത്തിന് സഹായിക്കുന്ന കോശങ്ങളുടെ രൂപീകരണത്തിനായി വെറോ സെല്ലുകൾ ഉപയോഗിച്ചുവരുന്നുപോളിയോറെയ്ബീസ്ഇൻഫ്ലുവൻസ വാക്സിനുകളുടെ ഉത്പാദനത്തിനായി ദശാബ്ദങ്ങളായി ഉപയോഗിച്ചുവരുന്ന ഒരു സാങ്കേതികവിദ്യയാണ് ഇത്.

വളർച്ചയ്ക്ക് ശേഷം, ഈ വെറോ സെല്ലുകൾ, നവജാത പശു കുട്ടികളുടെ സെറത്തിന്റെ സാന്നിധ്യം പൂർണമായും നീക്കം ചെയ്യുന്നതിനായിജലംരാസവസ്തുക്കൾ (‘ബഫർ’ എന്നു സാങ്കേതികമായി അറിയപ്പെടുന്നുഎന്നിവ ഉപയോഗിച്ച് നിരവധി തവണ കഴുകുന്നുഅതിന് ശേഷം വാക്സിൻ ഉത്പാദനത്തിന്റെ അടുത്തഘട്ടത്തിന്റെ ഭാഗമായി വെറോ സെല്ലുകളിൽ കൊറോണവൈറസിനെ പ്രവേശിപ്പിക്കുന്നു.

ഇവയുടെ വളർച്ചാ സമയത്ത് വെറോ സെല്ലുകൾ പൂർണ്ണമായും നശിപ്പിക്കപ്പെടുന്നുപിന്നീട് വളർത്തിയെടുത്ത വൈറസിനെ നിർവീര്യമാക്കുകയും ശുദ്ധീകരിക്കുകയും ചെയ്യുന്നുഇങ്ങനെ നിർവീര്യമാക്കപ്പെട്ട വൈറസിനെ ആണ് വാക്സിൻ ഉത്പാദനത്തിനായി ഉപയോഗിക്കുന്നത്വാക്സിന്റെ അന്തിമ രൂപീകരണത്തിൽ പശു കുട്ടികളിൽ നിന്നുള്ള സെറം ഉപയോഗപ്പെടുത്തുന്നില്ല.

അതുകൊണ്ടുതന്നെ അന്തിമ ഉത്പന്നമായ കൊവാക്സിനിൽ നവജാത പശു കുട്ടികളിൽ നിന്നുള്ള സെറം ഉൾപ്പെടുന്നില്ലമാത്രമല്ല ഇങ്ങനെ ഉത്പാദിപ്പിക്കുന്ന വാക്സിന്റെ ചേരുവകളിൽ ഒന്നും തന്നെ   സെറം ഉൾപ്പെടുന്നുമില്ല.

 

RRTN/SKY



(Release ID: 1727536) Visitor Counter : 240