ധനകാര്യ മന്ത്രാലയം

പുതിയ ആദായനികുതി പോർട്ടലിലെ പ്രശ്നങ്ങളെക്കുറിച്ച് ധന മന്ത്രാലയം ഇൻഫോസിസുമായി ചർച്ച നടത്തും

Posted On: 15 JUN 2021 8:22PM by PIB Thiruvananthpuram

അടുത്തിടെ സമാരംഭിച്ച  ആദായനികുതി വകുപ്പിന്റെ ഇ-ഫയലിംഗ് പോർട്ടലിന്റെ  പ്രശ്നങ്ങൾ സംബന്ധിച്ച്   ധനകാര്യ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ 2021 ജൂൺ 22 ന് രാവിലെ 11:00 മുതൽ ഉച്ചയ്ക്ക് 01:00 വരെ ഇൻഫോസിസുമായി ചർച്ച  നടത്തും. . ഐ‌സി‌എ‌ഐയിൽ നിന്നുള്ള അംഗങ്ങൾ, ഓഡിറ്റർമാർ, കൺസൾട്ടൻറുകൾ, നികുതിദായകർ എന്നിവരുൾപ്പെടെയുള്ള മറ്റ് പങ്കാളികളും ആശയവിനിമയത്തിന്റെ ഭാഗമാകും. നികുതിദായകരുടെ അസൗ കര്യത്തിലേക്ക് നയിക്കുന്ന നിരവധി സാങ്കേതിക തകരാറുകൾ / പ്രശ്നങ്ങൾ എന്നിവ പുതിയ പോർട്ടലിൽ നിറഞ്ഞിരിക്കുന്നു. പോർട്ടലിൽ നേരിടുന്ന പ്രശ്നങ്ങൾ / ബുദ്ധിമുട്ടുകൾ എന്നിവയെക്കുറിച്ചുള്ള രേഖാമൂലമുള്ള നിവേദനങ്ങൾ  ബന്ധപ്പെട്ടവരിൽ നിന്നും ക്ഷണിച്ചു. ചോദ്യങ്ങൾക്ക് ഉത്തരം നൽകാനും പ്രശ്നങ്ങൾ വ്യക്തമാക്കാനും പോർട്ടലിന്റെ പ്രവർത്തനത്തെക്കുറിച്ചുള്ള വിവരങ്ങൾ സ്വീകരിക്കാനും തടസ്സങ്ങൾ പരിഹരിക്കാനും നികുതിദായകർ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാനും ഇൻഫോസിസ് ടീമിലെ പ്രതിനിധികൾ ചർച്ചയിൽ പങ്കെടുക്കും

 

***(Release ID: 1727363) Visitor Counter : 92