ജൽ ശക്തി മന്ത്രാലയം

ജൽ ശക്തി അഭിയാൻ - 2 ൽ ഭാഗഭാക്കാകാനും പിന്തുണയ്ക്കാനും എല്ലാ എം‌പി‌ മാരോടും ജൽ ശക്തി സഹമന്ത്രി അഭ്യർത്ഥിച്ചു

Posted On: 15 JUN 2021 2:30PM by PIB Thiruvananthpuram



ന്യൂഡൽഹി , ജൂൺ 15,2021

മഴവെള്ള സംഭരണത്തിനുള്ള പ്രചാരണത്തിന്റെ ഭാഗമായി അതത് പാർലമെന്റ് നിയോജകമണ്ഡലങ്ങളിലും സംസ്ഥാനങ്ങളിലും നടന്നു വരുന്ന  “ജൽ ശക്തി അഭിയാൻ: ക്യാച്ച് ദി റെയിൻ” പ്രവർത്തനങ്ങൾക്ക് പിന്തുണ അഭ്യർത്ഥിച്ച്  ജൽ ശക്തി സഹമന്ത്രി ശ്രീ രത്തൻ ലാൽ കട്ടാരിയ ലോക്സഭയിലെയും  രാജ്യസഭയിലെയും എല്ലാ എംപിമാർക്കും വ്യക്തിപരമായി കത്തെഴുതി. 2021 മാർച്ച് 22-ന് ലോക ജലദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയാണ് ജൽ ശക്തി അഭിയാന് തുടക്കമിട്ടത്.

ജലാശയങ്ങളുടെ കൃത്രിമ റീചാർജ്ജിനുള്ള ഘടനകൾ നിർമ്മിക്കുക, നിലവിലുള്ള കുളങ്ങളും ജലാശയങ്ങളും പുനരുജ്ജീവിപ്പിക്കുക, പുതിയ ജലാശയങ്ങൾ നിർമ്മിക്കുക , ചെക്ക് ഡാമുകൾ ആസൂത്രണം ചെയ്ത് നിർമ്മിക്കുക, മഴക്കാലം ആരംഭിക്കുന്നതിന് മുമ്പ് തണ്ണീർത്തടങ്ങളും നദികളും പുനരുജ്ജീവിപ്പിക്കുക എന്നീ മാർഗ്ഗങ്ങളിലൂടെയാണ് മഴവെള്ളം ശേഖരിക്കുന്നത്. ജിയോ ടാഗുചെയ്ത് രാജ്യത്തെ എല്ലാ ജലാശയങ്ങളുടെയും ഡാറ്റാ ബേസ് സൃഷ്ടിക്കാനും ഈ ഡാറ്റ ഉപയോഗിച്ച് ശാസ്ത്രീയവും ഡാറ്റാധിഷ്ഠിതവുമായ ജില്ലാതല ജലസംരക്ഷണ പദ്ധതികൾ നടപ്പാക്കാനുമാണ് ഉദ്ദേശിക്കുന്നത്.

വരുന്ന മഴക്കാലത്ത് മഴവെള്ളം സംഭരിക്കേണ്ടതിന്റെ ആവശ്യകത സംബന്ധിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കാൻ എം‌പിമാരുടെ പരിശ്രമവും പിന്തുണയും കത്തിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്. അതത് പാർലമെന്റ് നിയോജകമണ്ഡലങ്ങളിലെ ജൽ ശക്തി അഭിയാന്റെ ബ്രാൻഡ് അംബാസഡറായി മാറാൻ ഓരോ എംപിയെയും പ്രേരിപ്പിക്കുന്നതിനായാണ് കത്ത് അയയ്ക്കുന്നതെന്ന് ശ്രീ കട്ടാരിയ അറിയിച്ചു.

ജൽ ശക്തി അഭിയാൻ:  രാജ്യത്തെ 256 ജില്ലകളിലെ 2836 ബ്ലോക്കുകളിൽ, ജലദൗർലഭ്യമുള്ള 1592 ബ്ലോക്കുകൾ മാത്രം ഉൾക്കൊണ്ടിരുന്ന 2019 ലെ ജലശക്തി അഭിയാൻ -1 ൽ നിന്ന് വ്യത്യസ്തമായി രാജ്യത്തെ എല്ലാ ജില്ലകളിലെയും ഗ്രാമ - നഗര പ്രദേശങ്ങളെ  “ജൽ ശക്തി അഭിയാൻ: ക്യാച്ച് ദി റെയിൻ” പ്രചാരണത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

ജൽ ശക്തി മന്ത്രാലയത്തിന് കീഴിലുള്ള ദേശീയ ജല ദൗത്യം (നാഷണൽ വാട്ടർ മിഷൻ) ആണ് പദ്ധതി നടപ്പാക്കുന്നതിനുള്ള നോഡൽ ഏജൻസി.എല്ലാ സംസ്ഥാന സർക്കാരുകളുമായും വൻകിട പൊതു-സ്വകാര്യ സംരംഭങ്ങളുമായും സഹകരിച്ചാണ് ദേശീയ ജല ദൗത്യത്തിന്റെ പ്രവർത്തനങ്ങൾ മുന്നോട്ട് പോകുന്നത്

 
IE/SKY
 
 
****

(Release ID: 1727244) Visitor Counter : 255