ധനകാര്യ മന്ത്രാലയം

15CA/15CB എന്നീ ആദായനികുതി ഫോമുകളുടെ ഇലക്ട്രോണിക് ഫയലിംഗിൽ ഇളവ്

Posted On: 14 JUN 2021 5:47PM by PIB Thiruvananthpuram

 

 

ന്യൂഡൽഹിജൂൺ 14, 2021

ഇൻകം ടാക്സ് ആക്റ്റ്, 1961 അനുസരിച്ച്, 15CA/15CB എന്നീ ആദായനികുതി ഫോമുകൾ ഇലക്ട്രോണിക് ആയി ഫയൽ ചെയ്യേണ്ടതുണ്ട്നിലവിൽ-ഫയലിംഗ് പോർട്ടലിലെ ബാധകമായ ഇടങ്ങളിലെല്ലാം ഏതെങ്കിലും വിദേശ പണമിടപാടിന്റെ പകർപ്പ് അംഗീകൃത ഡീലർക്ക് സമർപ്പിക്കുന്നതിന് മുമ്പ്നികുതിദായകർ ഫോം 15CB -യിലെ ചാർട്ടേഡ് അക്കൗണ്ടന്റ് സർട്ടിഫിക്കറ്റിനൊപ്പം ഫോം 15CA അപ്ലോഡ് ചെയ്തു വരുന്നു.

www.incometax.gov.in 
എന്ന പോർട്ടലിൽ 15CA/15CB എന്നീ ആദായനികുതി ഫോമുകളുടെ ഇലക്ട്രോണിക് ഫയലിംഗ് നടത്താൻ നികുതിദായകർ നേരിടുന്ന ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത്മുകളിൽ പറഞ്ഞ ഫോമുകൾ മാനുവൽ ഫോർമാറ്റിൽ 2021 ജൂൺ 30 വരെ അംഗീകൃത ഡീലർമാർക്ക് സമർപ്പിക്കാൻ അനുവാദം നൽകിയിട്ടുണ്ട്അംഗീകൃത ഡീലർമാർ 2021 ജൂൺ 30 വരെ വിദേശ പണമിടപാട് ആവശ്യത്തിനായി അത്തരം ഫോമുകൾ സ്വീകരിക്കണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്ഡോക്യുമെന്റ് ഐഡന്റിഫിക്കേഷൻ നമ്പർ ജനറേറ്റ് ചെയ്യുന്നതിനായി പിന്നീടുള്ള തീയതിയിൽ  ഫോമുകൾ അപ്ലോഡ് ചെയ്യുന്നതിന് പുതിയ -ഫയലിംഗ് പോർട്ടലിൽ സൗകര്യം ഒരുക്കും.

 
 
 

(Release ID: 1727159) Visitor Counter : 232