പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഇസ്രയേലിലെ പുതിയ പ്രധാനമന്ത്രി നഫ്ത്താലി ബെന്നറ്റിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു


ഇന്ത്യ-ഇസ്രായേൽ തന്ത്രപരമായ പങ്കാളിത്തത്തിന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനോട് പ്രധാനമന്ത്രി നന്ദി അറിയിച്ചു

Posted On: 14 JUN 2021 10:45AM by PIB Thiruvananthpuram

ഒരു ട്വീറ്റിൽ പ്രധാനമന്ത്രി  പറഞ്ഞു : " ഇസ്രയേൽ പ്രധാനമന്ത്രിയായത്തിൽ  നഫ്ത്താലി ബെന്നറ്റിനെ  അഭിനന്ദനങ്ങൾ അറിയിക്കുന്നു.  നയതന്ത്ര ബന്ധം മെച്ചപ്പെടുത്തിയതിന്റെ  30 വർഷം അടുത്ത വർഷം ആഘോഷിക്കുമ്പോൾ, തങ്ങളെ  കണ്ടുമുട്ടാനും നമ്മുടെ  രണ്ട് രാജ്യങ്ങൾക്കും  ഇടയിലുള്ള  തന്ത്രപരമായ പങ്കാളിത്തം വർദ്ധിപ്പിക്കാനും ഞാൻ ആഗ്രഹിക്കുന്നു. 

ഇന്ത്യ-ഇസ്രായേൽ തന്ത്രപരമായ പങ്കാളിത്തത്തിനുള്ള നേതൃത്വത്തിനും വ്യക്തിപരമായ ശ്രദ്ധയ്ക്കും പ്രധാനമന്ത്രി ശ്രീ. ബെഞ്ചമിൻ നെതന്യാഹുവിനോട്  ശ്രീ. മോദി നന്ദി അറിയിച്ചു.

പ്രധാനമന്ത്രി പറഞ്ഞു, “ഇസ്രയേലിന്റെ   പ്രധാനമന്ത്രി എന്ന നിലയിൽ താങ്കൾ വിജയകരമായി കാലാവധി  പൂർത്തിയാക്കിയപ്പോൾ, താങ്കളുടെ  നേതൃത്വത്തിനും ഇന്ത്യ-ഇസ്രായേൽ തന്ത്രപരമായ പങ്കാളിത്തത്തിന്  നൽകിയ  വ്യക്തിപരമായ ശ്രദ്ധയ്ക്കും  നെതന്യാഹുവിനെ എന്റെ അഗാധമായ നന്ദി അറിയിക്കുന്നു.”

 

***(Release ID: 1726882) Visitor Counter : 187