ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

കോവിഡ്-19 പ്രതിരോധ കുത്തിവയ്പ് പുതിയ വിവരങ്ങള്‍


വിവരങ്ങള്‍ ചോരുന്നതുമായി ബന്ധപ്പെട്ട് ഡാര്‍ക്ക് വെബില്‍ ഹാക്കര്‍മാര്‍ എന്ന് വിളിക്കപ്പെടുന്നവരുടെ അവകാശവാദം അടിസ്ഥാനരഹിതമാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയവും പ്രതിരോധ കുത്തിവയ്പ് നടത്തിപ്പിനുള്ള ഉന്നതാധികാര സമിതി (ഇജിവിഎസി) ചെയര്‍മാനും


കോ-വിന്നില്‍ ജനങ്ങളുടെ വിവരങ്ങള്‍ സുരക്ഷിതമാണെന്ന് ഉറപ്പാക്കുന്നതിന് സമയാസമയം വേണ്ട നടപടികള്‍ സ്വീകരിക്കുന്നുണ്ട്: ഡോ. ആര്‍ എസ് ശര്‍മ

Posted On: 12 JUN 2021 12:59PM by PIB Thiruvananthpuram

കോ-വിന്‍ സംവിധാനം ഹാക്ക് ചെയ്യപ്പെട്ടു എന്ന കാര്യത്തില്‍ ഇലക്ട്രോണിക്‌സ്- വിവരസാങ്കേതിക മന്ത്രാലയത്തിന്റെ കമ്പ്യൂട്ടര്‍ ദ്രുത പ്രതികരണ സംഘം അന്വേഷണം നടത്തി. 

കോ-വിന്‍ സംവിധാനം ഹാക്ക് ചെയ്തതും വിവരച്ചോര്‍ച്ചയും സംബന്ധിച്ച് ഡാര്‍ക്ക് വെബില്‍ ഹാക്കര്‍മാര്‍ എന്ന് വിളിക്കപ്പെടുന്നവര്‍ നടത്തുന്ന അവകാശവാദങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന്  പ്രതിരോധ കുത്തിവയ്പ് നടത്തിപ്പിനുള്ള ഉന്നതാധികാര സമിതി (ഇജിവിഎസി) ചെയര്‍മാന്‍ ഡോ. ആര്‍ എസ് ശര്‍മ്മ വ്യക്തമാക്കി. കോ-വിന്നില്‍ ജനങ്ങളുടെ വിവരങ്ങള്‍ സുരക്ഷിതമാണെന്ന് ഉറപ്പാക്കാന്‍ സമയാസമയം ആവശ്യമായ നടപടികള്‍ ഞങ്ങള്‍ തുടരുന്നുവെന്നും അദ്ദേഹം പറഞ്ഞു.


(Release ID: 1726483) Visitor Counter : 226