ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

കോവിഡ്-19: പുതിയ വിവരങ്ങള്‍

Posted On: 12 JUN 2021 9:16AM by PIB Thiruvananthpuram

രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 63 ദിവസത്തിനുശേഷം 11 ലക്ഷത്തില്‍ താഴെയായി (10,80,690)

കഴിഞ്ഞ 24 മണിക്കൂറിനിടെ ചികിത്സയിലുള്ളവരുടെ എണ്ണത്തില്‍ 40,981ന്റെ കുറവ്

കഴിഞ്ഞ 24 മണിക്കൂറില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത് 84,332 പേര്‍ക്ക്; 70 ദിവസത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ നിരക്ക്

രാജ്യത്തിതുവരെ രോഗമുക്തരായത് 2,79,11,384 പേര്‍

കഴിഞ്ഞ 24 മണിക്കൂറില്‍ 1,21,311 രോഗമുക്തര്‍.

തുടര്‍ച്ചയായ 30-ാം ദിവസവും രോഗമുക്തരുടെ എണ്ണം പ്രതിദിന രോഗബാധിതരേക്കാള്‍ കൂടുതല്‍

രോഗമുക്തി നിരക്ക് 95.07 ശതമാനമായി ഉയര്‍ന്നു

പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് അഞ്ചു ശതമാനത്തില്‍ താഴെയായി കുറഞ്ഞു; നിലവില്‍ 4.94%

പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 4.39%; തുടര്‍ച്ചയായ 19-ാം ദിവസവും പത്തു ശതമാനത്തില്‍ താഴെ.

പരിശോധനാശേഷി ഗണ്യമായി വര്‍ധിപ്പിച്ചു- ആകെ നടത്തിയത് 37.62 കോടി പരിശോധനകള്‍

ദേശീയതലത്തില്‍ പ്രതിരോധ കുത്തിവയ്പു പരിപാടിയുടെ ഭാഗമായി ആകെ നല്‍കിയത് പ്രതിരോധ മരുന്നിന്റെ 24.96 കോടി ഡോസുകള്‍.



(Release ID: 1726447) Visitor Counter : 124