തൊഴില്‍, ഉദ്യോഗ മന്ത്രാലയം
ഇഎസ്‌ഐ കവറേജ് ആനുകൂല്യം സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും നഗരസഭ സ്ഥാപനങ്ങളിലെ താൽക്കാലിക , കരാർ ജീവനക്കാർക്കും .
Posted On:
10 JUN 2021 3:59PM by PIB Thiruvananthpuram
രാജ്യത്തെ മുനിസിപ്പൽ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന എല്ലാ കാഷ്വൽ, കരാർ തൊഴിലാളികൾക്കും എംപ്ലോയിസ് സ്റ്റേറ്റ് ഇൻഷുറൻസ് ആക്ട് 1948 (ഇഎസ്ഐ ആക്ട്) പ്രകാരം ആനുകൂല്യം നൽകാനുള്ള തീരുമാനം കേന്ദ്ര തൊഴിൽ സഹമന്ത്രി (സ്വതന്ത്ര ചുമതല) ശ്രീ. സന്തോഷ് ഗംഗ്വാർ പ്രഖ്യാപിച്ചു. ഇത് നടപ്പാക്കുന്നതിന് വേണ്ട വിജ്‍ഞാപനം ഇറക്കാൻ തങ്ങളുടെ അധികാരപരിധിയിൽ ഉൾപ്പെട്ട സംസ്ഥാനങ്ങളുമായും കേന്ദ്ര ഭരണ പ്രദേശങ്ങളുമായും ചേർന്ന് നടപടികൾ സ്വീകരിക്കാൻ അതാത് ഇ എസ ഐ കൾക്ക് നിർദ്ദേശം നൽകിയിട്ടുള്ളതായി അദ്ദഹം പറഞ്ഞു. കേന്ദ്രസർക്കാറിന്റെ 1948 ലെ ഇഎസ്ഐ ആക്ട് പ്രകാരമുള്ള സേവനങ്ങൾ ഇതിനകം നടപ്പാക്കിയ പ്രദേശങ്ങൾക്കുള്ളിലെ കാഷ്വൽ, കരാർ ജീവനക്കാർ / ഏജൻസികൾ / സ്ഥാപനങ്ങൾ എന്നിവയിലേക്ക് കൂടി കവറേജ് വ്യാപിപ്പിക്കും. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും വിവിധ നഗരസഭാ സ്ഥാപനങ്ങളിൽ താൽക്കാലിക , കരാർ വ്യവസ്ഥയിൽ ധാരാളംതൊഴിലാളികൾ ജോലി ചെയ്യുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. എന്നാൽ , മുനിസിപ്പൽ കോർപ്പറേഷനുകളുടെയോ മുനിസിപ്പൽ കൗൺസിലുകളിലെയോ സ്ഥിരം ജീവനക്കാരല്ലാത്തതിനാൽ, ഈ തൊഴിലാളികൾ സാമൂഹ്യ സുരക്ഷാ വലയിൽ നിന്ന് പുറത്താവുകയും അത് അവരുടെ ജീവിതത്തെ ദുർബലപ്പെടുത്തുകയും ചെയുന്നു. ഈ പ്രശ്‌നം പരിഹരിക്കുന്നതിനാണ് ഈ സുപ്രധാന തീരുമാനം എടുത്തിട്ടുള്ളത് എന്ന് അദ്ദഹം പറഞ്ഞു.
ഇ എസ് ഐ കവറേജിനായി വിജ്‍ഞാപനം ഇറങ്ങി കഴിഞ്ഞാൽ , മുനിസിപ്പൽ സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്ന കാഷ്വൽ, കരാർ തൊഴിലാളികൾക്ക് ഇഎസ്ഐ നിയമപ്രകാരം ലഭ്യമായ ,അസുഖ ആനുകൂല്യങ്ങൾ, പ്രസവാനുകൂല്യങ്ങൾ, ആശ്രിതരുടെ ആനുകൂല്യം, ശവസംസ്കാര ചെലവുകൾ തുടങ്ങിയ മുഴുവൻ ആനുകൂല്യങ്ങളും ലഭ്യമാകുന്നതാണു്. കൂടാതെ, ഈ തൊഴിലാളികൾക്ക് ഇ.എസ്.ഐ സൗകര്യങ്ങളിലൂടെയുള്ള മെഡിക്കൽ സേവനങ്ങൾക്കും അർഹത ലഭിക്കുന്നതാണ് .
IE
(Release ID: 1725988)
Visitor Counter : 293