മന്ത്രിസഭ

ഇന്ത്യന്‍ റെയില്‍വേയ്ക്ക് 700 മെഗാഹെര്‍ട്‌സ് ബാന്‍ഡില്‍ 5 മെഗാഹെര്‍ട്‌സ് സ്പെക്ട്രം അനുവദിക്കുന്നതിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം


ട്രെയിനിന്റെ പ്രവര്‍ത്തനങ്ങളില്‍ സുരക്ഷയും സുരക്ഷിതത്വവും മെച്ചപ്പെടുത്തുന്നു

റെയില്‍വേ പ്രവര്‍ത്തനങ്ങളിലും സുരക്ഷയിലും തന്ത്രപരമായ മാറ്റം കൊണ്ടുവരുന്നു

ലോക്കോ പൈലറ്റുമാരുമായും ഗാര്‍ഡുകളുമായും തടസ്സമില്ലാത്ത ആശയവിനിമയം ഉറപ്പാക്കുന്നതുവഴി സുരക്ഷ മെച്ചപ്പെടുത്തുന്നു

പ്രവര്‍ത്തന, സുരക്ഷ, സുരക്ഷിത്വ അപ്ലിക്കേഷനുകള്‍ക്കായി സംരക്ഷിത ശബ്ദ, വീഡിയോ, ഡാറ്റ ആശയവിനിമയ സേവനങ്ങള്‍ ലഭ്യമാക്കുന്നു

മൊത്തം പദ്ധതിയുടെ ഏകദേശ നിക്ഷേപം 25,000 കോടി രൂപയ്ക്ക് മുകളില്‍

അടുത്ത 5 വര്‍ഷത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തീകരിക്കും

കൂടാതെ, തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ട്രെയിന്‍ കൂട്ടിമുട്ടല്‍ ഒഴിവാക്കല്‍ സംവിധാനത്തിനും റെയില്‍വേ അംഗീകാരം നല്‍കി, ഇത് ട്രെയിനുകളുടെ കൂട്ടിയിടികള്‍ ഒഴിവാക്കുകയും അതിലൂടെ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുകയും ചെയ്യും

Posted On: 09 JUN 2021 4:12PM by PIB Thiruvananthpuram

'ആത്മീര്‍ഭര്‍ ഭാരത്' ദൗത്യത്തിന് ഉത്തേജനം നല്‍കിക്കൊണ്ട് ട്രെയിനുകളിലെയും സ്‌റ്റേഷനുകളിലേയും പൊതു സുരക്ഷാ സുരക്ഷിത്വ സേവനങ്ങള്‍ക്ക് വേണ്ടി ഇന്ത്യന്‍ റെയില്‍വേയ്ക്ക് 700 മെഗാഹെര്‍ട്‌സ് ഫ്രീക്വന്‍സി ബാന്‍ഡിലുള്ള 5 മെഗാഹെര്‍ട്‌സ് സ്‌പെക്ട്രം അനുവദിക്കുന്നതിനുള്ള നിര്‍ദ്ദേശത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി.
ഈ സ്പെക്ട്രം  ഉപയോഗിച്ച് തങ്ങളുടെ പാതകളില്‍ (റൂട്ടുകളില്‍) എല്‍.ടി.ഇ (ലോംഗ് ടേം എവല്യൂഷന്‍) അടിസ്ഥാനമാക്കിയുള്ള മൊബൈല്‍ ട്രെയിന്‍ റേഡിയോ ആശയവിനിമയത്തിന്  നല്‍കാന്‍ ഇന്ത്യന്‍ റെയില്‍വേ  വിഭാവനം ചെയ്തിട്ടുണ്ട്. ഈ പദ്ധതിയില്‍ 25,000 കോടി രൂപയില്‍ കൂടുതല്‍ നിക്ഷേപമാണ് കണക്കാക്കുന്നത്. അടുത്ത 5 വര്‍ഷത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തീകരിക്കും.
ഇതിനുപുറമെ, തദ്ദേശീയമായി വികസിപ്പിച്ച എ.ടി.പി (ഓട്ടോമാറ്റിക് ട്രെയിന്‍ പ്രൊട്ടക്ഷന്‍) സംവിധാനമായ ടി.സി.എ.എസിനും(ട്രെയിന്‍ കൂളിഷന്‍ അവോയ്ഡന്‍സ് സിസ്റ്റം) ഇന്ത്യന്‍ റെയില്‍വേ അംഗീകാരം നല്‍കി. ഇത് ട്രെയിനുകള്‍ തമ്മിലുള്ള കൂട്ടിയിടികള്‍ ഒഴിവാക്കുക്കുകയും അതിലൂടെ അപകടങ്ങള്‍ കുറയ്ക്കുന്നതിനും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും സഹായിക്കുകയും ചെയ്യും.
ഇത് റെയില്‍വേയുടെ പ്രവര്‍ത്തനങ്ങളിലും പരിപാലന വ്യവസ്ഥയിലും തന്ത്രപരമായ മാറ്റം കൊണ്ടുവരും. ഇത് സുരക്ഷമെച്ചപ്പെടുത്തുകയും നിലവിലുള്ള പശ്ചാത്തലസൗകര്യം ഉപയോഗിച്ച് കൂടുതല്‍ ട്രെയിനുകളെ ഉള്‍ക്കൊള്ളുന്നതിനായി ലൈന്‍ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ഇത് സഹായിക്കും. ഈ ആധുനിക റെയില്‍ ശൃംഖല ഗതാഗതചെലവ് കുറയ്ക്കുന്നതിനും ഉയര്‍ന്ന കാര്യക്ഷമതയ്ക്കും കാരണമാകും. കൂടാതെ, 'മേക്ക് ഇന്‍ ഇന്ത്യ' ദൗത്യം നിറവേറ്റുന്നതിനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുമായി നിര്‍മ്മാണ യൂണിറ്റുകള്‍ സ്ഥാപിക്കുന്നതിന് ബഹുരാഷ്ട്ര വ്യവസായങ്ങളെ ഇത് ആകര്‍ഷിക്കും.


പ്രവര്‍ത്തന, സുരക്ഷ, സുരക്ഷിതത്വ ആപ്ലിക്കേഷനുകള്‍ക്കായി സുരക്ഷിതവും വിശ്വസനീയവുമായ ശബ്ദ, വീഡിയോ, ഡാറ്റാ ആശയവിനിമയ സേവനങ്ങള്‍ നല്‍കുക എന്നതാണ് ഇന്ത്യന്‍ റെയില്‍വേയ്ക്ക് വേണ്ടിയുള്ള ഈ എല്‍.ടി.ഇയുടെ ലക്ഷ്യം. ആധുനിക സിഗ്‌നലിംഗിനും ട്രെയിന്‍ പരിരക്ഷണ സംവിധാനങ്ങള്‍ക്കും ഇത് ഉപയോഗിക്കുകയും ലോക്കോ പൈലറ്റുമാരും ഗാര്‍ഡുകളും തമ്മിലുള്ള തടസ്സരഹിതമായ ആശയവിനിമയം ഉറപ്പാക്കുകയും ചെയ്യും.
കാര്യക്ഷമവും സുരക്ഷിതവും വേഗത്തിലുള്ളതുമായ ട്രെയിന്‍ പ്രവര്‍ത്തനങ്ങള്‍ ഉറപ്പാക്കുന്നതിന് ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ് (ഐ.ഒ.ടി) അടിസ്ഥാനമാക്കിയുള്ള വിദൂര ആസ്തി നിരീക്ഷണം, പ്രത്യേകിച്ച് കോച്ചുകള്‍, വാഗണുകള്‍, ലോക്കോകള്‍, ട്രെയിന്‍ കോച്ചുകളിലെ സി.സി.ടി.വി ക്യാമറകളുടെ തത്സമയ വീഡിയോ ഫീഡ് എന്നിവയും ഇത് പ്രാപ്തമാക്കും.സ്‌പെക്ട്രം ചാര്‍ജുകള്‍ കാപ്റ്റീവ് ഉപയോഗത്തിന് ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പിന്റെ ഫോര്‍മുല അടിസ്ഥാനത്തില്‍ റോയല്‍റ്റി ചാര്‍ജ്ജുകളും ലൈസന്‍സ് ഫീസുകള്‍ക്കും വേണ്ടി നിര്‍ദ്ദേശിക്കുന്നതും ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ ശിപാര്‍ശചെയ്യുന്നതുമായിരിക്കും.

 

***


(Release ID: 1725678) Visitor Counter : 284