പ്രധാനമന്ത്രിയുടെ ഓഫീസ്‌

കാൺപൂർ റോഡപകടത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു ; ദുരന്തത്തിന് ഇരയായവർക്ക് ആശ്വാസധനം പ്രഖ്യാപിച്ചു

Posted On: 09 JUN 2021 8:35AM by PIB Thiruvananthpuram

ഉത്തർപ്രദേശിലെ കാൺപൂരിലുണ്ടായ വാഹനാപകടത്തിലെ ജീവഹാനിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ദുഃഖം രേഖപ്പെടുത്തി.

അപകടത്തിൽ  ജീവൻ  നഷ്ടമായവരുടെ ഉറ്റവരെ അനുശോചനം അറിയിച്ച പ്രധാനമന്ത്രി പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന്   ഒരു ട്വീറ്റിൽ   പറഞ്ഞു 

അപകടത്തിൽ മരണമടഞ്ഞവരുടെ അവകാശികൾക്ക് രണ്ടു ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് അൻപതിനായിരം രൂപ വീതവും പി എം എൻ ആർ എഫിൽ നിന്നും  അനുവദിച്ചതായി പ്രധാനമന്ത്രി പ്രഖ്യാപിച്ചു.

*****


(Release ID: 1725532) Visitor Counter : 205