ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
കോവിഡ് -19 ഏറ്റവും പുതിയ വിവരങ്ങൾ.
Posted On:
05 JUN 2021 9:25AM by PIB Thiruvananthpuram
.
ന്യൂ ഡൽഹി, 05 ,ജൂൺ, 2021
രാജ്യത്തു കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1.20 ലക്ഷം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു, 58 ദിവസത്തിനുള്ളിലെ ഏറ്റവും താഴ്ന്ന പ്രതിദിന കേസുകളാണിത്
തുടർച്ചയായ ഒൻപതാം ദിവസവും കേസുകൾ 2 ലക്ഷത്തിൽ താഴെ.
പ്രതിദിന രോഗബാധിതരുടെ എണ്ണം കുറയുന്ന പ്രവണത തുടരുന്നു. ഇന്ത്യയിൽ നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം കുറഞ്ഞു 15,55,248 ൽ എത്തി.
ചികിത്സയിലുള്ളവരുടെ എണ്ണത്തിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 80,745 ന്റെ കുറവ് രേഖപ്പെടുത്തി. .
രാജ്യത്തുടനീളം ഇതുവരെ 2.67 കോടിയിലധികം പേർ കോവിഡ് അണുബാധയിൽ നിന്ന് രോഗമുക്തി നേടി .
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,97,894 രോഗികൾ രോഗമുക്തി നേടി. .
തുടർച്ചയായി 23 ദിവസവും പ്രതിദിന രോഗമുക്തരുടെ എണ്ണം പ്രതിദിന രോഗ ബാധിതരെക്കാൾ കൂടുതൽ .
തുടർച്ചയായി വർധിക്കുന്ന ദേശീയ രോഗമുക്തി നിരക്ക് ഇന്ന് 93.38% ആണ്.
പ്രതിവാര രോഗസ്ഥിതികരണ നിരക്ക് നിലവിൽ 6.89%.
പ്രതിദിന രോഗ സ്ഥിതികരണ നിരക്ക് 5.78 ശതമാനമായി കുറഞ്ഞു , തുടർച്ചയായ 12 ദിവസങ്ങളിൽ ഇത് 10 ശതമാനത്തിൽ താഴെയാണ്.
കോവിഡ് പരിശോധനാശേഷി ഗണ്യമായി വർദ്ധിച്ചതോടെ ഇതുവരെ നടത്തിയത് മൊത്തം 36.1 കോടി പരിശോധനകൾ .
ദേശീയ പ്രതിരോധ കുത്തിവയ്പ്പ് യജ്ഞത്തിന്റെ ഭാഗമായി 22.78 കോടി ഡോസ് പ്രതിരോധ മരുന്നുകൾ ഇതുവരെ നൽകാൻ കഴിഞ്ഞു.
IE
(Release ID: 1725009)
Visitor Counter : 192
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Manipuri
,
Bengali
,
Punjabi
,
Odia
,
Tamil
,
Telugu
,
Kannada