ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

കോവിഡ് 19 വാക്സിനേഷനെക്കുറിച്ചുള്ള മിഥ്യകൾ തകരുന്നു


നവീകരിച്ച വിലയും, ദ്രുതഗതിയിൽ ആക്കിയ കോവിഡ്-19 വാക്സിനേഷൻ നയവും, രാജ്യത്ത് വാക്സിൻ സമത്വം ഉറപ്പുവരുത്തുന്നു.

2021 മെയ് മാസത്തിൽ സ്വകാര്യ ആശുപത്രികൾക്ക് 1.20 കോടിയിലധികം ഡോസ് വാക്സിൻ ലഭിച്ചു.

Posted On: 05 JUN 2021 7:42PM by PIB Thiruvananthpuram

കേന്ദ്ര ഗവൺമെന്റ്, സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും ആയി സഹകരിച്ചുകൊണ്ട് 2021 ജനുവരി 16 മുതൽ ലോകത്തെ തന്നെ ഏറ്റവും വലിയ കോവിഡ് പ്രതിരോധകുത്തിവയ്പ്പ് യജ്ഞം നടത്തി വരികയാണ്. രാജ്യത്തെ വാക്സിനേഷൻ  യജ്ഞത്തിൽ അസമത്വങ്ങൾ ഉള്ളതായി ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇത്തരം റിപ്പോർട്ടുകൾ കൃത്യത ഇല്ലാത്തതും ഊഹാപോഹങ്ങൾ നിറഞ്ഞതുമാണ്.

കോവിഡ് 19 വാക്സിനേഷന്റെ വിപുലപ്പെടുത്തിയതും ദ്രുതഗതിയിലുള്ളതുമായ മൂന്നാംഘട്ട നയപരിപാടികൾ 2021 മെയ് ഒന്നിന് ആരംഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ  ഇപ്പോൾ മൂന്നാം ഘട്ടം പ്രതിരോധ കുത്തിവെപ്പ് നടത്തി വരികയാണ്. നവീകരിച്ച വാക്സിൻ നയം സ്വകാര്യമേഖലയ്ക്ക് വളരെ വലിയ പങ്ക് നൽകുകയും, കേന്ദ്ര ഗവൺമെന്റ്, 25% വിഹിതം  സ്വകാര്യമേഖലയ്ക്ക് മാറ്റിവയ്ക്കുകയും ചെയ്തിരിക്കുന്നു. സ്വകാര്യ ആശുപത്രികളിൽ പോകാൻ താല്പര്യം ഉള്ളതും അതിന്റെ ചെലവ് വഹിക്കാൻ ശേഷിയുള്ളതുമായ വ്യക്തികൾക്ക് വാക്സിൻ സ്വീകരിക്കുന്നതിന്  ഈ സംവിധാനം ആശ്രയിക്കാൻ കഴിയും. ഇതിലൂടെ ഗവൺമെന്റ് വാക്സിനേഷൻ കേന്ദ്രങ്ങളുടെ അധിക പ്രവർത്തന  സമ്മർദം ഒഴിവാക്കാനും സാധിക്കും.

 2021 ജൂൺ 1 ലെ കണക്കുപ്രകാരം, 2021 മെയ് മാസത്തിൽ സ്വകാര്യ ആശുപത്രികൾക്ക് 1.20 കോടി ഡോസ് വാക്സിൻ ലഭിച്ചു. 2021 മെയ് 4 ലെ കണക്ക് പ്രകാരം സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, ഭാരത് ബയോടെക് എന്നീ കമ്പനികളുമായി കരാറിലേർപ്പെട്ട നിരവധി സ്വകാര്യ ആശുപത്രികൾക്ക്  കോവിഷീൽഡ്, കോ വാക്സിൻ ഡോസുകൾ  എന്നിവ  ലഭിച്ചു. ഈ സ്വകാര്യ ആശുപത്രികൾ സംസ്ഥാനങ്ങളിലെ വലിയ മെട്രോ നഗരങ്ങളിലും, കൂടാതെ II, III ശ്രേണി നഗരങ്ങളിലും സ്ഥിതി ചെയ്യുന്നവയാണ്.


 ചില പ്രധാന നഗരങ്ങൾ: ഗുണ്ടൂർ,നെല്ലൂർ, ശ്രീകാളഹസ്തി  വിജയവാഡ( ആന്ധ്ര പ്രദേശ് );  ദിബ്രുഗഡ്( ആസാം );  സമ്പൽപൂർ ( ഒഡീഷ );  അങ്കലേശ്വർ,കച്ച്,മോർബി, വാപി,സൂറത്ത്( ഗുജറാത്ത്); ബൊക്കാറോ, ജംഷെഡ്പൂർ,പാൽഘർ (ജാർഖണ്ഡ് ); ജമ്മുകാശ്മീരിലെ ജമ്മു, ശ്രീനഗർ; ബെല്ലാരി, ദാവൻഗെരെ , മാംഗ്ലൂർ, മൈസൂർ,ഷിമോഗ( കർണാടകം);  കോഴിക്കോട്, എറണാകുളം, കൊച്ചി, പത്തനംതിട്ട,തൃശ്ശൂർ( കേരളം);  അഹമ്മദ് നഗർ, ആകോള , ഔറംഗബാദ്, ബാരാമതി, കാൽഹേർ, കോലാപൂർ,നാഗ്പൂർ, ജെൽഗാവോൻ നാസിക്( മഹാരാഷ്ട്ര); കാൺഗ്ര( ഹിമാചൽ പ്രദേശ്);  ജലന്ധർ, മൊഹാലി, ഭിവണ്ടി, ലുധിയാന ( പഞ്ചാബ്); വെല്ലൂർ, ( തമിഴ്നാട്); കമ്മം വാറംഗൽ,സങ്കറെഡ്‌ഡി, ( തെലങ്കാന); ഗോരക്പൂർ, കാൺപൂർ, വാരണാസി (ഉത്തർപ്രദേശ്); ദുർഗാപൂർ (പശ്ചിമബംഗാൾ) എന്നിവയാണവ


 വാക്സിനേഷൻ യജ്ഞം  വിജയം ആക്കുന്നതിനു സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും ആയി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം നിരന്തരം സമ്പർക്കത്തിലേർപ്പെട്ടിരിക്കുന്നു .സ്വകാര്യ ആശുപത്രികളുടെ എണ്ണം കുറവുള്ള സംസ്ഥാനങ്ങളിൽ അവിടത്തെ ഭൂമിശാസ്ത്രപരമായ സവിശേഷത   കൂടി കണക്കിലെടുത്തുകൊണ്ട് സ്ഥിതി അവലോകനം ചെയ്യാനും എബി-പി‌എം‌ജെ,  നിർദ്ദിഷ്ട സംസ്ഥാന  ഇൻഷുറൻസ് പദ്ധതികൾ  എന്നിവ പ്രകാരം മികച്ച പ്രവർത്തനശേഷിയുള്ള  ആശുപത്രികൾ കണ്ടെത്തി വാക്സിൻ  നിർമാതാക്കളുമായി കരാറിൽ ഏർപ്പെടാൻ, അവയെ പ്രോത്സാഹിപ്പിക്കാൻ സംസ്ഥാന ഗവൺമെന്റ്കളോട് കേന്ദ്രം അഭ്യർത്ഥിച്ചു.

കരാറടിസ്ഥാനത്തിൽ സ്വകാര്യ ആശുപത്രികൾക്ക് ലഭിച്ച വാക്സിൻ ഡോസ്കളെക്കുറിച്ച് എല്ലാ സംസ്ഥാനങ്ങൾ / കേന്ദ്ര ഭരണ പ്രദേശങ്ങളെയും കേന്ദ്രം പതിവായി അറിയിക്കുന്നുണ്ട്. അതിനാൽ അവരുടെ പ്രകടനം സംസ്ഥാന / ജില്ല ഭരണകൂടങ്ങൾക്ക് സൂക്ഷ്മമായി നിരീക്ഷിക്കാൻ കഴിയും . കൂടാതെ, സംസ്ഥാനങ്ങൾ / സ്വകാര്യ സ്ഥാപനങ്ങൾക്ക് വിതരണം ചെയ്യേണ്ട വാക്സിനെ പറ്റി,  നിർമ്മാതാക്കളുമായി ഒരു പതിവ് അവലോകനം കേന്ദ്ര ഗവൺമെന്റ് നടത്തി വരികയും ചെയ്യുന്നു


(Release ID: 1724840) Visitor Counter : 294